‘ഭിക്ഷാടന മാഫിയയിൽ നിന്നും ശ്രീദേവിയെ മമ്മൂട്ടി രക്ഷിച്ച കഥ’ ശ്രീദേവി തുറന്നുപറയുന്നു
1 min read

‘ഭിക്ഷാടന മാഫിയയിൽ നിന്നും ശ്രീദേവിയെ മമ്മൂട്ടി രക്ഷിച്ച കഥ’ ശ്രീദേവി തുറന്നുപറയുന്നു

ആലുവ ജനസേവ കേന്ദ്രത്തിലേക്ക് ഭിക്ഷാടന മാഫിയയിൽ നിന്ന് രക്ഷപ്പെട്ടത്തിയ പെൺകുട്ടി അവർക്കുണ്ടായ അനുഭവങ്ങൾ തുറന്നുപറയുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി കാരണം ഭിക്ഷാടന മാഫിയയിൽ നിന്ന് രക്ഷപ്പെട്ടതിന്റെ അസാധാരണമായ കഥ പറയുകയാണ് ശ്രീദേവി. ശ്രീകണ്ഠൻ നായർ അവതരിപ്പിക്കുന്ന ഫ്ലവേഴ്സ് ഒരു കൂടി എന്ന പ്രോഗ്രാമിലൂടെയാണ് ശ്രീദേവി തന്റെ കഥ ലോകത്തെ അറിയിച്ചത്. ഒരു സിനിമാ ലൊക്കേഷനിൽ വച്ചാണ് മമ്മൂക്കയെ കണ്ടുമുട്ടിയത് എന്നും അന്ന് ഭിക്ഷയെടുക്കാൻ വേണ്ടിയാണ് അങ്ങോട്ടേക്ക് എത്തിയത്. വിശപ്പടക്കാനാവാതെ ലൊക്കേഷനിലേക്ക് കയറിയെന്നും ശ്രീദേവി പറയുന്നു.

മമ്മൂക്കയെ കണ്ടപ്പോൾ “സാറേ വിശക്കുന്നു.. എന്തെങ്കിലും തരണം” എന്നാണ് ആദ്യം പറഞ്ഞത്. അതുകേട്ട മമ്മൂക്ക കുറെ നേരം തന്റെ മുഖത്തേക്ക് നോക്കി, അതിനുശേഷം കാര്യങ്ങൾ എല്ലാം ചോദിക്കുകയും പൊതുപ്രവർത്തകരെ മുൻനിർത്തി കാര്യങ്ങൾ ഓരോന്നായി അന്വേഷിക്കാൻ തുടങ്ങി, അതുവഴി ഒരു നാടോടി സ്ത്രീ എടുത്തു വളർത്തിയതാണെന്നും ഭിക്ഷാടന മാഫിയയാണ് ഭിക്ഷയ്ക്കു വിടുന്നതെന്നും അദ്ദേഹം അറിയുകയുണ്ടായി. എന്തുണ്ട് എങ്കിലും ആ കുട്ടിയെ ഞാൻ ഏറ്റെടുക്കാം എന്നും ഞാൻ പറയുന്ന സ്ഥലത്ത് കൊണ്ടക്കണമെന്നും മമ്മൂക്ക പറഞ്ഞു. അന്നേരം താൻ പോകില്ലെന്നും ഇവിടെ എവിടെയെങ്കിലും നിന്ന് തന്നെ പഠിക്കാമെന്നും, അതിന് സാഹചര്യം ഒരുക്കാൻ പറ്റുമോ എന്ന് മമ്മൂക്കയോട് ചോദിച്ചപ്പോൾ പിഎ ആയ അഷറഫ് ഇക്കയെ വിളിച്ചുകൊണ്ട് വേണ്ടത് ചെയ്യണം, ഇവിടെ ശരിയായില്ല എന്നാൽ വേറെ സ്ഥലമാണെങ്കിലും നോക്കാം എന്ന് മമ്മൂക്ക വാക്കുപറഞ്ഞു.

അങ്ങനെയാണ് ഒരു സ്കൂളിൽ ചേർക്കുന്നതും. അപ്പോഴും ഭിക്ഷാടന മാഫിയ അതിൽ നിന്നൊക്കെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. മമ്മൂക്ക വഴി സ്കൂളിൽ ചേർത്തുവെങ്കിലും മലയാളം തനിക്ക് അറിയില്ലായിരുന്നു എന്നും തമിഴ് ആയിരുന്നു സംസാരം എന്നും ശ്രീദേവി പറയുന്നു. എന്തെങ്കിലും വേറെ സൗകര്യം ഒരുക്കിക്കൊടുക്കുന്നതാവും നല്ലത് എന്ന് ടീച്ചർ അഷറഫ് ഇക്കയോട് നേരിട്ട് ആവശ്യപ്പെട്ടപ്പോഴാണ് ആലുവയിലുള്ള ജനസേവ കേന്ദ്രത്തിലേക്ക് തന്നെ മാറ്റാനുള്ള ഏർപ്പാപടുകൾ ചെയ്തത്. അദ്ദേഹം വഴി തന്നെ അവിടെ എത്തുന്നത് വരെയുള്ള കാര്യങ്ങൾ ചെയ്യുകയും അവിടെ എത്തി കഴിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നിയെന്നും ശ്രീദേവി പറയുന്നു. കുറേ കുട്ടികളെയും അമ്മമാരെയും ഒക്കെ കാണാൻ പറ്റി. ജനസേവ ചെയർമാൻ ജോസ് മാവേലി വന്നുകണ്ടു, അന്വേഷിച്ചു, അപ്പോൾ മമ്മൂട്ടി അയച്ച കുട്ടിയാണെന്ന് അറിയുകയും ചെയ്തു. അപ്പോഴും ഈ ഭിക്ഷാടന മാഫിയക്ക് അറിയില്ലായിരുന്നു മമ്മൂക്കയാണ് ഇതിന്റെ പിന്നിലെന്ന്. ഒരാൾ രക്ഷിക്കാൻ വരുന്നുവെന്ന് മാത്രമേ അപ്പോൾ അറിവുണ്ടായിരുന്നുള്ളൂ. പിഎ അഷറഫ് ഇക്ക ഇടയ്ക്ക് ജനസേവയിൽ വന്നു വിശേഷം അന്വേഷിക്കുമായിരുന്നു എന്നും മമ്മൂക്കയെ പോലുള്ള ആളുകൾ സമൂഹത്തിൽ ഇനിയും വേണമെന്നും ശ്രീദേവി സ്നേഹത്തോടെ പറയുന്നു.

ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഫ്ലവേഴ്സ് ഒരു കോടി എന്ന പ്രോഗ്രാമിൽ ശ്രീദേവിക്കൊപ്പം ആലുവ ജനസേവ ശിശുഭവനിലെ ജീവനക്കാരിയായ ഇന്ദിരാ ശബരിനാഥും പങ്കെടുത്തിട്ടുണ്ടായിരുന്നു. ശ്രീദേവി ആലുവയിലുള്ള ജനസേവ ശിശു ഭവവനിലേക്ക് എത്തുന്നത് 2003ലായിരുന്നു. മലപ്പുറത്തെ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ ആളുകൾ ജനസേവയിലേക്ക് ശ്രീദേവിയെ എത്തിക്കുമ്പോൾ വെറും ആറ് ഏഴ് വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. 18 വയസ്സ് വരെ ജനസേവയിൽ ശ്രീദേവിയെ താമസിപ്പിക്കുകയും അത് കഴിഞ്ഞപ്പോൾ അവളുടെ ആഗ്രഹപ്രകാരം തന്നെ വിവാഹം കഴിപ്പിച്ചു കൊടുക്കുകയും ചെയ്തു എന്ന് ഇന്ദിര പറയുന്നു.

News summary : Sreedevi talks about Mammootty