ചെറിയ വേഷങ്ങളില്‍ നിന്നും വലിയ റോളുകളിലേയ്ക്ക്..!! ജാന്‍ എ മന്നിലൂടെ മനം കവര്‍ന്ന ‘സജീദ് പട്ടാളം’ പൃഥ്വിരാജ് ചിത്രം ജന ഗണ മനയിലും മികച്ച വേഷത്തിൽ..
1 min read

ചെറിയ വേഷങ്ങളില്‍ നിന്നും വലിയ റോളുകളിലേയ്ക്ക്..!! ജാന്‍ എ മന്നിലൂടെ മനം കവര്‍ന്ന ‘സജീദ് പട്ടാളം’ പൃഥ്വിരാജ് ചിത്രം ജന ഗണ മനയിലും മികച്ച വേഷത്തിൽ..

ജാന്‍ എ മന്‍ എന്ന ചിത്രത്തിലെ കേക്ക് ഡെലിവറി ബോയ് ആയി തിളങ്ങിയ സജീദ് തികച്ചും വ്യത്യസ്തമായ വേഷത്തിലാണ് തന്റെ ഏറ്റവും പുതിയ ചിത്രമായ സൗദി വെള്ളക്കയില്‍ എത്തുന്നത്. ജാന്‍ എ മന്നില്‍ പ്രേക്ഷകരെ ചിരിപ്പിച്ച ഡെലിവറി ബോയ് ആയി എത്തിയ അദ്ദേഹം വളരെ സീരിയസായ, ഒരുപാട് അഭിനയ സാധ്യതകളുള്ള ഒരു കഥാപാത്രമായാണ് പുതിയ ചിത്രത്തില്‍ എത്തുന്നത് എന്ന സൂചനകളാണ് പോസ്റ്റര്‍ നല്‍കുന്നത്. കള, കനകം കാമിനി കലഹം തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ ചെറിയ വേഷങ്ങളാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. അതില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് സൗദി വെള്ളക്കയില്‍ അവതരിപ്പിക്കുന്നത്. വലിയൊരു കരിയര്‍ ഗ്രോത്ത് സജീദിന് തന്റെ പുതിയ ചിത്രം നേടിക്കൊടുക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഫോര്‍ട്ട് കൊച്ചിയിലെ പട്ടാളമെന്ന തന്റെ സ്ഥലപ്പേര് പേരിനോട് കൂട്ടിച്ചേര്‍ത്ത് സജീദ് പട്ടാളമെന്ന പേരിലാണ് ഇദ്ദേഹം ഇപ്പോള്‍ സിനിമകളില്‍ തിളങ്ങി നില്‍ക്കുന്നത്.

പ്രായം കുറച്ചായെങ്കിലും ന്യൂജന്‍ സംവിധാനമായ വെബ്സീരീസിലൂടെയാണ് സജീദ് അഭിനയ രംഗത്തേയ്ക്ക് എത്തുന്നത്. അഭിനേതാവും ഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കി വഴിയായിരുന്നു ഇത്. അദ്ദേഹം സജീദിനെ സംവിധായകന്‍ മൃദുല്‍ നായരിലേക്ക് എത്തിച്ചു. അങ്ങനെ വെബ്സീരീസുകളില്‍ അഭിനയിച്ചു. അവിടെ നിന്നും ലഭിച്ച സൗഹൃദങ്ങളാണ് ഇദ്ദേഹത്തെ സിനിമയില്‍ എത്തിക്കുന്നത്. കളയിലെ വാറ്റുകാരന്‍, കനകം കാമിനി കലഹത്തിലെ അഭിനയ വിദ്യാര്‍ത്ഥി തുടങ്ങി ചെറിയ റോളുകളില്‍ ഇദ്ദേഹം അഭിനയിച്ചു. അവിടെ നിന്നാണ് ജാന്‍ എ മന്നിലെ മാക്സിമാ ഇവന്റ് ജോലിക്കാരന്റെ വേഷത്തിലേയ്ക്ക് എത്തുന്നത്.

ചെറിയ റോളുകളില്‍ മനോഹരമായി അഭിനയിച്ച് തുടങ്ങിയ സജീദിന്റെ ശ്രദ്ധേയ വേഷമായിരുന്നു ജാനേമന്നില്‍ ഉണ്ടായിരുന്നത്. തരുണ്‍ മൂര്‍ത്തിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന സൗദി വെള്ളക്ക എന്ന ചിത്രമാണ് അടുത്തതായി സജീദ് കൈകാര്യം ചെയ്യുന്ന അഭിനയപ്രാധാന്യമുള്ള വേഷം. വളരെ അപ്രതീക്ഷിതമായി സിനിമയിലേയ്ക്ക് എത്തുകയും ചുരുങ്ങിയ കാലം കൊണ്ട് വ്യത്യസ്തതയാര്‍ന്ന വേഷങ്ങള്‍ ചെയ്ത് അതില്‍ തന്റേതായ ശൈലികള്‍ കൊണ്ടുവന്ന് പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ആളാണ് ഈ ഫോര്‍ട്ട് കൊച്ചിക്കാരന്‍. അസീസ്, ബീവി എന്നിവരാണ് സജീദിന്റെ മാതാപിതാക്കള്‍.