“ടേക്ക് കഴിഞ്ഞു മമ്മൂട്ടി എഴുന്നേറ്റ് നിന്ന് കയ്യടിച്ചു”: സിബിഐ 5ൽ നിർണ്ണായക കഥാപാത്രമായി ജഗതി ശ്രീകുമാർ എത്തും
1 min read

“ടേക്ക് കഴിഞ്ഞു മമ്മൂട്ടി എഴുന്നേറ്റ് നിന്ന് കയ്യടിച്ചു”: സിബിഐ 5ൽ നിർണ്ണായക കഥാപാത്രമായി ജഗതി ശ്രീകുമാർ എത്തും

ലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ജഗതി ശ്രീകുമാറിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഹാസ്യതാരം, സ്വഭാവ നടന്‍ തുടങ്ങിയ രംഗങ്ങളില്‍ മലയാളികളെ വിസ്മയിപ്പിച്ച താരമാണ് ജഗതി. നാല്‍പ്പതു വവര്‍ഷത്തിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ 1400 ഓളം സിനിമകളാണ് ജഗതി ചെയ്തിരിക്കുന്നത്. 2012ല്‍ കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് സിനിമയില്‍ നിന്ന് അദ്ദേഹം വിട്ട് നില്‍ക്കുകയായിരുന്നു. സിനിമയിലിപ്പോള്‍ സജീവമല്ലെങ്കിലും ജഗതിയുടെ മുന്‍കാല സിനിമാ ഡയലോഗുകള്‍ കേട്ടും, അവയെക്കുറിച്ച് ചര്‍ച്ച ചെയ്യാതെയും മലയാളിയുടെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല.

ഇപ്പോഴിതാ മലയാളി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘സിബിഐ 5 ദ ബ്രെയിന്‍’. സിനിമയുടെ പ്രഖ്യാപനം മുതല്‍ ചിത്രത്തിന്റെതായി വരുന്ന ഓരോ വാര്‍ത്തകളും സിനിമാ പ്രേമികള്‍ ഏറെ കയ്യടിയോടെയാണ് സ്വീകരിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. 34 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ സിബിഐ സീരീസിലെ ആദ്യ ഭാഗം മൂതല്‍ 2005-ല്‍ ഇറങ്ങിയ നാലാം ഭാഗം വരെ എല്ലാം ഹിറ്റായിരുന്നു. അഞ്ചാം ഭാഗത്തില്‍ മമ്മൂട്ടിക്കൊപ്പം ജഗതിയുമുണ്ടെന്നുള്ള വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തിരുന്നു. അദ്ദേഹം ഈ ചിത്രത്തില്‍ ഉണ്ടെന്നുള്ള വാര്‍ത്തകള്‍ വന്നപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ചോദിക്കുന്ന ചോദ്യങ്ങളാണ് അദ്ദേഹം ജസ്റ്റ് വന്നുപോകുന്ന കഥാപാത്രമായിരിക്കുമോ എന്നെല്ലാം. എന്നാല്‍ അതിനുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജഗതിയുടെ മകന്‍ രാജ് കുമാര്‍.

സിബിഐ 5ല്‍ വെറുതേ ആയിരിക്കില്ല എത്തുന്നതെന്നാണ് രാജ്കുമാര്‍ പറയുന്നത്. എസ്എന്‍ സ്വാമി കഥയൊന്നും പറഞ്ഞിരുന്നില്ല. ഇന്നതാണ് സീന്‍ എന്ന് മാത്രമാണ് പറഞ്ഞത്. സര്‍പ്രൈസായിട്ടാണ് എല്ലാം നടന്നത്. രണ്ട് ദിവസമാണ് ചിത്രീകരണം പ്ലാന്‍ ചെയ്തത്. എന്നാല്‍ ഒറ്റ ദിവസംകൊണ്ട് ചിത്രീകരണം കഴിഞ്ഞു. ഒരു സമയം പോലും വിശ്രമിക്കാതെയാണ് പപ്പ അന്ന് ഷൂട്ടിംങ് ചെയ്തത്. സാധാരണ പപ്പയ്ക്ക് ഉച്ച കഴിയുമ്പോള്‍ ഒരു മയക്കമുണ്ടെന്നും പക്ഷേ അന്ന് പെട്ടെന്ന് എല്ലാം ചെയ്തുവെന്നും രാജ് കുമാര്‍ പറയുന്നു. ഒരു റീടേക്കോ ഒന്നും വേണ്ടി വന്നില്ലെന്നും അടുത്ത ലെവല്‍ ഓഫ് ഇംപ്രൂവ്മെന്റിലേക്ക് വന്നുവെന്ന് ഇതിലെ അഭിനയകം കാണുമ്പോള്‍ മനസ്സിലാകും. സീന്‍ ഇതാണെന്ന് പറഞ്ഞ് പപ്പയ്ക്ക കാണിച്ചു കൊടുത്തിട്ട് ഇങ്ങനെ ചെയ്യണമെന്ന് പറഞ്ഞു. പക്ഷേ പപ്പ അവിടെ ചെയ്തത് മറ്റൊന്നായിരുന്നു. ടേക്ക് കഴിഞ്ഞ് മമ്മൂട്ടി അങ്കിളും രണ്‍ജി പണിക്കരുമെല്ലാം എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചുവെന്നും ഈരും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അവിടെ നടന്നതെന്നും രാജ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ചിത്രത്തില്‍ കൊലപാതകവുമായി കണക്ട് ചെയ്യുന്ന എന്തോ ഒന്ന് വിക്രമെന്ന കഥാപാത്രത്തിന് അറിയാം. അതിനെ ആസ്പദമാക്കിയാണ് രംഗങ്ങള്‍ ഷൂട്ട് ചെയ്തത്. വിക്രം വെറുതേ വന്ന് പോവുന്ന ഒരു സീന്‍ ചിത്രത്തിന് വേണ്ടെന്ന് എസ്എന്‍ സ്വമി സാര്‍ തീരുമാനിച്ചിരുന്നു. പപ്പ അത് ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ടെന്നും രാജ് കുമാര്‍ വ്യക്തമാക്കുന്നു. സിബിഐ 5 ലേയ്ക്കുള്ള ജഗതിയുടെ മടങ്ങി വരവ് പ്രേക്ഷകര്‍ വന്‍ ആഘോഷമാക്കിയിരിക്കുകയാണ്. മമ്മൂട്ടിക്കൊപ്പം ചിത്രത്തില്‍ മുകേഷും എത്തുന്നുണ്ട്. എന്തായാലും സിനിമാ പ്രേമികള്‍ ഏറെ ആവേശത്തോടെയാണ് ഈ ചിത്രത്തിന്റെ വരവിനായി കാത്തിരിക്കുന്നത്.