“ലോകത്തിൽ എനിക്ക് ഏറ്റവും സുന്ദരി എന്ന് തോന്നിയത് ഭാര്യ ആയതുകൊണ്ട് തന്നെയാണ് ഞാൻ അവളെ കല്യാണം കഴിച്ചത്” – മമ്മൂട്ടി

മലയാളി പ്രേക്ഷകർക്ക് ഇന്നും ഒരു അഭിമാനത്തോടെ തന്നെ പറയാൻ സാധിക്കുന്ന നടനാണ് മമ്മൂട്ടി. അദ്ദേഹം തന്റെ നിലപാടുകൾ കൊണ്ടും അഭിനയം കൊണ്ടുമൊക്കെ ഇന്നും മലയാളികളെ വിസ്മയിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. മലയാളവും കടന്ന് അന്യഭാഷയിൽ പോലും നിരവധി ആരാധകരെയാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോൾ ഇതാ കൈരളി ടിവിയിൽ സംപ്രേഷണം ചെയ്ത മമ്മൂട്ടിയുടെ ഒരു പഴയകാല അഭിമുഖമാണ് വൈറലായി മാറുന്നത്. ഈ അഭിമുഖത്തിൽ മമ്മൂട്ടിയോട് ചോദിക്കുന്ന ഒരു രസകരമായ ചോദ്യവും അതിന് മമ്മൂട്ടി നൽകുന്ന മറുപടിയുമാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.

 

നിരവധി നായികമാർക്കൊപ്പം അഭിനയിച്ചിട്ടുള്ള ഒരു നടനാണ് മമ്മൂക്ക. കൂടെ അഭിനയിച്ച നായികമാരിൽ ആർക്കാണ് ഏറ്റവും കൂടുതൽ സൗന്ദര്യമുള്ളതായി തോന്നിയത് എന്നായിരുന്നു ഒരാൾ ചോദ്യം ചോദിച്ചത്. ഇതിന് ഏറെ രസകരമായ രീതിയിൽ തന്നെയായിരുന്നു മമ്മൂട്ടി മറുപടി പറഞ്ഞിരുന്നത്. അവരുടെ സൗന്ദര്യം എന്നത് അവരുടെ അഭിനയമാണ് അല്ലാതെ സൗന്ദര്യത്തെ കുറിച്ച് താൻ നോക്കാറില്ല എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. എന്നാൽ ലോകത്തിൽ തന്നെ ഏറ്റവും വലിയ സുന്ദരി എന്ന് തോന്നിയിട്ടുള്ളത് ആരാണ്. ഇങ്ങനെ ഒരാളെ കണ്ടപ്പോൾ അവരാണ് ഏറ്റവും സുന്ദരി എന്ന് തോന്നിയിട്ടുണ്ടാവില്ലേന്നും ഒരാൾ ചോദിക്കുന്നുണ്ട്. ലോകസുന്ദരിയായ ഐശ്വര്യ റായ്ക്ക് ഒപ്പം പോലും അഭിനയിക്കാനുള്ള ഭാഗ്യം മമ്മൂക്കയ്ക്ക് ലഭിച്ചുവെന്ന് പറയുമ്പോൾ അതൊക്കെ ഒരു ഭാഗ്യമാണോന്നായിരുന്നു മമ്മൂട്ടിയുടെ മറുചോദ്യം.

പിന്നെ ഭാര്യയുടെ പേര് പറഞ്ഞേക്കു മമ്മൂക്ക എന്ന് ജോൺ ബ്രിട്ടാസ് പറയുമ്പോൾ അതിനും വ്യക്തമായി മറുപടി തന്നെയാണ് മമ്മൂട്ടി പറയുന്നത്. ലോകത്തിൽ എനിക്ക് ഏറ്റവും സുന്ദരി എന്ന് തോന്നിയത് ഭാര്യ ആയതുകൊണ്ട് തന്നെയാണ് ഞാൻ അവളെ കല്യാണം കഴിച്ചത് അത് പ്രത്യേകം പറയേണ്ട കാര്യമുണ്ടോ.? എന്റെ കണ്ണിൽ ഈ ലോകത്തിലെ ഏറ്റവും സുന്ദരി എന്റെ ഭാര്യ തന്നെയാണ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പെണ്ണായത് കൊണ്ടാണല്ലോ ഞാൻ അവളെ വിവാഹം കഴിച്ചതെന്നും മമ്മൂക്ക പറയുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഒരു ഭർത്താവിൽ നിന്നും, പങ്കാളിയിൽ നിന്നും ഏതൊരാളും കേൾക്കാൻ ആഗ്രഹിക്കുന്ന ഏറ്റവും പ്രണയം നിറഞ്ഞ വാക്കുകളാണ് തന്റെ ഭാര്യക്ക് വേണ്ടി അദ്ദേഹം പറഞ്ഞത് എന്ന് പറയേണ്ടിയിരിക്കുന്നു.

Related Posts