മാസ്സോട് മാസ്സ്! ബോക്സ്‌ ഓഫീസിനെ വേട്ടയാടാൻ കടുവ ഇറങ്ങാൻ പോകുന്നു! ട്രെയിലർ കാണാം
1 min read

മാസ്സോട് മാസ്സ്! ബോക്സ്‌ ഓഫീസിനെ വേട്ടയാടാൻ കടുവ ഇറങ്ങാൻ പോകുന്നു! ട്രെയിലർ കാണാം

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് കടുവ. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. ഒരു മിനിറ്റും 19 സെക്കന്റുമാണ് ടീസറിന്റെ ദൈര്‍ഘ്യം. പൃഥ്വിരാജിന്റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങളാണ് രണ്ടാമത്തെ ടീസറില്‍ കാണാന്‍ സാധിക്കുന്നത്. ഇത് സിനിമ കാണാനുള്ള പ്രേക്ഷകരുടെ ആവേശം കൂട്ടുകയാണ്. കൂടാതെ, വില്ലനായ വിവേക് ഒബ്രോയിയേയും ടീസറില്‍ കാണാം. ചിത്രത്തിന്റെ ആദ്യ ടീസര്‍ വന്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ജൂണ്‍ 30നാണ് ചിത്രം തിയേറ്ററില്‍ എത്തുക.

അതേസമയം, എട്ടു വര്‍ഷത്തിനു ശേഷം ഷാജി കൈലാസ് സംവിധാനം രംഗത്തേക്ക് തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കൂടാതെ, ബോളിവുഡ് താരം വിവേക് ഒബ്റോയിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ലൂസിഫര്‍ എന്ന ചിത്രത്തിന് ശേഷം വിവേക് ഒബ്റോയ് അഭിനയിക്കുന്ന മലയാള ചിത്രമാണ് കടുവ. ഇവരെ കൂടാതെ, സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയ മറ്റ് കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവയുടെ നിര്‍മാണം. തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിനു എബ്രാഹാമാണ്.

പൃഥ്വിരാജിന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രമാണ് ജന ഗണ മന. ആരാധകര്‍ പ്രതീക്ഷിച്ചതു പോലെ തന്നെ വന്‍ ഹിറ്റായ ചിത്രമായിരുന്നു അത്. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തില്‍ അഭിഭാഷകന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തിയത്. അതേസമയം, മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് നേരത്തെ പൂര്‍ത്തിയാക്കിയ ചിത്രമാണ് എലോണ്‍. പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാജേഷ് കുമാറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ എലോണ്‍ എന്ന ചിത്രത്തിന് എന്ത് പ്രമേയമാണ് എന്നതടക്കമുള്ള കാര്യങ്ങള്‍ ഷാജി കൈലാസോ, മറ്റുള്ളവരോ വെളിപ്പെടുത്തിയിട്ടില്ല.