“ഭരണകൂടത്തിന് നേരേ ചോദ്യമുന്നയിക്കുന്നവർ  രാജ്യദ്രോഹിയാകുന്ന കാലത്ത് ‘ജന ഗണ മന’ സിനിമ തന്നെ മികച്ച ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്” : രശ്മിത രാമചന്ദ്രന്‍
1 min read

“ഭരണകൂടത്തിന് നേരേ ചോദ്യമുന്നയിക്കുന്നവർ രാജ്യദ്രോഹിയാകുന്ന കാലത്ത് ‘ജന ഗണ മന’ സിനിമ തന്നെ മികച്ച ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്” : രശ്മിത രാമചന്ദ്രന്‍

സുരാജ് വെഞ്ഞാറമൂട്, പൃഥ്വിരാജ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജന ഗണ മന ഇന്നലെ റിലീസ് ചെയ്തു.  ചിത്രം റിലീസായി കേവലം ഒരു ദിവസം പിന്നിടുമ്പോൾ മികച്ച പ്രതികരണമാണ് ഇതിനോടകം തന്നെ ലഭിക്കുന്നത്.  നിരവധി പേർ സിനിമയെ അനുകൂലിച്ചും, വിയോജിച്ചും രംഗത്തെത്തുമ്പോൾ മികച്ച രാഷ്ട്രീയം സംസാരിക്കുന്ന സിനിമയാണ് ജന ഗണ മന – യെന്ന് അഭിപ്രായപ്പെ ടുകയാണ് കേരളത്തിലെ തന്നെ പ്രഗൽഭ അഭിഭാഷകയും, കേരള ഹൈക്കോടതി പ്ലീഡറുമായ അഡ്വ. രശ്മിത രാമചന്ദ്രന്‍.

ലഭിക്കാൻ പോകുന്ന പുരസ്‌കാരങ്ങളെ ഓർത്ത് സംഘ സ്‌തുതി പാടുന്ന രാജാ പാട്ടുകാര്‍ക്കിടയില്‍ ഇത്രയൊക്കെ രാഷ്ട്രീയം ഒരു സിനിമയില്‍ കാണുന്നത് പോലും ഒരു ഗുമ്മാണെന്ന് രശ്മിത അഭിപ്രായപ്പെട്ടു.  തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രശ്‌മിതയുടെ പ്രതികരണം. ‘ചോദ്യം ഉന്നയിക്കുന്നവർ രാജ്യദ്രോഹിയും, ചൂണ്ടുന്ന കൈകളിൽ വിലങ്ങു വെക്കുകയും ചെയ്യുന്ന കാലഘട്ടത്തിൽ ഇത്തരത്തില്‍ ഒരു സിനിമ തന്നെ ഒരു രാഷ്ട്രീയ പ്രവര്‍ത്തനം ആണ് നടത്തുന്നതെന്നും അവർ പറഞ്ഞു.  മൗനത്തിനെതിരെയുള്ള ഓര്‍മയുടെ കലാപമാണ് ജന ഗണ മന – യെന്നും രശ്മിത വ്യകത്മാക്കി.  ഇതിനകത്ത് രാഷ്ട്രീയം പൊതിഞ്ഞതല്ലെന്നും, പച്ചയ്ക്ക് തന്നെ പറയുകയും, കാണിക്കുകയും ചെയ്തിട്ടുണ്ട്.

ജാതിയുടെ ദുര്‍ഗന്ധം തിങ്ങിയ യൂണിവേഴ്‌സിറ്റിയിലേയ്ക്ക് ആയുധങ്ങള്‍ അകമ്പടി ആക്കുന്ന കുങ്കുമ രാഷ്ട്രീയം, ഏറ്റുമുട്ടല്‍ കൊല നാടകങ്ങള്‍, മൂപ്പ് എത്താതെ പഴുത്ത മീഡിയ ബ്രേക്കിംഗുകള്‍, എന്നിവ ഓർമയുടെ കലാപമാണെന്നും അവർ അഭിപ്രയപ്പെട്ടു. കുറ്റം ആരോപിക്കപ്പെടുന്ന ഒരു വ്യക്തിയെ മുൻവിധികളോടെ കാണുന്ന കോടതി മുറിയും, പുരസ്കാരങ്ങളെ ഓർത്ത് സംഘസ്തുതി പാടുന്ന രാജാമാരെയും കാണപ്പെടുന്ന സമൂഹത്തിൽ രാഷ്ട്രീയം സംസാരിക്കാൻ മുന്നോട്ടു വരുന്ന ഇത്തരം സിനിമകൾ കാണുന്നതും പോലും ഒരു ഗുമ്മാണെന്ന് അവർ കൂട്ടിച്ചേർത്തു.

രാഷ്ട്രീയം പ്രാവർത്തികമാക്കാനുള്ളതാണെന്ന് യുവജനങ്ങള്‍ തീരുമാനിക്കുന്നത് പോലും ഒരു കൃത്യമായ സന്ദേശമാണ് നൽകുന്നത്. രാഷ്ട്രീയം അശ്ലീലം ആണെന്ന് പറഞ്ഞുകൊണ്ട് അവസാനിപ്പിച്ച സന്ദേശം സിനിമയില്‍ നിന്നും മാറി നടന്നിരിക്കുന്നു… സന്തോഷം,’ എന്നു പറഞ്ഞുകൊണ്ടാണ് രശ്മിത രാമചന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിലെ സംഭവവികാസങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിലെ ഓരോ ഭാഗവും കൈകാര്യം ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിം സമുദായത്തിന് നേരേ ഭരണകൂടം ഉയർത്തുന്ന മുസ്‌ലിം വിരുദ്ധതയും, ജാതിയെ അടിസ്ഥാനമാക്കിയുള്ള  ജാതിരാഷ്ട്രീയവും, സാഹചര്യത്തിനും, സന്ദർഭത്തിനും അനുസൃതമായി ചിലവഴിക്കപ്പെടുന്ന വോട്ട് രാഷ്ട്രീയുവുമാണ് ജന ഗണ മനയില്‍ ഉയർത്തികാണിക്കുന പ്രധാന വിഷയങ്ങൾ. ജനാധിപത്യ വിരുദ്ധതയ്ക്കും, ഫാഷിസ്റ്റുകൾക്കും നേരേ ശബ്ദമുയർത്തുന്ന നിലപാടാണ് സിനിമ കൈക്കൊള്ളുന്നതെന്നും സമൂഹ മാധ്യമങ്ങളിൽ അഭിപ്രായങ്ങൾ ഉയർന്നു കേൾക്കുന്നു.

ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിലൊരുക്കിയ രണ്ടാമത്തെ സിനിമയാണ് ജന ഗണ മന. ഡ്രൈവിങ് ലൈസന്‍സിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒരുമിച്ച് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട സിനിമയാണ് ജന ഗണ മന. പൃഥ്വിരാജ് പ്രൊഡക്ഷന്‌സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണം ലഭിക്കുന്ന സാഹചര്യത്തിൽ ചിത്രം വമ്പൻ വിജയം നേടുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.