” നങ്ങേലിയുടെ കഥാപാത്രം ചെയ്യാന്‍ വേണ്ടി താൻ മലയാളത്തിലെ പല നടിമാരേയും സമീപിച്ചു, എന്നാൽ പലരുടെയും ഭാവം അങ്ങനെയായിരുന്നു “- വിനയൻ
1 min read

” നങ്ങേലിയുടെ കഥാപാത്രം ചെയ്യാന്‍ വേണ്ടി താൻ മലയാളത്തിലെ പല നടിമാരേയും സമീപിച്ചു, എന്നാൽ പലരുടെയും ഭാവം അങ്ങനെയായിരുന്നു “- വിനയൻ

ഇന്ന് മലയാള സിനിമ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരു ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് ഒരു ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് സംവിധായകൻ വിനയൻ. ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന നവോത്ഥാന നായകനായി സിജു വിൽസൺ തീയേറ്ററുകളിൽ നിറഞ്ഞു നിൽക്കുകയാണ്. ഗംഭീര പകർന്നാട്ടം തന്നെയാണ് സിജുവിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത് എന്ന് ചിത്രം കണ്ടവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നു. അതോടൊപ്പം തന്നെ ചിത്രത്തിലെ നടിയായ കയാദുവിന്റെ പ്രകടനവും വളരെ മികച്ച രീതിയിൽ തന്നെയാണ് പ്രേക്ഷകർ കാണുന്നത്.

നങ്ങേലി എന്ന കഥാപാത്രം കയാധുവിലേക്ക് എത്തിയതിനെ കുറിച്ചാണ് ഇപ്പോൾ വിനയൻ സംസാരിക്കുന്നത്. കഥാപാത്രത്തിന് ചില സവിശേഷതകൾ ഒക്കെ ഉണ്ടെന്നും മലയാളസിനിമയിലെ പല താരങ്ങളെയും ഈ കഥാപാത്രത്തിനുവേണ്ടി സമീപിച്ചിരുന്നു എന്നുമൊക്കെയാണ് പറയുന്നത്. ” പത്തൊമ്പതാം നൂറ്റാണ്ടിൽ മാറു മുറിച്ച് ആത്മഹത്യ ചെയ്യുന്ന ആളാണ് നങ്ങേലി. ഇക്കാര്യം കേട്ടപ്പോൾ തന്നെ പലരും ഞെട്ടി പിന്മാറുന്ന ഒരു അവസ്ഥയാണ് താൻ കണ്ടത്. ആ കഥാപാത്രത്തെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെങ്കിൽ അത് ഒരുപക്ഷേ നമ്മൾ ഉദ്ദേശിക്കുന്നത് പോലെ നന്നാവില്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ കഥ കേട്ടതിനു ശേഷം ഈ കഥാപാത്രം ഞാൻ ചെയ്യാം എന്ന് തുറന്ന് എന്നോട് പറയുകയായിരുന്നു കയെദു “. റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് വിനയൻ വ്യക്തമാക്കുന്നത്.

” ഞാൻ ചെയ്യാം നങ്ങേലിയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഞാൻ പഠിച്ചു കഴിഞ്ഞു എന്നാണ് കയെദു പറഞ്ഞത്. ഇങ്ങനെ പറയുന്നവർക്ക് കൈ കൊടുക്കുക എന്നതാണ്. ഞാനിത് ചെയ്തിരിക്കും എന്ന് എന്നോട് ഉറപ്പ് പറയുകയും ചെയ്തു. അതാണ് കൈ കൊടുക്കുവാനുള്ള കാരണം എന്നും വ്യക്തമാക്കുന്നുണ്ട് വിനയൻ. നങ്ങേലിയെന്നു പറഞ്ഞാൽ വയലുകളിൽ പണിചെയ്യുന്ന ഒരു പെൺകുട്ടിയുടെ ശരീര പ്രകൃതിയുള്ള ആളാണ്. എന്നാൽ സുന്ദരിയും ആണ്. ഇവിടെയുള്ള നായികമാരൊക്കെ ശരീര പ്രകൃതിയിൽ വളരെ ചെറുതാണ്. അപ്പോൾ അവർക്ക് വലിയ ഞെട്ടലായിരുന്നു. മാറ് മുറിച്ച് ആ ത്മ ഹൂതി ചെയ്യുകയാണ് എന്ന് പറയുമ്പോൾ പോലും തനിക്ക് മുൻപിൽ ഞെട്ടി നിന്നവരുണ്ട്. ഞാൻ നിർബന്ധിച്ചു അവരെക്കൊണ്ട് സമ്മതിപ്പിച്ചാൽ ഇത്രയും ഭംഗിയോടെ ചെയ്യാൻ സാധിക്കുമോ എന്നതും മനസ്സിലാക്കാൻ സാധിക്കില്ല. സ്ത്രീകൾക്കായി നടന്ന സമരങ്ങളിൽ ഒക്കെ തന്നെ മുന്നണിയിൽ നിന്ന് ഒരു വ്യക്തി കൂടിയാണ് നങ്ങേലി.