പാപ്പന് ശേഷം ഹിറ്റ്‌മേക്കർ ജോഷി മോഹൻലാലുമായി ഒരുമിക്കുന്നു..  കംപ്ലീറ്റ് മാസ് ചിത്രവുമായി ജോഷി
1 min read

പാപ്പന് ശേഷം ഹിറ്റ്‌മേക്കർ ജോഷി മോഹൻലാലുമായി ഒരുമിക്കുന്നു.. കംപ്ലീറ്റ് മാസ് ചിത്രവുമായി ജോഷി

മലയാള സിനിമയിലെ മികച്ച സംവിധായകരുടെ കൂട്ടത്തിൽ മുൻ നിരയിൽ നിൽക്കുന്ന ആളാണ് ജോഷി. പ്രേക്ഷകർ മാത്രമല്ല നാം ആരാധിക്കുന്ന താരങ്ങൾ വരെ അദ്ദേഹത്തിന്റെ ആരാധകരാണ്. മലയാള സിനിമയിലെ എല്ലാ താരങ്ങളെയും അണിനിരത്തി ട്വന്റി20 എന്ന മഹാത്ഭുതം സൃഷ്ടിച്ചതും ജോഷി എന്ന സംവിധായകൻ കുറിച്ച ചരിത്രമാണ്. അത്രയും വർഷത്തെ പ്രവർത്തി പരിചയം ഉള്ള അദ്ദേഹത്തിന് എന്നും സിനിമാലോകം വലിയ വിലയാണ് കല്പിക്കുന്നത്.

ഇപ്പോൾ അദ്ദേഹം മലയാളത്തിന്റെ മഹാനടനൊപ്പം വീണ്ടും ഒന്നിക്കുന്നു എന്ന് അറിയുമ്പോൾ പ്രേക്ഷകർക്ക് ആവേശം ഉണ്ടാക്കുന്ന വാർത്തയാണ്. ബോക്സ് ഓഫീസ് കീഴടക്കാൻ ആ മാസ് കൂട്ടുകെട്ട് വീണ്ടും വരികയാണ്. നിരവധി ഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ച മോഹൻലാൽ -ജോഷി കൂട്ടുകെട്ട് വീണ്ടുമെത്തുന്നു. അതൊരു ഒരു മാസ് ചിത്രമായിരിക്കുമെന്നാണ് സൂചനകൾ ലഭിക്കുന്നത്. ജനുവരി ഒരു ഓർമ്മ എന്ന സൂപ്പർ ഹിറ്റ് ചിത്രമാണ് ഈ കൂട്ടുകെട്ടിലെ ആദ്യത്തെ സിനിമ. പിന്നീട് നാടുവാഴികൾ, നമ്പർ 20 മദ്രാസ് മെയിൽ, പ്രജ, മാമ്പഴക്കാലം, നരൻ, ട്വന്റി 20, ക്രിസ്ത്യൻ ബ്രദേഴ്‌സ്, റൺ ബേബി റൺ, ലോക്പാൽ, ലൈല ഓ ലൈല എന്നിങ്ങനെ മോഹൽലാൽ-ജോഷി കൂട്ടുകെട്ടിൽ നിരവധി ചിത്രങ്ങളാണ് എത്തിയത്.

ഇപ്പോൾ  7 വർഷത്തിനു ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. അതു തന്നെയാണ് ചിത്രത്തിലെ പ്രധാന  എന്ന പ്രത്യേകതയും സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കാനാണ് ആലോചന. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ കാര്യത്തിൽ ഒന്നും തീരുമാനമായിട്ടില്ല. അഭിലാഷ് എൻ. ചന്ദ്രനാണ് തിരക്കഥ എഴുതുന്നത്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുക.
നിലവിൽ സുരേഷ്ഗോപിയോടൊപ്പം പാപ്പൻ എന്ന സിനിമ ചെയ്തിരിക്കുകയാണ് ജോഷി.

സുരേഷ് ഗോപിയെ കൂടാതെ സണ്ണി വെയ്ന്‍, ഗോകുല്‍ സുരേഷ് ഗോപി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നൈല ഉഷ, നീത പിള്ള എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്.   റേഡിയോ ജോക്കിയും  കെയർ ഓഫ് സൈറാ ബാനു എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ആർജെ ഷാനാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളിയും, എഡിറ്റർ ശ്യാം ശശിധരനും, സംഗീതം ജേക്സ് ബിജോയുമാണ് നിർവഹിച്ചിരിക്കുന്നത്.