” ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ട് എങ്കിൽ അത് വയറ്റിൽ കിടക്കണം ” – ഇന്റർവ്യൂവറോട് മോശമായി പെരുമാറിയ ശ്രീനാഥ് ഭാസിക്കെതിരെ രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ
1 min read

” ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ട് എങ്കിൽ അത് വയറ്റിൽ കിടക്കണം ” – ഇന്റർവ്യൂവറോട് മോശമായി പെരുമാറിയ ശ്രീനാഥ് ഭാസിക്കെതിരെ രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ

രണ്ടുമൂന്നു ദിവസങ്ങളായി സോഷ്യൽ മീഡിയ മുഴുവൻ ചർച്ച ചെയ്യുന്നത് ശ്രീനാഥ് ഭാസിയെ കുറിച്ചാണ്. അഭിമുഖത്തിൽ എത്തിയ ശ്രീനാഥ് ഭാസി വളരെ മോശമായ പദപ്രയോഗമാണ് അവതാരികയോടെ ഉപയോഗിച്ചത് എന്നാണ് ഇപ്പോൾ പ്രേക്ഷകരെല്ലാം തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നത്. പ്രേക്ഷകരുടെ ഭാഗത്തു നിന്നുണ്ടാകുന്ന വിമർശനങ്ങളും വളരെ വലുതാണ്. ലഹരിക്കടിമയാണ് ശ്രീനാഥ് ഭാസി എന്ന രീതിയിലാണ് പലരും സംസാരിക്കുന്നത്. സിനിഫയൽ എന്നൊരു സിനിമ ഗ്രൂപ്പിൽ ഇതിനെക്കുറിച്ച് ഒരാൾ കുറിച്ചതു ഇത്തരത്തിൽ തന്നെയാണ്. എന്തെങ്കിലും ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ട് എങ്കിൽ അത് വയറ്റിൽ കിടക്കണം. അല്ലാതെ അതുമായി ഇന്റർവ്യൂവിന് പോവുകയല്ല വേണ്ടത്. റെഡ്‌ എഫ് എം പരിപാടിയിൽ ഇങ്ങനെയൊരു തെറിയാണ് പറഞ്ഞതെങ്കിൽ മൈക്കും ക്യാമറയും ഒക്കെ ഓഫ് ചെയ്യാൻ പറഞ്ഞ് ബിഹൈണ്ട്വുഡ്സ് ന്യൂസിനോട് പറഞ്ഞത് എന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഒന്നോ രണ്ടോ മൂന്നോ സിനിമകളിൽ സപ്പോർട്ടിംഗ് റോള് ചെയ്തതിന്റെ കാശ് കൊടുത്ത്ലഹരി വാങ്ങി. ഇന്റർവ്യൂവിൽ പെരുമാറാൻ അറിയില്ലെങ്കിൽ നസീർ മുതൽ അല്ലെങ്കിൽ മമ്മൂട്ടി മോഹൻലാൽ മുതൽ ജയസൂര്യ വഴി കൃഷ്ണ ശങ്കർ വരെയെങ്കിലും ഉള്ളവരുടെ ഇന്റർവ്യൂ കണ്ട് പഠിക്കുകയാണ് വേണ്ടത്.

അല്ലെങ്കിൽ സർ പേര് നാട്ടുകാർ ആഭാസി എന്നാക്കി മാറ്റും. ഇതിനു താഴെ പലരും എഴുതിയ ആൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള കമന്റുകൾ തന്നെയാണ് നൽകിയിരിക്കുന്നത്. ഷൈൻ ടോം ചാക്കോ പല അഭിമുഖങ്ങളിലും കിളി പോയത് പോലെ ഇരിക്കുന്നുവെന്ന് പലരും പറയാറുണ്ട്. എന്നാൽ ഇന്നുവരെ ഒരു അഭിമുഖത്തിൽ പോലും അയാൾ മോശമായി പെരുമാറിയിട്ടില്ല. എല്ലായിടത്തു നിന്നും ശ്രീനാഥ് ഭാസിക്കെതിരെ ഉയരുന്നത് വലിയതോതിലുള്ള ചില പ്രശ്നങ്ങൾ തന്നെയാണ്.

അതേസമയം ചട്ടമ്പി എന്ന സിനിമ കാണുവാൻ വേണ്ടി ശ്രീനാഥ് എത്തുകയും ചെയ്തിരുന്നു. ഈ വിഷയത്തെ കുറിച്ച് ചോദിച്ചപ്പോൾ ശ്രീനാഥ് ഭാസി പറഞ്ഞത് സിനിമയെ കുറിച്ച് മാത്രം പറയുകയെന്നാണ്. പേർസണൽ കാര്യങ്ങളെക്കുറിച്ച് നിങ്ങൾ സംസാരിക്കേണ്ട കാര്യമുണ്ടോ എന്നതായിരുന്നു ചോദ്യം. അതോടൊപ്പം തന്നെ താൻ ചീത്ത വിളിച്ചിട്ട് ഉണ്ടായിരുന്നില്ലന്നും തന്റെ ഭാഗത്ത് തെറ്റൊന്നുമില്ലന്നും ശ്രീനാഥ് ഭാസി പറയുന്നുണ്ട്. എന്നാൽ സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ നടനെതിരെ വലിയതോതിലുള്ള വിമർശനങ്ങളാണ് ഉയർന്നു കൊണ്ടിരിക്കുന്നത്.