“നമ്മളോട് വർത്തമാനം പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്ന് ആക്ഷൻ പറഞ്ഞാൽ ലാലേട്ടൻ കഥാപാത്രമായി മാറും” – അന്ന രാജൻ
1 min read

“നമ്മളോട് വർത്തമാനം പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്ന് ആക്ഷൻ പറഞ്ഞാൽ ലാലേട്ടൻ കഥാപാത്രമായി മാറും” – അന്ന രാജൻ

ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച പുതിയൊരു താരോദയമായിരുന്നു അന്ന രേഷ്മ രാജൻ അങ്കമാലി ഡയറീസിയിലെ ലിച്ചി എന്ന് പറഞ്ഞാൽ ആണ് താരത്തെ കൂടുതലായും പ്രേക്ഷകർ ഓർമ്മിക്കുക. ആദ്യ ചിത്രത്തിലൂടെ തന്നെ വലിയൊരു ആരാധകനിരയാണ് സ്വന്തമാക്കിയിരുന്നത്. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറിയെങ്കിലും ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ പറയുമ്പോൾ ആദ്യം ഓടിയെത്തുന്ന കഥാപാത്രം എന്നത് അങ്കമാലി ഡയറീസ് തന്നെയാണ്. മലയാളത്തിന്റെ താരരാജാവായ മോഹൻലാലിനൊപ്പം അഭിനയിക്കാൻ സാധിച്ചിരുന്നു താരത്തിന്.

 

വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലാണ് മോഹൻലാലിനോടൊപ്പം മികച്ച പ്രകടനം കാഴ്ച വയ്ക്കുവാൻ താരത്തിന് കഴിഞ്ഞിരുന്നത്. ലാൽ ജോസ് ഒരുക്കിയ ഈ ചിത്രം വലിയ വിജയമായിരുന്നു നേടിയിരുന്നത്. ഇപ്പോഴിതാ ഈ സിനിമയിൽ മോഹൻലാലിനൊപ്പം ഒരുമിച്ച് അഭിനയിച്ച നിമിഷങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് അന്ന രാജൻ. ഈ ചിത്രത്തിൽ അഭിനയിക്കുമ്പോൾ ലാലേട്ടനെ കണ്ടു പഠിക്കരുതെന്നാണ് തന്നോട് ലാൽ ജോസ് പറഞ്ഞിരുന്നതെന്നാണ് താരം പറയുന്നത്. ഞാൻ വീട്ടിൽ വെറുതെ ഇരിക്കുമ്പോഴാണ് ചേട്ടൻ വിളിച്ച് ലാലിന്റെ ഒരു സിനിമ വന്നിട്ടുണ്ടെന്ന് എന്നോട് പറയുന്നത്. ലാലേട്ടൻ ആണെന്നുള്ള ഒരു ചിന്തയൊന്നും അപ്പോൾ എന്റെ മനസ്സിൽ പോലും ഉണ്ടായിരുന്നില്ല. സംസാരിച്ചപ്പോഴും ലാൽ എന്നൊക്കെ പറയുന്നുണ്ടെങ്കിലും എനിക്ക് അത് അങ്ങോട്ട് മനസ്സിലാകുന്നില്ലായിരുന്നു.

പിന്നീട് ആരോ വിളിച്ചപ്പോഴാണ് ലാലേട്ടന്റെ കൂടെ ആണല്ലോ അഭിനയിക്കുന്നതെന്ന് പറഞ്ഞത്. അത് കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയിരുന്നു. ഞാനോ ലാലേട്ടന്റെ കൂടെയോ എന്ന് ഒരു ചിന്തയായിരുന്നു അപ്പോൾ. എന്റെ മനസ്സിൽ ആ എക്സൈറ്റ്മെന്റ് എപ്പോഴാണ് മാറിയത് എന്ന് പോലും എനിക്ക് ശരിക്കും അറിയില്ല. നമ്മളോട് വർത്തമാനം പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്ന് ആക്ഷൻ പറഞ്ഞാൽ ലാലേട്ടൻ കഥാപാത്രമായി മാറും. അങ്ങനെയൊരു സീൻ ഷൂട്ട് ചെയ്യുന്നതിനിടെ ഞാൻ എക്സൈറ്റഡ് ആയി ഇരിക്കുകയായിരുന്നു. ഡയലോഗ് പറയാൻ പറഞ്ഞാൽ ലാലേട്ടൻ വേറെ എക്സ്പ്രഷൻ ഇട്ടു. ഞാൻ മറന്നു പോയി തന്നോട്, ഇതിനുശേഷം ലാൽ ജോസ് സർ പറഞ്ഞു. ലാലേട്ടനെ കണ്ട് പഠിക്കരുതെന്ന്, ലാലേട്ടൻ ചിരിച്ച് കൊണ്ട് വർത്തമാനം പറഞ്ഞിരിക്കുകയാണെങ്കിലും ആക്ഷൻ പറഞ്ഞാൽ കരയേണ്ട സീൻ ആണെങ്കിൽ കരയും. നമുക്ക് എക്സ്പ്രഷൻ മാറുമ്പോഴേക്കും ലാലേട്ടൻ അഭിനയിച്ചു തുടങ്ങിയിട്ടുണ്ടാകും എന്നാണ് അന്ന് ലാൽ ജോസ് സാർ പറഞ്ഞത്.