‘ആദ്യം അഭിനയിച്ചത് മോഹൻലാൽ ചിത്രത്തിൽ’ യുവനടൻ ദിനീഷ് ആലപ്പി പറയുന്നു
1 min read

‘ആദ്യം അഭിനയിച്ചത് മോഹൻലാൽ ചിത്രത്തിൽ’ യുവനടൻ ദിനീഷ് ആലപ്പി പറയുന്നു

മാർട്ടിൻ പ്രാക്കാട്ട് സംവിധാനം ചെയ്ത ‘നായാട്ട്’ എന്ന പുതിയ ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ ആദ്യം അന്വേഷിച്ചത് ബിജു എന്ന നെഗറ്റീവ് കഥാപാത്രം അവതരിപ്പിച്ച കലാകാരൻ ആരാണ് എന്നാണ്. സിനിമ പാരമ്പര്യങ്ങളോ വലിയ പിന്തുണകളോ ഒന്നുമില്ലാതെയാണ് ദിനീഷ് ആലപ്പി നായാട്ട് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ എത്തിപ്പെട്ടത്. മുൻനിര താരങ്ങൾക്കൊപ്പം ഒരു പുതുമുഖ താരത്തിനു ഉണ്ടായേക്കാവുന്ന യാതൊരു പകപ്പും ഇല്ലാതെയാണ് ദിനീഷ് ആലപ്പി നായാട്ടിൽ നിറഞ്ഞാടിയത്. നായാട്ടിൽ എത്തുന്നതിനു മുമ്പ് തന്നെ സിനിമയിൽ അഭിനയിക്കുവാൻ പല ഓഡിയേഷനുകളിലും ദിനീഷ് പങ്കെടുത്തിട്ടുണ്ട്. മോഹൻലാൽ നായകനായ സിനിമയിൽ അഭിനയിക്കാൻ ദിനീഷിനു ആദ്യം അവസരം ലഭിക്കുകയും ചെയ്തിരുന്നു. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയിൽ അഭിനയിക്കുക എന്നുള്ളത് പണ്ടുമുതൽ തൊട്ടേയുള്ള ആഗ്രഹം ആയിരുന്നു. സിനിമയെക്കുറിച്ച് ആയിരുന്നു എപ്പോഴും സുഹൃത്തുക്കളോട് സംസാരിച്ചിരുന്നത്. എന്നാൽ എങ്ങനെ ആ ലക്ഷ്യത്തിൽ എത്തിച്ചേരണമെന്ന് അറിയില്ലായിരുന്നു. പ്രോത്സാഹിപ്പിക്കാൻ കുറച്ച് സുഹൃത്തുക്കൾ മാത്രമായിരുന്നു ഉണ്ടായിരുന്നത് സിനിമയിൽ പരിചയമുള്ള ആരും തന്നെ ഉണ്ടായിരുന്നില്ല.ഒരു പടത്തിന്റെ ഓഡിയേഷന് പങ്കെടുത്തു എന്നാൽ ആ പടം നടന്നില്ല, ആ ഒരു ഓഡിയേഷൻ കണ്ടിട്ടാണ് മാർട്ടിൻ പ്രാക്കാട്ട് നായാട്ട് എന്ന ചിത്രത്തിലേക്ക് വിളിച്ചത്.

മാർട്ടിൻ പ്രാക്കാട്ട് ഒരു ദിവസം വീട്ടിലേക്ക് വിളിച്ച് ഒരു സീൻ അഭിനയിച്ചു കാണിക്കാൻ പറഞ്ഞു ഞാൻ അത് ചെയ്തു കാണിച്ചു കുറച്ചുദിവസം കഴിഞ്ഞപ്പോഴേക്കും അദ്ദേഹം എന്നെ വിളിച്ചു. ആദ്യം ലാലേട്ടന്റെ 1970 എന്ന ചിത്രത്തിലെ ഓഡിയേഷനാണ് എന്നെ വിളിച്ചത്. ആ സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തിരുന്നു. കാര്യമായി അഭിനയിക്കാൻ ഒന്നുമില്ലായിരുന്നു കുറച്ചു പട്ടാളക്കാരിൽ ഒരാളായി നിൽക്കുക മാത്രം ചെയ്യുകയായിരുന്നു എന്റെ വേഷം. രാജസ്ഥാനിൽ വച്ചായിരുന്നു ചിത്രീകരണം നടന്നിരുന്നത് ദിനീഷ് പറയുന്നു.അഭിനയിച്ച ആദ്യ ചിത്രത്തിൽ തന്നെ മികച്ച രീതിയിൽ പ്രകടനം കാഴ്ചവയ്ക്കാനും ആ പ്രകടനം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കാനും കഴിഞ്ഞത് ദിനീഷ് എന്ന കലാകാരന്റെ അഭിനയശേഷി എന്നത് ഒന്നുകൊണ്ട് മാത്രമാണ്.ഇനിയും ഇദ്ദേഹത്തിൽ നിന്നും നിരവധി കഥാപാത്രങ്ങൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്.

Leave a Reply