“മോഹൻലാലിനെക്കാൾ ഇഷ്ടം മമ്മൂട്ടിയെ, അതിന് വ്യക്തമായ കാരണങ്ങളുണ്ട്” എന്ന് ബിഷപ്പ് ഡോ. വർഗീസ് മാർ കൂറിലോസ്
1 min read

“മോഹൻലാലിനെക്കാൾ ഇഷ്ടം മമ്മൂട്ടിയെ, അതിന് വ്യക്തമായ കാരണങ്ങളുണ്ട്” എന്ന് ബിഷപ്പ് ഡോ. വർഗീസ് മാർ കൂറിലോസ്

മലയാളി പ്രേക്ഷർക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് ബിഷപ് ഡോ . ഗീവർഗീസ് മാർ കൂറിലോസ്. യാക്കോബായ സഭാ നിരണം ഭദ്രാസനാധിപൻ കൂടിയായ അദ്ദേഹം വൈദികനെന്ന തൻ്റെ പദവിയിൽ ഇരുന്നുകൊണ്ടു തന്നെ വ്യത്യസ്ത വിഷയങ്ങളിൽ അഭിപ്രായ പ്രകടനം നടത്തുന്നതിൽ യാതൊരു വിധ മടിയും കാണിക്കാത്ത വ്യക്തി കൂടിയാണ്. രാഷ്ട്രീയം , സിനിമ , കല, സാഹിത്യം, കായികം തുടങ്ങിയ സമകാലിക വിഷയങ്ങളിളെല്ലാം അദ്ദേഹം തൻ്റെ നിലപാട് വ്യകത്മാക്കി മുൻപും രംഗത്ത് വന്നിട്ടുണ്ട്. സഭയുടെ ചട്ടകൂടുകൾക്കിടയിൽ നിന്ന് പ്രവർത്തിക്കാതെ തൻ്റെ അഭിപ്രായങ്ങൾ വെട്ടി തുറന്നു പറയുക എന്നത് അദ്ദേഹത്തിൻ്റെ രീതിയാണ്. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്‍റെ ലൗജിഹാദ് പരാമർശത്തിൽ ഉൾപ്പടെ കടുത്ത വിയോജിപ്പുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. രാഷ്ട്രീയത്തിലായാലും, സഭയ്ക്ക് ഉള്ളിലായാലും താൻ ഇരകൾക്ക് ഒപ്പമാണെന്ന അദ്ദേഹത്തിൻ്റെ പ്രസ്‌താവന ഏറെ ശ്രദ്ധ നേടുകയും ചെയ്‌തിരുന്നു.

സംഘപരിവാര്‍ രാഷ്ട്രീയം ,കേരള നിയമസഭാ തെരഞ്ഞെടുപ്പ്, തൻ്റെ രാഷ്ട്രീയം ഇടതുപക്ഷ രാഷ്ട്രീയം തുടങ്ങി നിരവധി വിഷയങ്ങളിൽ അദ്ദേഹം തൻ്റെ നിലപാടുകൾ ഉറക്കെ പ്രഖ്യാപിച്ച വ്യക്തി കൂടിയാണ്. അതേസമയം ബിഷപ് ഡോ . ഗീവർഗീസ് മാർ കൂറിലോസിൻ്റെ മറ്റൊരു വെളിപ്പെടുത്തലാണ് ഇപ്പോൾ ശ്രദ്ധേയമായി മാറിയിരിക്കുന്നത്. സിനിമയും അദ്ദേഹത്തിൻ്റെ ഇഷ്ട വിഷയങ്ങളിൽ ഒന്നാണ്. സിനിമ മേഖലയിലെ ഒരു സൂപ്പർ താരത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ആ സൂപ്പർ സ്റ്റാർ ആരാണ് എന്നതല്ലേ ? മലയാളികളുടെ മെഗാസ്റ്റാർ മമ്മൂട്ടിയെക്കുറിച്ചാണ് ഡോ . ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞിരിക്കുന്നത്. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തൻ്റെ ഇഷ്ട നടനെക്കുറിച്ചും, അഭിനയത്തിലെ അയാളുടെ വ്യത്യസ്‍തയെക്കുറിച്ചുമെല്ലാം പങ്കുവെച്ചിരിക്കുന്നത്.

ബിഷപ് ഡോ . ഗീവർഗീസ് മാർ കൂറിലോസിൻ്റെ വാക്കുകൾ ഇങ്ങനെ …

” താൻ മമ്മൂട്ടിയുടെ ഒരു ആരാധകനല്ല . എന്നാൽ ഒരു സിനിമ നടനെന്ന നിലയിൽ തനിയ്ക്ക് മമ്മൂട്ടിയോട് കൂടുതൽ താത്പര്യമുണ്ട്. അയാളുടെ അഭിനയത്തോട് ഇഷ്ടമുണ്ട്. ഞാൻ ഒരിക്കലും ഒരു ഡിപ്ലോമാറ്റ് അല്ല. അതുകൊണ്ട് തന്നെ ഞാൻ എൻ്റെ അഭിപ്രയങ്ങൾ മറ്റുള്ളവർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും തുറന്ന് പറയാറുണ്ട്. ” മറ്റുള്ള നടന്മാരുടെ അഭിനയുമായി മമ്മൂട്ടിയെ താരതമ്യം ചെയ്യുമ്പോൾ തനിയ്ക്ക് അദ്ദേഹത്തോട് കൂടുതൽ ഇഷ്ടം വന്നത് അദ്ദേഹത്തിൻ്റെ അഭിനയ രീതി തന്നെയാണ്. അതെസമയം മോഹൻലാലിനെക്കുറിച്ചും ബിഷപ് സൂചിപ്പിക്കുകയുണ്ടായി. മോഹൻലാൽ നല്ലൊരു അഭിനേതാവാണ്. അദ്ദേഹത്തിൻ്റെ അഭിനയം വളരെ നാച്വറലാണ്. പക്ഷേ ഒരു നടനെന്ന നിലയിൽ താൻ നടനത്തെ ( അഭിനയത്തെ ) കാണുന്നത് ഒരു കല എന്ന നിലയ്‌ക്കാണ്‌ അത്തരമൊരു അഭിനയത്തെ ഗൗരവമായി കണ്ടുകൊണ്ട് അതിൻ്റെ സാധ്യതകളെ കീറി മുറിച്ച് പരിശോധിച്ച് ആളുകളിലേയ്ക്ക് പ്രതിഫലിപ്പിക്കാൻ സാധിക്കുന്നത് മമ്മൂട്ടി എന്ന നടനാണ്. ഞാൻ അദ്ദേഹത്തിൻ്റെ രീതികളെ ഇഷ്ടപ്പെടുന്നു.

മമ്മൂട്ടിയ്ക്ക് ഡാൻസ് പറ്റില്ലെന്നും , പാട്ട് പറ്റില്ലെന്നും പറയുന്നവരുണ്ട്. സിനിമയിൽ അഭിനയമാണ് പ്രധാനം അല്ലാതെ ഡാൻസും , പാട്ടുമല്ല. അത് ചെയ്യാൻ പറ്റുന്നവർ സിനിമയിലുണ്ട് . അത് അവർ ചെയ്യട്ടെ. അവരുടെ ജോലിയാണ്. പാട്ടു പാടാനും നൃത്തം ചെയ്യാനും കഴിവുണ്ടെങ്കിൽ അത് അഡീഷണൽ ബോണസായി കണക്കാക്കിയാൽ മതി. അഭിനയത്തെ അളക്കേണ്ടത് മറ്റ് ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി അല്ലെന്നും, അഭിനയത്തിൻ്റെ കാര്യത്തിൽ മമ്മൂട്ടിയെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മമ്മൂട്ടിയുടെ അഭിനയ ശൈലി മികച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൊന്തൻ മാട , സൂര്യമാനസം, വടക്കൻ വീരഗാഥ , വാത്സല്യം ,അമരം , അംബേദ്കർ തുടങ്ങി മമ്മൂട്ടിയുടെ എക്കാലത്തെയും സൂപ്പർ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ച കഥാപാത്രങ്ങൾ ഒന്നിനൊന്ന് മികച്ചതാണെന്നും വടക്കൻ വീരഗാഥയിലെ ചന്തു എന്ന കഥപാത്രം , അതുപോലെ അംബേദകർ എന്ന കഥാപാത്രം ഇതൊന്നും മോഹൻലാലിനെ വെച്ച് ചെയ്യാൻ കഴിയുമെന്ന് തനിയ്ക്ക് തോന്നുന്നില്ലെന്നും അദ്ദേഹം വ്യകത്മാക്കി.

ഇടതുപക്ഷത്തും , കീഴാളരുടെയും , പാർശ്വവൽക്കരിക്കപ്പെട്ടവരുടെയുമെല്ലാം കഥാപാത്രങ്ങളെ സ്‌ക്രീനിൽ അവതരിപ്പിക്കുന്നതിൻ അദ്ദേഹത്തിന് ഒരു പൊളിറ്റിക്‌സ് ഉണ്ടെന്നും ആ കഴിവ് മോഹൻലാലിന് ഇല്ലെന്നും ബിഷപ് ഡോ . ഗീവർഗീസ് മാർ കൂറിലോസ് തുറന്ന് സമ്മതിക്കുകയായിരുന്നു. അദ്ദേഹം ചെയ്യുന്ന കഥപാത്രങ്ങളോട് നമ്മുക്ക് എപ്പോഴും ഒരു ദയ തോന്നും. ഇതു തന്നെയാണ് അദ്ദേഹത്തിൻ്റെ വിജയവും. മമ്മൂട്ടി അഭിനയിക്കുമ്പോൾ അദ്ദേഹം വളരെ ഡെഡിക്കേറ്റ് ആണെന്നും അംബേദ്ക്കർ, ഉദ്യാനപാലകൻ, സൂര്യമാനസം തുടങ്ങിയ സിനിമകൾ ഇതിന് ഉദാരണമാണെന്നും അദ്ദേഹം പറഞ്ഞു. അതെസമയം എല്ലാ മേഖലകളിലെന്നപോലെ സിനിമയ്ക്കുള്ളിലും ഒരു പൊളിറ്റിക്‌സ് ഉണ്ടെന്നും അത്തരമൊരു അർത്ഥത്തിൽ മമ്മൂട്ടിയെ തൻ്റെ ജാതി മത ബാക്ക്ഗ്രൗണ്ട്  ഒരുപാട് ഒറ്റപ്പെടുത്താനും അദ്ദേഹത്തെ ഡീ ഗ്രേഡ് ചെയ്യാനും കേരള സമൂഹം ഉപയോഗിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തുകയായിരുന്നു ബിഷപ് ഡോ . ഗീവർഗീസ് മാർ കൂറിലോസ്.