സൂപ്പർ താരങ്ങൾ അഹങ്കാരം കാണിച്ചാൽ ക്ഷമിക്കും;എന്നാൽ ഞാനോ..? വേദന തോന്നിയ നിമിഷത്തെ കുറിച്ച് താരം
1 min read

സൂപ്പർ താരങ്ങൾ അഹങ്കാരം കാണിച്ചാൽ ക്ഷമിക്കും;എന്നാൽ ഞാനോ..? വേദന തോന്നിയ നിമിഷത്തെ കുറിച്ച് താരം

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് മണികണ്ഠൻ പട്ടാമ്പി. സ്വന്തം പേരിനേക്കാളും മറിമായത്തിലെ സത്യശീലൻ എന്ന പേരിലാണ് അദ്ദേഹത്തെ കൂടുതൽ പ്രേക്ഷകരിലെത്തിച്ചിട്ടുള്ളത്. നാടകത്തിലൂടെയായിരുന്നു ഇദ്ദേഹം വെള്ളിത്തിരയിൽ എത്തിയത്. മണികണ്ഠൻ പട്ടാമ്പി മനോരമയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ തന്റെ അഭിനയ ജീവിതത്തിൽ ഏറ്റവും വേദന തോന്നിയ നിമിഷത്തെ കുറച്ചു തുറന്നു പറയുന്നു. ഒരു പ്രമുഖ തിരക്കഥാകൃത്ത് ചീത്ത വിളിച്ചതും തുടർന്ന് ആ വേഷം ഉപേക്ഷിച്ചു സിനിമ വിടേണ്ടി വന്നതിനെ കുറിച്ചും താരം വ്യക്തമാക്കി. ‘ കോഴിക്കോട് ഒരു സിനിമയിൽ അഭിനയിക്കാൻ വേണ്ടി പോയി. അതിന്റെ തിരക്കഥാകൃത്ത് പ്രസിദ്ധനായ ഒരാളാണ്. രാവിലെ ലൊക്കേഷനിലെത്തി റെഡിയായി നിൽകുമ്പോൾ സീൻ പറഞ്ഞു തരാനായി അസിസ്റ്റന്റ് ഡയറക്ടർ വന്നു. സീൻ വായിച്ചു കൊണ്ടിരിക്കുമ്പോൾ തൊട്ടപ്പുറത്ത് തിരക്കഥാകൃത്ത് ഇരുന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. തന്നെ കണ്ട് ഈ പുള്ളി അവിടെ ഇരുന്ന് വിളിച്ചു ചോദിക്കുകയാണ് ആരാണ് ഈ മണികണ്ഠൻ എന്ന്.

 

‘ഞാനാണ് സർ മണികണ്ഠൻ’ എന്ന് പറഞ്ഞു പുള്ളി ഭക്ഷണം കഴിക്കുന്ന അടുത്തേക്ക് ചെന്നു. രാവിലെ സാറിനെ കണ്ട് വിഷ് ചെയ്തിരുന്നു എന്നും പറഞ്ഞു. ‘താൻ ഒന്നും പറഞ്ഞുമില്ല’ ഞാനാണ് ഈ പടത്തിലെ സ്ക്രിപ്റ്റ് റൈറ്റർ. നിങ്ങൾ പുതുതായി വരുന്ന ആളുകൾക്ക് ഇത്ര അഹങ്കാരം പാടില്ല. മമ്മൂട്ടിയും മോഹൻലാലും ദിലീപും ഒക്കെ അഹങ്കാരം കാണിച്ചാൽ ഞങ്ങൾ ക്ഷമിച്ചേന്നിരിക്കും’. പക്ഷേ നിങ്ങളെപ്പോലുള്ള പുതിയ ആളുകൾ അഹങ്കാരം കാണിച്ചാൽ ഞങ്ങളെപ്പോലുള്ളവർക്ക് ശ്രമിക്കേണ്ട കാര്യമില്ലടോ… ഇവൻ അഭിനയിക്കുകയാണെങ്കിൽ എന്റെ പടത്തിൽ അഭിനയിച്ചാൽ മതി. അല്ലെങ്കിൽ ഇവൻ അഭിനയിക്കേണ്ട. താൻ സ്ക്രിപ്റ്റ് അവിടെ വെച്ചിട്ട് പൊയ്ക്കോ. എന്നയാൾ അസിസ്റ്റന്റ് ഡയറക്ടറോട് പറഞ്ഞു. തിരക്കഥാകൃത്ത് ഭക്ഷണം കഴിച്ചു കഴിഞ്ഞു, ” ഓരോ മറ്റവന്മാർ സിനിമയിൽ അഭിനയിക്കാൻ എന്നും പറഞ്ഞു വരും കൊഞ്ഞണന്മാർ” എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കുകയാണ്. അതുകേട്ട് ആളുകൂടി. ആ സിനിമ ചെയ്താൽ പതിനായിരം രൂപ കിട്ടിയേക്കും. ആ പൈസ കിട്ടിയാൽ കുടുംബത്തിൽ എന്തെങ്കിലും ചെറിയ കാര്യം നടക്കുമല്ലോ. ആ ഒരു സംഗതി ഇയാൾ ഇല്ലാതാക്കി.

 

 

തലയിൽ കയറാൻ ഒക്കെ നമ്മൾ സമ്മതിക്കും അതിനുമുകളിൽ കയറിയിരുന്ന് അപ്പിയിടാൻ സമ്മതിക്കില്ല. നേരെ പോയി മേക്കപ്പ് അഴിച്ചു ഡ്രസ്സ് ഊരി കൊടുത്തു പുറത്തിറങ്ങി. സംവിധായകനോട് പറഞ്ഞു. ചേട്ടാ ഞാൻ പോവുകയാണ്, ഈ സിനിമയിൽ അഭിനയിക്കുന്നില്ല. നിങ്ങളുടെ തിരക്കഥാകൃത്തിനെ ഞാൻ ചെന്നു പരിചയപ്പെട്ടു ഇല്ലെന്നു പറഞ്ഞു ചീത്ത വിളിയാണ്. അങ്ങേരുടെ ചീത്ത വിളി കേട്ട് അഭിനയിക്കാൻ എനിക്കറിയില്ല ഞാൻ പോകുന്നു എന്ന്. തിരക്കഥാകൃത്ത് ആർക്കോ ഈ വേഷം കൊടുക്കാമെന്ന് പറഞ്ഞ് ആരുടെയോ കയ്യിൽ നിന്നു കള്ളും വാങ്ങിച്ചു കുടിച്ചിട്ടാണ് കാസർത്തു മുഴുവനും നടത്തിയത്. അത് തനിക്ക് ഇപ്പോഴും വേദനയുണ്ടാക്കിയ കാര്യമാണെന്ന് അഭിമുഖത്തിൽ പറഞ്ഞു.

 

 

 

Leave a Reply