കമൽ ഹാസൻ തകരുന്നു, പാർട്ടിയിൽ നിന്നും കൂട്ടരാജി !! ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്
1 min read

കമൽ ഹാസൻ തകരുന്നു, പാർട്ടിയിൽ നിന്നും കൂട്ടരാജി !! ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്

നിയമാസഭ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയ മക്കൾ നീതി മയ്യത്തിൽ നിന്ന് കൂട്ടരാജിവെപ്പ്. പാർട്ടിക്ക് അകത്തു ജനാധിപത്യമില്ലെന്നും നേതാവ് കമലാഹാസൻ ഒരു വിഭാഗമാളുകളെ തെറ്റായ പാതയിലേക്കാണ് നയിക്കുന്നതെന്നും ആരോപിച്ചാണ് രാജി വെക്കാൻ അംഗങ്ങൾ തീരുമാനിച്ചത്.വൈസ് പ്രസിഡന്റ്ർ ആയ ‘ആർ മഹേദ്രൻ’ ആണ് പാർട്ടിയിൽ നിന്നും രാജി വെച്ചത്.മഹേന്ദ്രന്റെ രാജിക്കു പിന്നാലേ മറ്റൊരു വൈസ് പ്രസിഡന്റ് പൊൻരാജ്, ജനറൽ സെക്രട്ടറിമാരായ മലയാളിയും,മുൻ ഐ എ എസ് ഉദ്യോഗസതനു മായ സന്തോഷ്‌ബാബു, സി കെ കുമാരവേൽ, മൗരിയ, മുരുകാനന്തം നിർവഹ സമിതി അംഗം ഉമാദേവി’ എന്നിവരും രാജി വെച്ചു. വരും ദിവസങ്ങളിൽ മറ്റു ഭാരവാഹികളും രാജിവെക്കുമെന്നാണ് സൂചന. ഈയിടെ കമീല നാസറും രാജി വെച്ചിരുന്നു. ഇങ്ങനെ ഒരു സാഹചര്യത്തിൽ കമലാ ഹാസൻ തികച്ചും ഒറ്റപെട്ടു നിൽക്കുന്ന ഒരു അവസ്ഥയാണ്. ഒന്നര വർഷം മുൻമ്പാണ് മക്കൾ നീതി മയ്യം രൂപീകരിച്ചത്. പിന്നീട് നടന്ന ലോക സഭ തിരഞ്ഞെടുപ്പിൽ നഗരങ്ങളിൽ മികച്ച പ്രകടനമാണ് പാർട്ടി കാഴ്ചവെച്ചത്. കോയമ്പത്തൂർ ലോകസഭ മണ്ഡലത്തിൽ മത്സരിച്ച ആർ മഹേന്ദ്രന് ഒന്നര ലക്ഷത്തോളം വോട്ടുകൾ ലഭിച്ചിരുന്നു.എന്നാൽ നിയമസഭ തിരഞ്ഞെടുപ്പിൽ പർട്ടി തികച്ചും പരാജയപെട്ടു. ഇത്തവണ കോയമ്പത്തൂർ സൗത്തിലെ കമൽഹാസന്റെ പരാജയം കനത്ത തിരിച്ചടിയായി മാറി.

ഭൂരിഭാഗം മണ്ഡലങ്ങളിലും പാർട്ടി നാല്, അഞ്ച് സ്ഥാനങ്ങളിലേക്കായി പിൻതള്ള പെട്ടു. ശരത് കുമാറിന്റെ സമത്വമക്കൾ കക്ഷി, ഇന്ത്യ ജനനായക കക്ഷി തുടങ്ങിയവരുമായും മക്കൾ നീതി മയ്യം സഖ്യമുണ്ടായിരുന്നു. കമൽ ഹാസന്റെ സീറ്റിനെ കുറിച്ച് നന്നയി മക്കൾ നീതി മയ്യത്തിൽ ചർച്ചകൾ നടന്നിരുന്നു. 154 സീറ്റിൽ ആയിരുന്നു കമൽ ഹാസന്റെ പാർട്ടി മത്സരിച്ചിരുന്നത്. മക്കൾ നീതി മയ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയും കമൽ ഹാസൻ ആയിരുന്നു. കമൽ ഹാസ്ന്റെ പരാജയത്തോടെയും പാർട്ടിയിലെ അംഗങ്ങൾ കൊഴിഞ്ഞു പോവാൻ തുടങ്ങിയതോടെ പാർട്ടി തകർച്ചയുടെ വാക്കിലാണ്. രാജി വെച്ചു പോകുന്നത് മുൻനിര നേതാക്കൾ കൂടിആയതോടെ ആണ് തകർച്ചയുണ്ടാകുമെന്ന് സംശയം ഉന്നയിച്ചത്.

Leave a Reply