“ഒരു സ്ത്രീയായാണ് ഇന്ത്യയ്ക്ക് പുറത്ത് ജീവിച്ചത്” : നടൻ മോഹൻലാൽ ഒരു പഴയ അഭിമുഖത്തിൽ പറഞ്ഞ അനുഭവം ഇങ്ങനെ
1 min read

“ഒരു സ്ത്രീയായാണ് ഇന്ത്യയ്ക്ക് പുറത്ത് ജീവിച്ചത്” : നടൻ മോഹൻലാൽ ഒരു പഴയ അഭിമുഖത്തിൽ പറഞ്ഞ അനുഭവം ഇങ്ങനെ

തിറ്റാണ്ടുകളായി മലയാളത്തിലെ സൂപ്പര്‍ താരമായി മാറ്റില്ലാതെ തുടരുന്ന നടനാണ് മോഹന്‍ലാല്‍. കഥാപാത്ര വൈവിധ്യങ്ങളിലൂടെ ഏതു വേഷവും തനിക്ക് കഴിയുന്ന ചില പ്രകടനങ്ങളിലൂടെ അവിസ്മരണീയമാക്കിയ നടനാണ് അദ്ദേഹം. സിനിമയില്‍ മോഹന്‍ലാല്‍ കരഞ്ഞപ്പോഴും ചിരിച്ചപ്പോഴും ഇടറിയപ്പോഴുമെല്ലാം അത് നമ്മുടെ ഉള്ളില്‍ തട്ടിയിട്ടുണ്ട്. പലരും അയാളെ തങ്ങളുടെ മകനെപ്പോലെയോ സുഹൃത്തായോ കാമുകനായോ ഭര്‍ത്താവായോ സഹോദരനായോ അച്ഛനായോ ഒക്കെ കണ്ടിട്ടുമുണ്ട്. ഫാന്‍സിനെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രം അദ്ദേഹം സിനിമകള്‍ ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ പഴയ ഒരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറയുന്ന വാക്കുകളാണ് വൈറലാവുന്നത്. ഒരു സ്ത്രീയായാണ് മോഹന്‍ലാല്‍ ഇന്ത്യക്ക് പുറത്ത് ജീവിച്ചതെന്നാണ് അദ്ദേഹം അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നത്. സിക്‌സ്പാക്ക് ആക്കുന്നതിനേക്കാള്‍ താന്‍ ഹെല്‍ത്ത് ശ്രദ്ധിക്കുന്ന ആളാണെന്നും മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നു. വളരെക്കാലം ഞാന്‍ ഇന്ത്യക്ക് പുറത്ത് ഒരു സ്ത്രീ ആയിട്ടാണ് ജീവിച്ചതെന്നും പറയും. കാരണം എന്റെ പാസ്‌പോര്‍ട്ടില്‍ പേര് മോഹന്‍ലാല്‍ എന്നും സെക്‌സ് എന്നുള്ളിടത്ത് ഫീമെയില്‍ എന്നായിരുന്നു ഇട്ടിരുന്നത്. അത് ഒറു മേജര്‍ മിസ്‌ടേക്ക് ആയിരുന്നു. അറിയാതെ സംഭവിച്ചതായിരുന്നു. വളരെ വര്‍ഷത്തിന് ശേഷം ഒരാളാണ് അത് കണ്ട് പിടിച്ചത്. അയാള്‍ അത് എന്നെ കാണിച്ചിട്ട് എന്നെ ഒന്ന് ഫുള്‍ നേക്കി. അപ്പോള്‍ ഞാന്‍ പറഞ്ഞു മെയില്‍ ആണെന്ന്. അത് ഒരു മേജര്‍ മിസ്റ്റേക്ക് ആണെന്ന് അദ്ദേഹം പറഞ്ഞു. ആരോടും പറയണ്ട വളരെ കാലം ഞാന്‍ സ്ത്രീ ആയിട്ടാണ് ജീവിച്ചതെന്നും അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു.

സിക്‌സ് പാക്കിന്റെ ട്രന്‍ഡായ കാലമാണിത്, പൗരുഷത്തിന്റെ പ്രതീകം അതാണെന്ന കണ്‍സെപ്റ്റിലേക്ക് പ്രേക്ഷകരെ കൊണ്ടുവരുകയാണ്. ലാലേട്ടന്‍ ഫിറ്റ്‌നെസില്‍ അധികം കെയര്‍ ചെയ്യുന്നതായി കാണുന്നില്ലെന്ന അവതാരകന്റെ ചോദ്യത്തിന്‍ മോഹന്‍ലാല്‍ മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു. ഇനി അതിലേക്ക് പോവണോ, ബോഡി ഫിറ്റ്‌നെസ് എന്ന് പറഞ്ഞാല്‍ നമ്മുടെ ശരീരത്തിലുള്ള ഫാറ്റിന്റെ കണ്ടന്റ് മൈനസ് പന്ത്രണ്ടിലൊക്കെ കൊണ്ട് വന്നാലേ സിക്‌സ് പാക്ക് പുറത്തു കാണുകയുള്ളൂ. അതൊന്നും വളരെ എളുപ്പമുള്ള കാര്യമല്ലെന്നും മോഹന്‍ലാല്‍ പറയുന്നു.

ഒരുപാട് ആളുകള്‍ ആവശ്യമില്ലാതെ മരുന്നുകള്‍ കഴിക്കുന്നുണ്ട്. തെങ്ങില്‍ കയറുന്ന ഒരാള്‍ടെ ശരീരം സിക്‌സ് പാക്ക് ആയിരുക്കും. കാരണം അവരുടെ ഫാറ്റും കാര്യങ്ങളുമെല്ലാം പെര്‍ഫെക്ട് ആയിരിക്കും. പിന്നെ അത് ഡെവലപ്പ് ചെയ്യാന്‍ ഒരുപാട് മരുന്നുകള്‍ കഴിക്കുന്നതെല്ലാം പില്‍ക്കാലത്ത് ഒരുപാട് ദൂഷ്യം ചെയ്യും. സിക്‌സ് പാക്ക് ഉണ്ടാക്കാന്‍ പറ്റുമോ എന്ന് ചോദിച്ചാല്‍ പണിയെടുത്താല്‍ പറ്റും. നമുക്ക് ഉള്ള പാക്ക് വെച്ച് പോയാല്‍ പോരെ. ഞാന്‍ എന്റെ ഇന്നര്‍ ഹെല്‍ത്തിനാണ് കൂടുതല്‍ മുന്‍തൂക്കം നല്‍കുന്നത്. നമ്മുടെ അകം എന്ന് പറയുന്നത് വളരെ മനോഹരമായ ഒന്നാണ്. അവിടെ ഹെല്‍ത്തിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടനെ സംബന്ധിച്ച് തീര്‍ച്ചയായിട്ടും എക്‌സസൈസും കോണ്‍സന്‍ട്രേഷനും എല്ലാം ആവശ്യമാണ്. ഞാന്‍ സിനിമയില്‍ വന്ന സമയത്ത് മലയാള സിനിമയില്‍ അത്തരത്തില്‍ ഒന്നും ഉണ്ടായിട്ടില്ല. മസിലുകള്‍ ഉണ്ടാക്കുന്നതിലും ഞാന്‍ എന്റെ ഹെല്‍ത്തില്‍ ശ്രദ്ധിക്കുന്ന ആളാണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.