“അന്ന് സാമ്പത്തികമായി സഹായിച്ചത് മോഹൻലാലായിരുന്നു, മമ്മൂട്ടി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടു”: ജഗദീഷ് തുറന്നുപറയുന്നു
1 min read

“അന്ന് സാമ്പത്തികമായി സഹായിച്ചത് മോഹൻലാലായിരുന്നു, മമ്മൂട്ടി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടു”: ജഗദീഷ് തുറന്നുപറയുന്നു


അദ്ധ്യാപകനായും നടനായും ഗായകനായും  അവതാരകനായും ആരാധകരുടെ മുന്നിൽ തിളങ്ങുന്ന താരമാണ് ജഗദീഷ്. മലയാള സിനിമാ ലോകത്ത് തന്റെതായ സ്ഥാനം നേടിയെടുക്കാൻ ജഗദീഷിന് അധികം സമയം വേണ്ടി വന്നില്ല. ഒരു നടൻ എന്ന നിലയിലും മികച്ച ഒരു വ്യക്തി എന്ന നിലയിലും ആരാധകരുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ ജഗദീഷിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ജീവിതത്തിന്റെ ഒരു പ്രത്യേക ഘട്ടത്തിൽ മോഹൻലാൽ തന്നെ സഹായിച്ച സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് ജഗദീഷ്. മോഹൻലാൽ എന്ന വ്യക്തി തിരഞ്ഞെടുപ്പ് കാലത്ത് തനിക്ക് ചെയ്തു തന്ന സഹായത്തെ കുറിച്ചാണ് ജഗദീഷ് വാചാലനാകുന്നത്.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗണേഷ് കുമാറിനൊപ്പം ആയിരുന്നു ജഗദീഷ് മത്സരിച്ചത്. അന്ന് ഗണേഷ് കുമാറിന്  വേണ്ടി പ്രചാരണത്തിനായി മോഹൻലാൽ രംഗത്തെത്തിയിരുന്നു. അന്ന് അത് വലിയ വാർത്ത തന്നെയായിരുന്നു. എന്നാൽ ഇക്കാര്യവുമായി ബന്ധപ്പെട്ട് തനിക്ക് മോഹൻലാലുമായി യാതൊരുവിധ പിണക്കവുമില്ല എന്നും ജഗദീഷ് പറയുന്നു. എന്തു കൊണ്ടാണ് മോഹൻലാൽ ഗണേഷ് കുമാറിന് വേണ്ടി സംസാരിച്ചത് എന്നതിനെ കുറിച്ച് തനിക്ക് വ്യക്തമായ ബോധ്യമുണ്ട്.  തന്നോടുള്ള അനിഷ്ടം കൊണ്ട് അല്ല ഒരിക്കലും അദ്ദേഹം അങ്ങനെ ചെയ്തത് എന്നാൽ വ്യക്തിപരമായ പല കാര്യങ്ങളും രാഷ്ട്രീയവുമായി കൂട്ടിക്കുഴകാൻ പാടില്ല . ഓരോരുത്തർക്കും ഓരോ സ്വാതന്ത്ര്യമുണ്ട് അങ്ങനെ ഒരു തീരുമാനം അദ്ദേഹം എടുത്തതിന് പിന്നിൽ അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം ഉണ്ട് എന്ന് ജഗദീഷിന് അറിയാം.

താനും മോഹൻലാലും തമ്മിൽ ഇപ്പോഴും നല്ല സൗഹൃദത്തിലാണ്. ആ സമയത്ത് താൽ പിരിവ് ഒന്നും നടത്തിയില്ല. ഒരു നടനെന്ന നിലയിൽ അങ്ങനെ ചെയ്യുക എന്നത് തന്നെ അപേക്ഷിച്ചു മോശമായ ഒരു കാര്യം തന്നെയായിരുന്നു. എന്നാൽ മോഹൻലാൽ തനിക്ക് പ്രചാരണത്തിന് ആവശ്യമായ പണം നൽകി സഹായിച്ചിരുന്നു. ചിലപ്പോൾ അന്ന് താൻ ജയിച്ചു വരണം എന്ന് അദ്ദേഹം  ഉള്ളിൽ ആഗ്രഹിച്ചിരുന്നത് കൊണ്ടായിരിക്കാം  അന്ന് അങ്ങനെ ചെയ്തത്  എന്ന് ജഗദീഷ് പറയുകയാണ്. അതേ സമയം മമ്മൂട്ടി സാമ്പത്തിക സഹായങ്ങൾ ഒന്നും തനിക്ക് തന്നിട്ടില്ല എന്നും ജഗദീഷ് പറയുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ തനിക്ക് വേണ്ടി പല പോസ്റ്റുകളും ഷെയർ ചെയ്തു തന്നതും അനുഗ്രഹിക്കുന്ന രീതിയിലുള്ള പല വാക്കുകളും മമ്മൂട്ടിയുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു എന്നും ജഗദീഷ് പറഞ്ഞു.