“മമ്മുക്ക ജാഡ കാണിച്ചിട്ടുണ്ടെങ്കിൽ അത് ജാഡ കാണിക്കേണ്ട സ്ഥലങ്ങളിൽ തന്നെയായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്” – സിദ്ധിഖ്‌ 
1 min read

“മമ്മുക്ക ജാഡ കാണിച്ചിട്ടുണ്ടെങ്കിൽ അത് ജാഡ കാണിക്കേണ്ട സ്ഥലങ്ങളിൽ തന്നെയായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്” – സിദ്ധിഖ്‌ 

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും നടൻ സിദ്ധിക്കും ഒക്കെ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനാണ്. ഇരുവരും തമ്മിൽ നല്ലൊരു സൗഹൃദവും വ്യക്തിജീവിതത്തിൽ കാത്തുസൂക്ഷിക്കുന്നുണ്ട്. ഓൺ സ്‌ക്രീനിലും ഓഫ് സ്ക്രീനിലും ഇരുവരും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒന്നു തന്നെയാണ്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും മമ്മൂട്ടി തന്റെ സ്വന്തം ജേഷ്ഠനെ പോലെയാണെന്ന് സിദ്ധിഖ് പലതവണയാണ് പറഞ്ഞിട്ടുള്ളത്. എന്ത് കാര്യത്തിന് അഭിപ്രായം ചോദിക്കാവുന്ന ഒരാളാണ്. ബഹളം വയ്ക്കാം, തർക്കിക്കാം, അങ്ങനെ ഒരു സ്വാതന്ത്ര്യം തനിക്കുണ്ട്, അദ്ദേഹവുമായുള്ള സ്നേഹവും സൗഹൃദവും ഒക്കെ ഒന്ന് വേറെ തന്നെയാണ്.

പല കാര്യങ്ങളിലും മമ്മുക്ക എന്നേ വഴക്ക് പോലും പറഞ്ഞിട്ടുണ്ട്. ഒരു ജേഷ്ഠൻ പറയുന്നതു പോലെ ഞാൻ അതെല്ലാം ഉൾക്കൊള്ളും. ഒരു നടനെങ്ങനെ മാറുന്നു അതിനു വേണ്ടുന്ന വളർച്ചയ്ക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യണം നമ്മുടെ ബോഡി ലാംഗ്വേജ് നമ്മൾ എങ്ങനെ കീപ്പ് ചെയ്യണം നമ്മുടെ ഓഡിയോ ലെവൽ എങ്ങനെ ഉള്ളതായിരിക്കണം അങ്ങനെ പല കാര്യങ്ങളെക്കുറിച്ച് വളരെ സീരിയസ് ആയി ഞാൻ മമ്മൂക്കയിൽ നിന്നും പഠിച്ചിട്ടുണ്ട്. ഇതുപോലെയുള്ള പല കാര്യങ്ങളും മമ്മൂക്കയെപ്പോലുള്ള നടന് മാത്രമേ നമുക്ക് പറഞ്ഞു തരാൻ കഴിയും. അല്ലാതെ ഒരു സംവിധായകനിൽ നിന്ന് ഒന്നും നമുക്കിത് പഠിക്കാൻ പറ്റില്ല.

മമ്മൂക്കയ്ക്ക് ജാഡയാണ് തലക്കനമാണ് എന്നൊക്കെ പറയുന്നവർ പലരാണ്. പക്ഷേ ഞാൻ എന്റെ ഒരു അഭിപ്രായം പറയാം. മമ്മുക്ക അങ്ങനെ പെരുമാറിയിട്ടുണ്ടെങ്കിൽ അത് അങ്ങനെ തന്നെ പെരുമാറണം എന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്. മമ്മുക്ക ജാഡ കാണിച്ചിട്ടുണ്ടെങ്കിൽ അത് ജാഡ കാണിക്കേണ്ട സ്ഥലങ്ങളിൽ തന്നെയായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട് എന്റെ ജീവിതത്തിലെ ഏതൊരു പുതിയ കാര്യം വരുമ്പോഴും ഞാനത് മമ്മൂക്കയെ അറിയിക്കും. ആദ്യമായി കാർ വാങ്ങിയപ്പോൾ, അല്ലെങ്കിൽ പുതിയ കാർ വാങ്ങുമ്പോൾ, പക്ഷേ പുതിയ ഫ്ലാറ്റ് വാങ്ങിയപ്പോൾ അതിന്റെ ഗ്രഹപ്രവേശം ചടങ്ങ് മമ്മൂക്കയോടെ പറയാൻ ഞാൻ എങ്ങനെയോ വിട്ടുപോയിരുന്നു. അന്ന് വൈകുന്നേരം ആയിരുന്നു ചടങ്ങ്. ഉച്ച ആയപ്പോൾ ഉണ്ട് മമ്മൂക്ക കയറി വരുന്നു. ഇതാണ് മമ്മൂക്കയുടെ ദീർഘവീക്ഷണം എന്നത്. അതുതന്നെയാണ് അനുഭവം. ഉദാഹരണം പറഞ്ഞാൽ എന്റെ മകൾക്ക് ഇപ്പോൾ 12 വയസ്സ് ആയിട്ടുള്ളു എട്ടുവർഷം കൂടിയാകുമ്പോൾ കല്യാണം കഴിപ്പിച്ചു വിടുന്ന കാര്യം ആലോചിക്കണം, പക്ഷേ ഞാൻ അതൊന്നും ആലോചിച്ചിട്ട് കൂടിയില്ല. എന്നാൽ മമ്മുക്ക രണ്ടുകൊല്ലം മുൻപേ എന്നോട് ചോദിച്ചിരിക്കുന്നു. നീ മോൾക്ക് വേണ്ടി വല്ലതും കരുതി വെച്ചിട്ടുണ്ടോന്ന്. അത്തരം ചില ചിന്തകൾ നമുക്കൊക്കെ ഇട്ടു തരുന്ന ഒരാളും കൂടിയാണ് മമ്മൂക്ക.