‘എമ്പുരാനില്‍ വീഴാന്‍ പോകുന്ന വന്‍മരം ആര്?’ ;  വെളിപ്പെടുത്തലുമായി ഇന്ദ്രജിത്ത്
1 min read

‘എമ്പുരാനില്‍ വീഴാന്‍ പോകുന്ന വന്‍മരം ആര്?’ ; വെളിപ്പെടുത്തലുമായി ഇന്ദ്രജിത്ത്

മലയാളികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാാണ് ഈ ചിത്രം. ലൂസിഫര്‍ വന്‍ ഹിറ്റായ ചിത്രങ്ങളില്‍ ഒന്നായിരുന്നു. 2019ലെ ഏറ്റവും വലിയ ഹിറ്റായിരുന്നു ലൂസിഫര്‍ എന്ന് തന്നെ പറയാം. 200 കോടി ക്ലബില്‍ കയറിയ ചിത്രമായിരുന്നു ലൂസിഫര്‍. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. എമ്പുരാനിലും ഈ ടീം തന്നെയാണ് ഒന്നിക്കുന്നത്. ‘ലൂസിഫര്‍’ പോലെ തന്നെ ‘എമ്പുരാന്‍’ എന്ന ചിത്രത്തിന്റെ തലക്കെട്ടും ആദ്യം മുതല്‍ക്കെ വലിയ പ്രേക്ഷക ശ്രദ്ധ നേടിയ ഒന്നായിരുന്നു. അതേസമയം, അതീവ ഗൗരവമുള്ളൊരു വിഷയമാണ് ലൂസിഫറില്‍ ചെയ്തതെന്നും, അത്തരമൊരു ലോകത്തെ കുറിച്ചു സംസാരിക്കുന്ന സിനിമയാകും എമ്പുരാനെന്നും തിരക്കഥാകൃത്ത് മുരളി ഗോപി നേരത്തെ വ്യക്തമാക്കിയിരുന്നു.

ലൂസിഫറില്‍ പ്രേക്ഷക ശ്രദ്ധ നേടിയ  കഥാപാത്രം ഒരു ആയിരുന്നു ഇന്ദ്രജിത് അവതരിപ്പിച്ച ഗോവര്‍ദ്ധന്റേത്. പ്രേക്ഷകരെ ചിത്രത്തിലേക്ക് ആകര്‍ഷിപ്പിച്ച കഥാപാത്രം തന്നെയായിരുന്നു ഇന്ദ്രജിത്തിന്റേത്. ചിത്രത്തില്‍ ഏറെ ആഘോഷിക്കപ്പെട്ട ഡയലോഗ് ആയിരുന്നു പികെ രാംദാസ് എന്ന വന്‍ മരം വീണു ഇനി ആര് എന്നത്. ഇപ്പോഴിതാ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനില്‍ വീഴാന്‍ പോകുന്ന വന്‍മരത്തെ കുറിച്ച് സംസാരിക്കുകയാണ് ഇന്ദ്രജിത്ത്. ലൂസിഫറില്‍ പികെ രാംദാസ് എന്ന വന്‍ മരം വീണെന്നും എമ്പുരാനില്‍ വീഴാന്‍ പോകുന്ന വന്‍മരത്തെ കുറിച്ച് മുരളി ഗോപിയോട് ചോദിക്കണം എന്നുമായിരുന്നു ഇന്ദ്രജിത്ത് പറഞ്ഞത്. അതിന്റെ കഥയോ മറ്റ് കാര്യങ്ങളോ തനിക്ക് അറിയില്ലെന്നും, ഗോവര്‍ദ്ധന്‍ അതില്‍ ഉണ്ടാകുമെന്നാണ് താന്‍ കരുതുന്നതെന്നും താരം പറഞ്ഞു.

അതേസമയം, തനിക്ക് ഒരു അവകാശവാദങ്ങളും പറയാനില്ലെന്നും. എമ്പുരാന്‍ എന്ന സിനിമ ഒരു എന്റര്‍ട്ടെയ്‌നര്‍ ആണെന്നുമാണ് പൃഥ്വിരാജ് വ്യക്തമാക്കിയത്. എമ്പുരാന്റെ തിരക്കഥ ഞങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും, ഇനി ഞാനും മുരളിയും കൂടി ഒരുമിച്ച് ഇരുന്ന് എങ്ങനെയാണ് സിനിമ എടുക്കുന്നതെന്ന തീരുമാനത്തിലെത്തണമെന്നുമായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. കൂടാതെ എങ്ങനെയാണ് എമ്പുരാന്‍ ഷൂട്ട് ചെയ്യാന്‍ പോകുന്നതെന്ന് ഡിസൈന്‍ ചെയ്യണമെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. എന്തിരുന്നാലും എമ്പുരാന്‍ വലിയ ഒരു കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കും എന്നകാര്യത്തില്‍ സംശയം ഒന്നുമില്ല.