”ദൃശ്യം മലയാളം’ വളരെ മോശം സിനിമ, ഇതിനേക്കാള്‍ നൂറ് മടങ്ങ് മികച്ചതാണ് സോണി ലൈവിലെ സി ഐ ഡി സീരിയല്‍’; കെ.ആര്‍.കെ
1 min read

”ദൃശ്യം മലയാളം’ വളരെ മോശം സിനിമ, ഇതിനേക്കാള്‍ നൂറ് മടങ്ങ് മികച്ചതാണ് സോണി ലൈവിലെ സി ഐ ഡി സീരിയല്‍’; കെ.ആര്‍.കെ

ബോളിവുഡിലെ വിവാദ താരമാണ് കമാല്‍ ആര്‍ ഖാന്‍ എന്ന കെആര്‍കെ. താരങ്ങള്‍ക്കും സിനിമകള്‍ക്കുമെതിരെ ആരോപണങ്ങളും അധിക്ഷേപങ്ങളുമൊക്കെ നടത്തി വാര്‍ത്തകളില്‍ ഇടം നേടുന്ന വ്യക്തിയാണ് കെആര്‍കെ. സ്വയം പ്രഖ്യാപിത സിനിമ നിരൂപകനായ കെആര്‍കെ സൂപ്പര്‍ താരങ്ങളായ സല്‍മാന്‍ ഖാന്‍, അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, ദീപിക പദുക്കോണ്‍, കരണ്‍ ജോഹര്‍, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട് തുടങ്ങി ബോളിവുഡിലെ മിക്ക മുന്‍നിര താരങ്ങള്‍ക്കുമെതിരെ അധിക്ഷേപ പ്രസ്താവന നടത്തി വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പോലും കെആര്‍കെ കടന്നാക്രമിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായി എത്തുന്ന സ്വപ്ന പ്രൊജക്ടായിരുന്നു രണ്ടാംമൂഴം. ചിത്രത്തില്‍ മോഹന്‍ലാല്‍ ഭീമന്‍ ആയി എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ ഭീം അല്ല, ഛോട്ടാ ഭീം ആണെന്നായിരുന്നു കെആര്‍കെ അന്ന് പറഞ്ഞത്.

ഇപ്പോഴിതാ ജീത്തു ജോസഫ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ദൃശ്യം 2 സിനിമ മോശമെന്ന് പറഞ്ഞാണ് രംഗത്തെത്തിയിരിക്കുന്നത്. ദൃശ്യം രണ്ടാംഭാഗത്തിന്റെ ഹിന്ദി പതിപ്പ് തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് കെ.ആര്‍.കെയുടെ പരാമര്‍ശം. ‘ദൃശ്യം 2’ വളരെ മോശം സിനിമയാണെന്നാമ് കെആര്‍കെ ട്വിറ്റ് ചെയ്തത്. ‘ദൃശ്യം മലയാളം’ വളരെ മോശവും മടുപ്പിക്കുന്നതുമായ സിനിമയാണെന്നും ഇതിനേക്കാള്‍ നൂറ് മടങ്ങ് മികച്ചതാണ് സോണി ലൈവിലെ സി ഐ ഡി സീരിയല്‍ എന്നുമാണ്’ കെ ആര്‍ കെ ട്വീറ്റ് ചെയ്തത്. ‘നായകന്റെ കുടുംബത്തെ പൊലീസ് ഉപദ്രവിക്കുന്നത് കൊണ്ട്, അവസാന മുപ്പത് മിനിറ്റ് ആളുകള്‍ക്ക് ഇഷ്ടമായേക്കാം. എല്ലാ പൊലീസ് ഉദ്യോഗസ്ഥരും അങ്ങനെ ചെയ്യില്ല. അതുകൊണ്ട് പൊതുസമൂഹത്തിന് പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെടുന്ന തരത്തിലുള്ള രംഗങ്ങള്‍ ഒഴിവാക്കണം എന്നും വണ്‍സ്റ്റാര്‍ റേറ്റിംഗ് മാത്രമേ ഈ ചിത്രത്തിനു നല്‍കുള്ളുവെന്നും കെ ആര്‍ കെ ട്വീറ്റ് ചെയ്തു.

ദൃശ്യം 2 മലയാള സിനിമയുടെ ഫ്രെയിം ടു ഫ്രെയിം പകര്‍പ്പായിരിക്കും. ഈ മലയാളം സിനിമ വളരെ മോശവും പുതിയ ഉദ്യോഗസ്ഥന്‍ വരുന്നതുവരെയുള്ള ആദ്യത്തെ ഒരു മണിക്കൂര്‍ സഹിക്കാവുന്നതിലും അപ്പുറമാണ്. പതിയെ തുടങ്ങി 30 മിനിറ്റിലാണ് എന്തെങ്കിലും സംഭവിക്കുന്നത്. ആദ്യത്തെ ഒന്നരമണിക്കൂര്‍ സിനിമയില്‍ നല്ലതൊന്നുമില്ല- കെ.ആര്‍.കെ കുറിച്ചു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം മലയാളം ആദ്യ ഭാഗം വന്‍ വിജയമായി മാറിയ ചിത്രമായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ‘ദൃശ്യം 2’ റിലീസ് ചെയ്തത്. ചിത്രത്തിനും വളരെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം റീമേക്ക് ചെയ്തിരുന്നു.