കോടതിക്ക് മുന്നില്‍ കള്ളക്കളി അനുവദിക്കില്ല; നടന്‍ ഉണ്ണിമുകുന്ദന് തിരിച്ചടി; പീഡനക്കേസിലെ സ്റ്റേ ഹൈക്കോടതി നീക്കി
1 min read

കോടതിക്ക് മുന്നില്‍ കള്ളക്കളി അനുവദിക്കില്ല; നടന്‍ ഉണ്ണിമുകുന്ദന് തിരിച്ചടി; പീഡനക്കേസിലെ സ്റ്റേ ഹൈക്കോടതി നീക്കി

നടന്‍ ഉണ്ണി മുകുന്ദന് വന്‍ തിരിച്ചടി. ഉണ്ണി മുകുന്ദന്‍ പ്രതിയായ പീഡനക്കേസിലെ സ്റ്റേ ഹൈക്കോടതി നീക്കി. കേസ് ഒത്തുതീര്‍പ്പായെന്ന്, താന്‍ ഒപ്പിട്ടു കൊടുത്തിട്ടില്ലെന്ന് പരാതിക്കാരി പറഞ്ഞു. തന്നെ കൊച്ചിയിലെ ഫ്ളാറ്റില്‍ വച്ച് ഉണ്ണിമുകുന്ദന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് യുവതി നല്‍കിയ കേസ് ഹര്‍ജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. രണ്ടു വര്‍ഷത്തോളമായി കേസില്‍ തുടര്‍നടപടികള്‍ കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.

High Court lifted the order that stopped the trial of Unni Mukundan case jrj

കേസില്‍ ഉണ്ണി മുകുന്ദനു വേണ്ടി ഹാജരായത് കൈക്കൂലി കേസില്‍ ആരോപണം നേരിടുന്ന അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരാണ്. പരാതിക്കാരിയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയതായി സൈബി കോടതിയില്‍ രേഖ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് നേരത്തെ സ്റ്റേ അനുവദിച്ചിരുന്നത്.

Here's how Unni Mukundan's perfect Friday looks | Malayalam Movie News - Times of India

എന്നാല്‍ തെറ്റായ വിവരം നല്‍കിയാണ് കോടതിയില്‍നിന്നു സൈബി സ്റ്റേ വാങ്ങിയതെന്നു പരാതിക്കാരി കോടതിയെ അറിയിച്ചു. കേസ് ഒത്തുതീര്‍പ്പാക്കിയെന്നു കാണിച്ച് സൈബി നല്‍കിയ രേഖ വ്യാജമെന്നു കോടതി കണ്ടെത്തി. വിഷയം ഗൗരവതരമാണെന്നു കോടതി വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്ന് ഉണ്ണി മുകുന്ദന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Unni Mukundan's ambitious project 'Meppadiyan' gets a release date! | Malayalam Movie News - Times of India

സിനിമയുടെ കഥ പറയാനെത്തിയ തന്നെ ഉണ്ണി മുകുന്ദന്‍ ഫ്ളാറ്റില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതി പറയുന്നത്. യുവതിയുടെ കുടുംബവും നിര്‍ണമായകമായ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. അതേസമയം, ഇന്നു കേസ് പരിഗണിച്ചപ്പോള്‍ സൈബി ജോസ് ഹാജരായില്ല. പകരം ജൂനിയര്‍ അഭിഭാഷകയാണ് ഹാജരായത്. ഉണ്ണി മുകുന്ദന്റെ അഭിഭാഷകന്‍ ഉത്തരം പറഞ്ഞേ മതിയാകൂവെന്നു വ്യക്തമാക്കിയ കോടതി, വ്യാജ രേഖ ചമയ്ക്കല്‍, കോടതിയെ തെറ്റിദ്ധരിപ്പിക്കല്‍ എന്നിവ നടന്നതായും വ്യക്തമാക്കി. സംഭവത്തില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഉണ്ണിമുകുന്ദനോടു കോടതി നിര്‍ദേശിച്ചു. കൊച്ചിയിലെ ഫ്‌ലാറ്റില്‍ തിരക്കഥ സംസാരിക്കാന്‍ എത്തിയ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമാണ് കേസ്. കേസ് 17 ന് വീണ്ടും പരിഗണിക്കും.

Actor Unni Mukundan Case; Big Blow For Unni, High Court Removes Stay For Trial | യുവതിയുടെ പരാതി; ഉണ്ണി മുകുന്ദന് കനത്ത തിരിച്ചടി,വിചാരണക്കുള്ള സ്റ്റേ നീക്കി ഹൈക്കോടതി ...