‘ജഗമേ തന്തിരം’ നിരാശപ്പെടുത്തി..?? പോസിറ്റീവ്-നെഗറ്റീവ് റിവ്യൂകൾ ഇങ്ങനെ…
1 min read

‘ജഗമേ തന്തിരം’ നിരാശപ്പെടുത്തി..?? പോസിറ്റീവ്-നെഗറ്റീവ് റിവ്യൂകൾ ഇങ്ങനെ…

വലിയ വിമർശനങ്ങൾ നേരിട്ട് കൊണ്ടും ചെറിയതോതിലുള്ള പിന്തുണ ലഭിച്ചു കൊണ്ടുമാണ് കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ‘ജഗമേ തന്തിരം’ നെറ്ഫ്ലിക്സിൽ സ്ട്രീമിംഗ് തുടരുന്നത്. ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായങ്ങളും നല്ല അഭിപ്രായങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയർന്നുവരികയാണ് ഇപ്പോൾ. അത്തരത്തിൽ ശ്രദ്ധേയമായ ചില കുറിപ്പുകൾ ഇങ്ങനെ:, “കാർത്തിക് സുബ്ബരാജ് സംവിധാനത്തിൽ ധനുഷ്, ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി, കലൈയരസൻ, ജെയിംസ് കോസ്മോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നെറ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ചിത്രമാണ് ജഗമേ തന്തിരം.അന്നൗൻസ് ചെയ്തത് മുതൽ ട്രെയിലർ ഇറങ്ങുമ്പോഴും വലിയ പ്രതീക്ഷകൾ നൽകിയ ചിത്രമാണ്. കോവിഡ് സാഹചര്യത്തിൽ തിയേറ്ററിൽ ആഘോഷമാകേണ്ട ഒരു ചിത്രം OTT വഴി പുറത്തിറങ്ങി എന്നതിൽ വിഷമമില്ലാതില്ല. ചിത്രം ഇറങ്ങിയത്‌ മുതൽ നിരവധി നെഗറ്റീവ് റിവ്യൂസ് ആണ് പലയിടത്തുനിന്നും വരുന്നത്. വ്യക്തിപരമായി എന്നിലെ ആസ്വാദകന് ജഗമേ തന്തിരം എങ്ങനുണ്ടായിരുന്നു എന്ന് പറയാം. ലണ്ടനിലെ ഒരു തമിഴനായ ശിവദോസ് എന്ന ഗ്യാങ്‌സ്റ്ററിനെ ഇല്ലാതാക്കാൻ മധുരയിലെ സുരുളി എന്ന മറ്റൊരു ഗ്യാങ്‌സ്റ്റർ എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് പുറമെ ചിത്രം പറയുന്നത്. അതിനപ്പുറം ഉള്ളിലേക്ക് ഇറങ്ങിയാൽ റേസിസം, അഭയാർത്ഥി പ്രശ്നങ്ങൾ, ശ്രീലങ്കൻ തമിഴരുടെ പ്രശ്നങ്ങൾ ഒക്കെ ചിത്രം ചർച്ച ചെയ്യുന്നു. അതെത്രമാത്രം ആഴത്തിൽ ഇറങ്ങി ചെന്ന് ചർച്ച ചെയ്തു എന്നത് ഒരു പ്രശ്നം തന്നെയാണ്.

അതിലേക്ക് പിന്നീട് വരാം. ഒരു എന്റർടൈനർ എന്ന നിലയിൽ ചിത്രം നന്നായി തന്നെ വന്നു എന്നാണ് എനിക്ക് ഫീൽ ചെയ്തത്. ഒരു ആക്ഷൻ എന്റർടൈനർ എന്ന നിലയിൽ തമിഴ് സിനിമകൾ സ്ഥിരം ഫോള്ലോ ചെയ്യുന്ന പാട്ടുകൾ, ഫൈറ്റുകൾ, നായകൻ-നായികാ റൊമാൻസ്, പക, ചതി ഒക്കെ ഇതിലും കാണാൻ കഴിയുന്നുണ്ട്. അതൊക്കെ കാർത്തിക് സുബ്ബരാജ് എന്ന സംവിധായകൻ നല്ല രീതിയിൽ തന്നെ എടുത്തു വെച്ചിട്ടുമുണ്ട്. ചിത്രത്തിൽ ചിലയിടങ്ങളിൽ പ്രതീക്ഷിക്കുന്ന ചില ക്ളീഷേകൾ ഒഴുവാക്കിയിട്ടുള്ളതായി തോന്നി. എന്നാൽ പ്രെഡിക്ഷൻ എന്നത് ചിലയിടങ്ങളിൽ ശെരിയായി വന്നിട്ടുമുണ്ട്. സുരുളി അടുത്ത് എന്തൊക്കെ ചെയ്യാൻ സാധ്യത ഉണ്ട് എന്നത് ഒരുവിധം ഊഹിക്കാൻ കഴിയുന്നുണ്ട്. കഥാപാത്രങ്ങളിലേക്ക് എത്തുമ്പോൾ ധനുഷിൻറെ one man show തന്നെയാണ് ചിത്രം. ഒരു പരിധിവരെ ചിത്രത്തെ താങ്ങി നിർത്തുന്നത് ധനുഷ് തന്നെയാണ്. ജോജു ചേട്ടൻ തമിഴിലും പോയി തൻറെ വേഷം ഗംഭീരമാക്കിയിട്ടുണ്ട്. പുള്ളിയുടെ ശിവദോസ് എന്ന ഗാംഗ്സ്റ്ററായുള്ള ചില മാനറിസങ്ങൾ ഒക്കെ പക്കാ ആയിരുന്നു. ഐശ്വര്യ ലക്ഷ്മി സ്ഥിരം തമിഴ് സിനിമകളിൽ വെറുതെ വന്നു പോകുന്ന ഒരു നായിക അല്ലായിരുന്നു. കഥയുടെ പോക്കിനെ തന്നെ സ്വാധീനിക്കുന്ന ഘടകം തന്നെയായിരുന്നു ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ച അറ്റില. എന്നാലും അതിനൊരു നായിക തന്നെ വേണമോ എന്നതിൽ ഒരു സംശയം ഉണ്ട്, പക്ഷെ അതൊന്നും അത്ര കാര്യമാക്കേണ്ട ഒന്നായി തോന്നിയില്ല.

കലൈയരസൻ ദീപൻ ആയി ഗംഭീര പ്രകടനം കാഴ്ചവെച്ചു. ജെയിംസ് കോസ്മോ ആണ് പീറ്റർ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്.പുള്ളിയുടെ അഭിനയം മികച്ചു നിൽക്കുമ്പോഴും കഥയിൽ ആ കഥാപാത്രത്തെ കൂടുതൽ strong ആക്കാമായിരുന്നു എന്ന് തോന്നി. ടെക്നിക്കൽ സൈഡിലേക്ക് വരുമ്പോൾ എല്ലാ മേഖലകളും ഒന്നിനൊന്നു മികച്ചു നിൽക്കുന്നു. സന്തോഷ് നാരായണൻറെ സംഗീതം വലിയൊരു impact ആണ് ചിത്രത്തിന് നൽകുന്നത്. പാട്ടുകളും ബിജിഎമ്മുകളൂം എല്ലാം ഒന്നിനൊന്നു മികച്ചു നിന്നു. ശ്രേയാസ് കൃഷ്ണയുടെ ഛായാഗ്രഹണം എടുത്തു പറയേണ്ട മറ്റൊന്നാണ്. അത്രമേൽ മികച്ചു നിന്നു. മധുരൈയിലും ലണ്ടനിലും ഒക്കെ ഉള്ള ഓരോ ഫ്രയിമുകളും അത്രമാത്രം ഗംഭീരമായിരുന്നു, പ്രത്യേകിച്ച് ഏരിയൽ ഷോട്ടുകൾ. ഡാൻസ്-ഫൈറ്റ് കൊറിയോഗ്രാഫികൾ, ആർട്ട്, എഡിറ്റിങ് തുടങ്ങി ഓരോന്നും മികച്ചു നിന്നു.

ഇത്രയുമൊക്കെ മികച്ചു നിൽക്കുമ്പോഴും എനിക്ക് നെഗറ്റീവ് ആയി തോന്നിയത് ചിത്രത്തിൻറെ പലയിടത്തുമുള്ള മെല്ലെപ്പോക്കും, എടുത്ത വിഷയത്തെ വേണ്ടവിധം ഉപയോഗിക്കാതെ പോയതുമാണ്. ചിത്രത്തിൻറെ ആദ്യ മിനിറ്റുകളിൽ തന്നെ അഭയാർത്ഥി വിഷയം തൊട്ടു പോയിട്ടുണ്ട്. ഇടയിൽ മറ്റു രാജ്യങ്ങളിൽ നമ്മളെ എല്ലാം ഇന്ത്യക്കാർ/തമിഴർ എന്ന് ഒരേപോലെ കാണുമ്പോൾ ഇവിടെ ജാതിയുടെയും മതത്തിന്റെയും പേരിൽ വേർപ്പെട്ടു നിൽക്കുന്നു എന്ന വിമർശനവും ചിത്രം മുന്നോട്ട് വെക്കുന്നു. രണ്ടാം പകുതിയിലേക്ക് കടക്കുമ്പോൾ പലയിടങ്ങളിലും ലാഗ് ചെറുതായിട്ട് ഫീൽ ചെയ്തു. ഒരുപക്ഷെ ചിത്രം അത് സംസാരിക്കുന്ന രാഷ്ട്രീയത്തോട് എത്തുമ്പോഴാണ്. ലോകത്തു അഭയാർത്ഥികൾ നേരിടുന്ന പ്രധാന പ്രശ്നമാണ് വർ.ഗീയത. ജോലി തേടി മറ്റു രാജ്യങ്ങളിൽ നിന്നും എത്തുന്നവരെ അഭയാർത്ഥികൾ എന്ന പേരിൽ വേണ്ടത്ര ‘രേഖകൾ” ഇല്ലെന്നും പറഞ്ഞു ആട്ടിയോടിക്കുകയും, ജയിലിൽ അടക്കുകയും, നിയമ വിരുദ്ധമായ പ്രവർത്തികളിൽ അടിമകളാക്കുകയും ചെയ്യുന്നതിനെ ചിത്രം ചർച്ച ചെയ്യുന്നുണ്ട്.

ജനിച്ചു വളർന്ന ശ്രീലങ്കയിൽ തന്നെ അഭയാർഥികളായി കഴിയേണ്ടി വരുന്ന ശ്രീലങ്കൻ തമിഴരുടെ അവിടുത്തെ ജീവിതവും, അവരോടുള്ള ഇന്ത്യൻ സർക്കാരിൻറെ മനോഭാവവും, ഇതിൽ നിന്നും രക്ഷപ്പെടാൻ മറ്റു രാജ്യങ്ങളിലേക്ക് ചെല്ലുമ്പോൾ അവിടെ നേരിടുന്ന വിവേചനങ്ങളും ഒക്കെ ചിത്രം ചർച്ച ചെയ്യുന്നുണ്ട്. എന്നാൽ, അത് എത്രമാത്രം ആഴത്തിലിറങ്ങി കാഴ്ചക്കാരിലേക്ക് എത്തിച്ചു എന്നതിൽ സംശയമാണ്. ഇനിയും ഒരുപാട് ഈ രണ്ടു വിഷയങ്ങളിലും നിന്നുകൊണ്ട് പറയാൻ കഴിയുമായിരുന്നു എന്ന് തോന്നി. അപ്പോഴും ക്ലൈമാക്സ് വളരെ ഇഷ്ട്ടപ്പെട്ടു.

തുടക്കത്തിൽ പറഞ്ഞതുപോലെ ചിത്രം ഇറങ്ങിയത് മുതൽ നിരവധി നെഗറ്റീവ് റിവ്യൂസ് വരുന്നുണ്ട്. എന്നാൽ അതിനെ ചുവടുപിടിച്ചു നിരവധി ട്രോളുകളും വരുന്നുണ്ട്. ചിത്രത്തെയും കാർത്തിക് സുബ്ബരാജിനെയും ഐശ്വര്യ ലക്ഷ്മിയുടെ അഭിനയത്തെയും ഒക്കെ ചൂണ്ടിക്കാട്ടി ട്രോൾ ചെയ്യപ്പെടുന്നു. എന്നാൽ അത്രമാത്രം ട്രോൾ ചെയ്യപ്പെടേണ്ട മോശം ചിത്രമായോ ഐശ്വര്യയുടേത് മോശം അഭിനയമായോ എനിക്ക് തോന്നിയില്ല. അത്തരം ട്രോളുകളോടും യോജിപ്പില്ല. മൊത്തത്തിൽ വലിയ സംഭവമായോ, കണ്ടിരിക്കേണ്ട അത്യുഗ്രൻ ചിത്രമായോ ഒന്നും തോന്നിയില്ല എങ്കിലും, ചിത്രം ചർച്ച ചെയ്യുന്ന വിഷയങ്ങൾ കൊണ്ടും ഒരു ആക്ഷൻ എന്റർടൈനർ എന്ന നിലയിലും എന്നിലെ ആസ്വാദകന് ജഗമേ തന്തിരം തരക്കേടില്ലാത്ത അനുഭവം ആണ് സമ്മാനിച്ചത്.

ഇന്നലെ സിനിമ കണ്ട് മറക്കാൻ പറഞ്ഞു എങ്കിലും..! പോസ്റ്റീവ് വശങ്ങൾ ചൂടി പൊതുവെ പറഞ്ഞു കേട്ടത് ഗ്രൂപ്പിൽ കുറിക്കാം…!! – വില്ലേജ് ലെവൽ ലോക്കൽ ആക്റ്റീങ് കണ്ടു മടുത്ത പ്രേഷകർക്ക് അതെ ശൈലിയിൽ ഒരു ഗ്യാങ്സ്റ്റർ കഥാപാത്രം….!! ഒട്ടും കത്തി കേറിയില്ല എന്ന് വേണം പറയാൻ. മാസ്സ് എന്ന് പറയാൻ പോലും ഒരു സീൻ പോലും ചിത്രത്തിൽ ഇല്ല…!!ധനുഷ് -ചിത്രത്തിലെ വിഷയം ജനങ്ങലിലേക്ക് കമ്യൂണിക്കേഷൻ നടത്തുന്നതിൽ വമ്പൻ പരാജയം…!! തിരക്കഥ വെറും ഡയറക്ഷൻ.!സപ്പോർട്ടിങ് കാസ്റ്റ്-കാസ്റ്റ്ങ് വമ്പൻ തോൽവി എന്ന് വേണം പറയാൻ. ജോജുവിന് റോൾ കൊടുത്തു എങ്കിലും.ആ റോൾ ഉള്ള പണി പുള്ളി എടുത്തു. പക്ഷെ എന്തോ ഒരു ഇമ്പാക്റ്റ് വരുന്നില്ല… പുള്ളിയെ കൊണ്ട് തമിഴ് പറയിപ്പിക്കുന്ന രീതിയിൽ വരെ മലയാളം കേറി വരുന്നു….!! തമിഴിൽ ലീഡിങ് കഥാപാത്രം ആവിശ്യം പോലെയുള്ളപ്പോൾ..!! എന്തിന് പുള്ളിയെ തിരഞ്ഞു എടുത്തു എന്ന്…മനസിലാകുന്നില്ല.. ആയിഷ ശ്രീലങ്കൻ തമിഴിൽ മലയാളം കൂട്ടി സംസാരിക്കാൻ ശ്രമിച്ച എങ്ങനെ ഇരിക്കും അത് പോലെയുള്ള ഡയലോഗ് ഡെലിവറി.. വെറും വെറും കടം എന്തിനാ ഈ തമിഴിൽ പോയി ഇങ്ങനെ വയ്യേ. എടുത്തു പറയാൻ ആകെ ഉള്ളത് കുറെ വെടി ശബ്ദം…!! ഗൺ സീക്യുൽ ക്ലൈമാക്സ്‌.. സീൻസ് ഒരു പുതുമപോലെ ഒക്കെ തോന്നി..!! പക്ഷെ മുണ്ട് ഉടുത്തു തോക്ക് പിടിച്ചു ധനുഷ് പോകുന്നത് എന്തോ അങ്ങോട്ട് ദാഹിക്കുന്നില്ല.ആകെ മൊത്തം..1.2/5 ഇങ്ങനെ ആണ് പൊതുവെ അഭിപ്രായം…!! ഒരു വട്ടം കണ്ടു മറക്കാം നെഗറ്റീവ് ഉൾകൊണ്ട്.. അപ്പോ ഇഷ്ട്ടപെടും NB : തിയ്റ്റർ റിലീസ് ആണ് ഈ ചിത്രം എങ്കിൽ… വമ്പൻ പരാജയം നേരിടേടി വന്നേനെ..”

Leave a Reply