Breaking News

സൂര്യ ഈ സിനിമയിൽ വന്നതിന് നന്ദി പറയുന്നില്ലെന്ന് കമലഹാസൻ.

കഴിഞ്ഞ ദിവസമായിരുന്നു ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കമൽ ഹാസൻ കേന്ദ്രകഥാപാത്രമായി എത്തിയ വിക്രം സിനിമ റിലീസ് ചെയ്തത്. വളരെ മികച്ച പ്രതികരണം ലഭിച്ചു കൊണ്ടിരിക്കുന്ന സിനിമ ഇന്ത്യ ഒട്ടാകെ തരംഗമാവുകയാണ്. കമൽഹാസൻ റെ കൂടെ വലിയ താരനിര തന്നെ സിനിമയിലുണ്ട്. ഫഹദ് ഫാസിൽ, വിജയ് സേതുപതി, നരെയ്ൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം, ഹരീഷ് പേരടി എന്നിവർ സിനിമയിൽ ഉണ്ട്. സിനിമയുടെ ക്ലൈമാക്സിൽ ഗസ്റ്റ് റോളിൽ സൂര്യയും അവതരിക്കുന്നുണ്ട്.

 

 

അവസാന 3 മിനിറ്റുകൾ കഷ്ടിച്ച് മാത്രമേ സിനിമയിൽ ഉള്ളൂവെങ്കിലും തീയേറ്ററിൽ സൂര്യ ഉണ്ടാക്കിയ ഓളം ചെറുതല്ല. അത്യുഗ്രൻ സ്വീകരണമാണ് താരത്തിൻ്റെ ഇൻട്രോക്ക് തീയേറ്ററുകളിൽ ലഭിച്ചത്. തീയേറ്ററുകൾ പൂരപ്പറമ്പാക്കി എന്ന് തന്നെ പറയാം. റോളക്സ് എന്ന കഥാപാത്രമായാണ് സൂര്യ ചിത്രത്തിൽ അവതരിക്കുന്നത്. സിനിമയുടെ രണ്ടാം ഭാഗത്തിൽ സൂര്യക്ക് വലിയ റോൾ ഉണ്ടെന്ന് ഇന്ന് അവസാന മൂന്ന് മിനിറ്റുകളിൽ നിന്നും മനസ്സിലാക്കാം. ഇപ്പോഴിതാ സൂര്യ എന്തുകൊണ്ടാണ് അവസാനനിമിഷം സിനിമയിൽ പ്രത്യക്ഷപ്പെട്ടത് എന്നതിൻ്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് സിനിമയിലെ നായകൻ കമൽഹാസൻ. തന്നോടുള്ള സ്നേഹം കൊണ്ടാണ് സൂര്യ സിനിമയിൽ പ്രത്യക്ഷപ്പെട്ടതെന്ന് കമൽഹാസൻ പറയുന്നു. സിനിമയിൽ അഭിനയിച്ചതിന് നന്ദി പറയുന്നില്ലെന്നും, പകരം അടുത്ത ചിത്രത്തിൽ മുഴുവൻ സമയവും രണ്ടുപേരും ഒന്നിച്ച് ഉണ്ടാകുമെന്നും കമൽഹാസൻ പറഞ്ഞു.

താരത്തിൻറെ വാക്കുകളിലൂടെ..

“അവസാന മൂന്ന് മിനിട്ട് വന്ന് തിയേറ്ററില്‍ വലിയ കയ്യടി വാങ്ങിയ എന്റെ സഹോദരന്‍ സൂര്യ എന്നോടുള്ള സ്‌നേഹം കൊണ്ട് മാത്രമാണ് ഈ സിനിമയില്‍ വന്നത്. അതിന് നന്ദി പറയുന്നില്ല. അടുത്ത സിനിമയില്‍ ഞങ്ങള്‍ മുഴുവന്‍ സമയവും ഒന്നിച്ചുണ്ടാകുന്നതായിരിക്കും.ഡയറക്ടര്‍ ലോകേഷിന് എന്നോടും സിനിമയോടുമുള്ള അതിരറ്റ സ്‌നേഹം വിക്രം സിനിമയുടെ ഷൂട്ടിങ്ങിന്റെ ഓരോ നാളിലും ഓരോ ഫ്രേമിലും ഞാന്‍ അനുഭവിച്ചറിഞ്ഞതാണ്. അതുപോലെ തന്നെയാണ് പ്രേക്ഷകര്‍ക്ക് എന്നോടുള്ള സ്‌നേഹം. ഇതെല്ലാമാണ് വിക്രം സിനിമ വലിയ വിജയമാകാനുള്ള കാരണം. നിങ്ങളുടെ സ്‌നേഹം എന്നും എനിക്ക് ഉണ്ടാവണം. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ഒരു ജോലിക്കാരന്‍, നിങ്ങളുടെ ഞാന്‍.”- ഉലകനായകൻ കമൽ ഹാസൻ പറഞ്ഞു.

വിക്രം സിനിമയുടെ വിജയത്തിൽ ആരാധകരോട് നന്ദി പറഞ്ഞുള്ള വീഡിയോയിൽ ആണ് കമൽഹാസൻ ഇക്കാര്യം പറഞ്ഞത്. രാജ് കമൽ ഫിലിംസിൻ്റെ ട്വിറ്റർ പേജിലൂടെ മലയാളം, കന്നട, തെലുങ്ക്, ഹിന്ദി ഹിന്ദി എന്നീ ഭാഷകളിൽ നന്ദി പറയുന്ന കമൽഹാസൻ്റെ വീഡിയോകൾ ആണ് പുറത്തുവിട്ടത്