“അച്ഛൻ ഒരാളെക്കുറിച്ച് നല്ലത് പറയാൻ ഏറെ പ്രയാസമാണ്, എന്നാൽ ദുൽഖറിനെക്കുറിച്ച് അച്ഛൻ പറഞ്ഞ വാക്കുകൾ എന്നെ അമ്പരപ്പെടുത്തി” : ഷോബി തിലകൻ വെളിപ്പെടുത്തുന്നു
1 min read

“അച്ഛൻ ഒരാളെക്കുറിച്ച് നല്ലത് പറയാൻ ഏറെ പ്രയാസമാണ്, എന്നാൽ ദുൽഖറിനെക്കുറിച്ച് അച്ഛൻ പറഞ്ഞ വാക്കുകൾ എന്നെ അമ്പരപ്പെടുത്തി” : ഷോബി തിലകൻ വെളിപ്പെടുത്തുന്നു

ദുൽഖർ സൽമാൻ്റെ സിനിമാ ജീവിതത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് അൻവർ റഷീദിൻ്റെ സംവിധാനാത്തിൽ പിറന്ന ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രം. ഫൈസി എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തിൽ ദുൽഖർ അവതരിപ്പിച്ചത്. ഫൈസിയുടെ ജീവിതത്തിൽ സംഭവിക്കുന്ന സംഭവവികാസങ്ങളെ ഭംഗിയായി അവതരിപ്പിച്ച ദുൽഖറിൻ്റെ കഥാപാത്രം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ദേശീയ പുരസ്‌കാരങ്ങൾ ഒന്നല്ല മൂന്നെണ്ണം ചിത്രത്തെ തേടിയെത്തി. മലയാള സിനിമയിലെ അഭിനയ കുലപതി തിലകനോടപ്പം അഭിനയിക്കുവാൻ ദുൽഖറിന് അവസരം നേടിക്കൊടുത്ത ചിത്രം കൂടിയായിരുന്നു ‘ഉസ്താദ് ഹോട്ടൽ’.

ഉസ്താദ് ഹോട്ടലിലെ ദുല്‍ഖറിൻ്റെ അഭിനയം എങ്ങനെയുണ്ടെന്ന് തിലകനോട് മകൻ ഷോബി തിലകൻ ചോദിച്ചപ്പോൾ അദ്ദേഹം നൽികിയ മറുപടിയെക്കുറിച്ച് തുറന്നു പറയുകയാണ്  ഷോബി. മറ്റൊരു യുവനടനെക്കുറിച്ചും ഇന്നേവരെ പറയാത്ത കാര്യങ്ങളായിരുന്നു ദുല്‍ഖറിനെ പറ്റി അച്ഛന്‍ പറഞ്ഞതെന്ന് ഷോബി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഉസ്‌താദ്‌ ഹോട്ടലി ൻ്റെ ലൊക്കേഷനിൽ നിന്ന് വന്നതിന് ശേഷം തിലകൻ പറഞ്ഞ കാര്യങ്ങൾ ഷോബി തിലകൻ വെളിപ്പെടുത്തിയത്.

ഷോബി തിലകൻ്റെ വാക്കുകൾ ഇങ്ങനെ ….

“ഉസ്‌താദ്‌ ഹോട്ടലിൻ്റെ ലൊക്കേഷനിൽ നിന്ന് ഞാനും, അച്ഛനും കൂടെ റിയാദിലേയ്ക്ക് പോവുകയായിരുന്നു.  അച്ഛനോട് ഞാൻ വെറുതെ ചോദിച്ചതാണ് ദുല്‍ഖര്‍ എങ്ങനെയുണ്ടെന്ന്. സാധാരണ നിലയിൽ ഒരാളെക്കുറിച്ച് അച്ഛൻ നല്ലത് പറയാൻ ഇച്ചിരി ബുദ്ധിമുട്ടുള്ള കാര്യമാണ്. അത്രയ്ക്ക് നല്ലതാണെങ്കിൽ മാത്രമേ നല്ലതെന്ന് പറയുകയുള്ളു. വെറുതെ ഒരു കൗതുകത്തിനാണ് അച്ഛനോട് ഞാനാ ചോദ്യം ചോദിച്ചത്. അച്ഛൻ്റെ മറുപടി ഇങ്ങനെയായിരുന്നു. അവൻ്റെ പ്രായം പരിഗണിച്ച് നോക്കുമ്പോള്‍ അയാൾ നന്നായിട്ട് ചെയ്യുന്നുണ്ട്.   ആ പ്രായത്തിൽ അങ്ങനെയൊരു കഥാപാത്രം അവനെക്കൊണ്ട് സാധിക്കുമോ എന്നൊരു സംശയം എനിയ്ക്കുണ്ടായിരുന്നു. പക്ഷേ അയാൾ നന്നായി ചെയ്യുന്നുണ്ട്.  ആദ്യമായിട്ടാണ് ചെറുപ്പക്കാരനായ ഒരു നടന് അച്ഛനിൽ നിന്ന് ഇത്രയേറേ പ്രശംസ ലഭിക്കുന്നത്. ഷോബി തിലകൻ കൂട്ടിച്ചേർത്തു.