” എന്റെ ജീവിതത്തിൽ എനിക്കോപ്പം ഒരു സഹോദരനെ പോലെ അദ്ദേഹം നിന്നിട്ടുണ്ട് ” – പ്രിയപ്പെട്ട സഖാവിന്റെ ഓർമയിൽ പ്രിയദർശൻ
1 min read

” എന്റെ ജീവിതത്തിൽ എനിക്കോപ്പം ഒരു സഹോദരനെ പോലെ അദ്ദേഹം നിന്നിട്ടുണ്ട് ” – പ്രിയപ്പെട്ട സഖാവിന്റെ ഓർമയിൽ പ്രിയദർശൻ

മലയാളസിനിമയിൽ പകരക്കാർ ഇല്ലാതെ നിലനിൽക്കുന്ന ഒരു സംവിധായകൻ തന്നെയാണ് പ്രിയദർശൻ. മലയാളത്തിൽ അദ്ദേഹത്തിന്റെ ഏറ്റവും അവസാനം റിലീസ് ആയ ചിത്രം മരയ്ക്കാർ ആണ്. ഇപ്പോൾ അടുത്ത സമയത്ത് രാഷ്ട്രീയമേഖലയിൽ നിന്നും വിടവാങ്ങിയ കൊടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ അനുസ്മരിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് പ്രിയദർശൻ. ജീവിത പ്രതിസന്ധികളിൽ എല്ലാം തന്നെ ഒരു സഹോദരനെ പോലെ തനിക്കൊപ്പം നിന്ന വ്യക്തിയാണ് കൊടിയേരി ബാലകൃഷ്ണൻ എന്നാണ് പ്രിയദർശൻ പറയുന്നത്. തന്റെ സിനിമകളെ പറ്റിയും തന്നോട് അദ്ദേഹം സംസാരിച്ചിട്ടുണ്ട് എന്ന് ഓർമ്മിക്കുന്നു പ്രിയദർശൻ. ഒരു കുറിപ്പിലൂടെയാണ് പ്രിയപ്പെട്ട സഖാവിനോടുള്ള സ്നേഹം പ്രിയദർശൻ പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. പ്രിയദർശൻ പങ്കുവെച്ച് കുറിപ്പ് ഇങ്ങനെയാണ്..

 

” ഒരു ദിവസം രാത്രിയിൽ വൈകി തന്നെ കൊടിയേരി സഖാവ് വിളിച്ചു, സാധാരണ വിളിക്കുന്ന പതിവില്ല. സിനിമ കണ്ടതിനു ശേഷമാണ് വിളിച്ചത്. രോഗത്തിന്റെ വഴിയിലൂടെ അദ്ദേഹം കടന്നു പോകുന്ന ഒരു കാലഘട്ടം കൂടിയായിരുന്നു. സിനിമയെക്കുറിച്ച് ഒരുപാട് സംസാരിച്ചു. സിനിമയെ അദ്ദേഹം ഒരുപാട് സ്നേഹിച്ചിരുന്നു എന്നതാണ് സത്യം. ഓരോ സിനിമകളും കാണുകയും ഓർമ്മിക്കുകയും ഒക്കെ ചെയ്യുന്ന ഒരു വ്യക്തി തന്നെയായിരുന്നു അദ്ദേഹം. തിരുവനന്തപുരം യാത്രയിൽ എല്ലാം തന്നെ ഞാൻ പോയി കാണുകയും ചെയ്തിരുന്നു. തിരക്കൊക്കെ ഒഴിയുന്ന സമയത്താണ് എന്നെ വിളിക്കുന്നത്. സിനിമയും കുടുംബ കാര്യവും മാത്രമാണ് തങ്ങൾ സംസാരിച്ചിട്ട് ഉണ്ടായിരുന്നത്. എന്റെ സിനിമയിലെ മാത്രമല്ല കണ്ട സിനിമകളിൽ സീനുകൾ ഒക്കെ തന്നെ അദ്ദേഹം ഓർത്തിരിക്കുന്ന ഒരു ആളായിരുന്നു.

എന്റെ ജീവിതത്തിൽ എന്റെ ഒപ്പം ഒരു സഹോദരനെ പോലെ അദ്ദേഹം നിന്നിട്ടുണ്ട്. എനിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലും മറ്റും പല കാര്യങ്ങളും വന്നപ്പോൾ അദ്ദേഹമായിരുന്നു കൂടെ നിന്നത്. രോഗത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും ഒക്കെ ഒരുപാട് തവണ എന്നോട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ആരോഗ്യം നോക്കാൻ ഒക്കെ ഞാൻ അപ്പോൾ ഉപദേശിക്കുകയും ചെയ്യുമായിരുന്നു. ഞാൻ സർക്കാരുമായി ബന്ധപ്പെട്ട പദവികൾ വഹിക്കുമ്പോൾ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്ന് ഒക്കെ വിളിച്ചു ചോദിക്കുമായിരുന്നു. എല്ലാം കൊണ്ടും അദ്ദേഹം എന്റെ ജേഷ്ഠൻ തന്നെയായിരുന്നു. അദ്ദേഹത്തെ കാണാൻ പോയിട്ട് ഉള്ളപ്പോൾ എല്ലാം ആ അധികാരം മനസ്സിൽ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഓരോ തവണയും വാതിൽപടി വരെ വന്നായിരുന്നു എന്നെ യാത്രയാക്കിയത്. വീട്ടിലെ ചെറിയ കാര്യം പോലും അദ്ദേഹം പറയുകയും, എന്റെ വീട്ടിലെ കാര്യങ്ങൾ ചോദിക്കുകയും ഒക്കെ ആയിരുന്നു” എന്നാണ് പ്രിയദർശൻ ഓർമിക്കുന്നത്