അന്ന് സംസ്ഥാന അവാർഡിന് എന്നെയും പരിഗണിച്ചിട്ടില്ല; എന്റെ ആ സിനിമയ്ക്ക് എന്തായിരുന്നു കുഴപ്പമെന്ന് സുരേഷ് ഗോപി
1 min read

അന്ന് സംസ്ഥാന അവാർഡിന് എന്നെയും പരിഗണിച്ചിട്ടില്ല; എന്റെ ആ സിനിമയ്ക്ക് എന്തായിരുന്നു കുഴപ്പമെന്ന് സുരേഷ് ഗോപി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോൾ തുടങ്ങിയ വിവാദങ്ങളും വിമർശനങ്ങളും അവസാനിക്കാതെ തുടരുകയാണ്. ഇതിനോടകം നിരവധി ആളുകൾ സോഷ്യൽ മീഡിയകളിലടക്കം പല രീതിയിൽ പ്രതിഷേധങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. അവാർഡ് നിർണയത്തിൽ ജൂറി പലരെയും തഴഞ്ഞു എന്നാണ് വിമർശനം.  അർഹതയുള്ളവർക്ക്  അവാർഡ് നൽകിയില്ല എന്നത് മാത്രമല്ല അർഹതയില്ലാത്തവർക്ക് അവാർഡുകൾ നൽകിയെന്നും ആരോപണങ്ങളുണ്ട്. അവാർഡ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ദ്രന്‍സ് നായകനായ ‘ഹോം’ സിനിമക്ക് അവാര്‍ഡുകള്‍ ഇല്ലാത്തില്‍ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്.

രാഷ്ട്രിയരംഗത്തും, സിനിമ രംഗത്തുമുള്ള നിരവധി ആളുകളാണ് ജൂറിയുടെ തിരുമാനത്തില്‍ പ്രതിഷേധവുമായി രംഗത്ത് എത്തുന്നത്.
നടൻ സുരേഷ് ഗോപിയും ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ഹോം സിനിമയെ അവാര്‍ഡിന് പരിഗണിച്ചില്ലല്ലോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ ഉത്തരം ഇങ്ങനെയായിരുന്നു. എന്റെ സിനിമ ഇത്രയും നാള്‍ പരിഗണിച്ചില്ല,  കഴിഞ്ഞ ആറ് വര്‍ഷമായി പരിഗണിക്കുന്നുമില്ല, ഇവിടെ നിന്ന് തെരെഞ്ഞെടുത്ത് നഷണല്‍ അവാര്‍ഡിന് പോലും അയക്കുന്നില്ലല്ലോ എന്നും സുരേഷ് ഗോപി ചോദിച്ചു.

അപ്പോത്തിക്കിരിക്ക് എന്താണ് കുഴപ്പമെന്നും അതിനെ പറ്റി ഒന്നും നിങ്ങള്‍ ചോദിച്ചില്ലല്ലോ എന്നും അദ്ദേഹം കടുത്ത ഭാഷയിൽ  പറഞ്ഞു. എന്റെ കാര്യം ചോദിക്ക് വല്ലവരുടെയും കാര്യം എന്നോട് ചോദിക്കല്ലേ എന്നും  സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
2014 ലാണ് സുരേഷ് ഗോപി, ജയസൂര്യ, ഇന്ദ്രന്‍സ്, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാധവ് രാമദാസൻ സംവിധാനം ചെയ്ത ‘അപ്പോത്തിക്കിരി’ പുറത്തിങ്ങിയത്.അന്ന് അപ്പോത്തിക്കിരിയിലെ അഭിനയത്തിന് ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചിരുന്നു. കൂടാതെ സിനിമയും  ജൂറിയുടെ പ്രത്യേക പരാമര്‍ശവും ഏറ്റുവാങ്ങിയതാണ്. ചിത്രത്തിലെ ജയസൂര്യയുടെ പ്രകടനം ഏറെ ചർച്ചയായിരുന്നു. സുരേഷ് ഗോപിയുടെ പ്രതികരണത്തിന് പിന്നാലെയാണ് അപ്പോത്തിക്കിരിക്ക് ലഭിച്ച അവാര്‍ഡുകളെ ചൂണ്ടി കാണിച്ച്  ചിലര്‍ സോഷ്യല്‍ മീഡിയകളിൽ രംഗത്തെത്തിയത്.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നിന്നും ‘ഹോം’ സിനിമ ഒഴിവാക്കി എന്ന വിമര്‍ശനവുമായി ഇന്ദ്രന്‍സ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇന്ദ്രൻസിനെ കൂടാതെ  സിനിമയിലഭിനയിച്ച മഞ്ജുപിള്ളയും വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
ജൂറി ഹോം കണ്ടിട്ടില്ല എന്നത് ഉറപ്പാണെന്നും വിജയ് ബാബു കേസില്‍ പ്രതിയായി എന്നതുകൊണ്ട് സിനിമയെ മുഴുവന്‍ ഒഴിവാക്കണമായിരുന്നോ ഇന്നും ആണ് ഇന്ദ്രൻസ് ചോദിച്ചത്.  എന്നാൽ ഇന്ദ്രൻസിനെ വാദം തെറ്റാണ് എന്ന് പറഞ്ഞുകൊണ്ട് വിശദീകരണവുമായി ജൂറി ചെയർമാനും ഇതേ വിഷയത്തിൽ പ്രതികരിച്ചിരുന്നു.