“സിനിമ ഇൻഡസ്ട്രിയിൽ ഇത്രയേറെ അപ്ഡേറ്റഡായ ഒരാൾ ഉണ്ടോന്ന് സംശയമാണ്” ; മമ്മൂട്ടിയെ കുറിച്ച് ഹരി നാരായണന്റെ ശ്രദ്ധേയ പോസ്റ്റ്‌
1 min read

“സിനിമ ഇൻഡസ്ട്രിയിൽ ഇത്രയേറെ അപ്ഡേറ്റഡായ ഒരാൾ ഉണ്ടോന്ന് സംശയമാണ്” ; മമ്മൂട്ടിയെ കുറിച്ച് ഹരി നാരായണന്റെ ശ്രദ്ധേയ പോസ്റ്റ്‌

സോണി ലിവിൽ പ്രദർശനത്തിനെത്തുന്ന വണ്ടർ വുമൺ എന്ന പുതിയ സിനിമയുടെ പ്രമോഷൻ പരിപാടികളുടെ ഭാഗമായി ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ അഞ്ജലി മേനോൻ പറഞ്ഞ പ്രസ്താവനകൾ ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും ട്രോളുകൾക്കും വഴിയൊരുക്കിയിട്ടുണ്ട്. ഒരു സിനിമ എങ്ങിനെയാണ് മേക്ക് ചെയ്യുന്നത് എന്ന പ്രോസസ്സിനെ കുറിച്ച് പഠിച്ചതിനുശേഷമാണ് റിവ്യൂ ചെയ്യേണ്ടത് എന്ന രീതിയിലുള്ള അഞ്ജലി മേനോന്റെ വാക്കുകൾ സൃഷ്ടിച്ച വിവാദം ചെറുതല്ല. ഈ പ്രസ്താവനയെ തള്ളിക്കൊണ്ട് പ്രതികരണവുമായി സോഷ്യൽ മീഡിയയിലും അല്ലാതെയും പലരും രംഗത്തെത്തിയിരുന്നു. പ്രേക്ഷകൻ അവന്റെ അധ്വാനത്തിൽ നിന്ന് 100 – 200 രൂപ കണ്ടെത്തി സിനിമയ്ക്ക് പോകുമ്പോൾ ആ സിനിമ കണ്ടുകഴിഞ്ഞശേഷം സിനിമ നല്ലതാണോ മോശമാണോ എന്ന അഭിപ്രായം റിവ്യൂ ആയി പറയാൻ സിനിമ കൂടി പഠിക്കണം എന്ന് പറയുന്നത് ശുദ്ധ വിഡ്ഢിത്തമാണെന്ന് ഭൂരിഭാഗം പ്രേക്ഷകരും അഭിപ്രായപ്പെടുന്നു.

ഇപ്പോൾ ഈ ഒരു വിഷയത്തിൽ സോഷ്യൽ മീഡിയയിൽ തന്റെ എഴുത്തുകൾ കൊണ്ട് സജീവമായ ഹരിനാരായണൻ എഴുതിയ ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. അഞ്ജലി മേനോൻ, റോഷൻ ആൻഡ്രൂസ്, മോഹൻലാൽ എന്നിവരുടെ പ്രസ്താവനകൾ ചൂണ്ടിക്കാണിച്ചുകൊണ്ടും മമ്മൂട്ടി ഈയൊരു കാര്യത്തിൽ സ്വീകരിച്ച നിലപാടിനെ കുറിച്ചും താരതമ്യപ്പെടുത്തി ഹരിനാരായണൻ ഈ വിഷയത്തിൽ ഒരു പോസ്റ്റ് എഴുതിയത് ജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. മമ്മൂട്ടി പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കി എത്രത്തോളം അപ്ഡേറ്റഡ് ആണ് എന്ന് ഇതിലൂടെ നമുക്ക് വ്യക്തമാക്കാം. അതിവേഗം പ്രേക്ഷകർ ഒരു സിനിമയുടെ അടിമുടി കാര്യങ്ങൾ റിവ്യൂ പറയുന്ന ഇന്നത്തെ കാലത്തെ മാറ്റത്തോട് അത്രത്തോളം സ്വീകാര്യമായ രീതിയിലാണ് മമ്മൂട്ടി പ്രതികരിച്ചത്. ഒരു വ്യക്തിയുടെ അർപ്പണ ബോധത്തിനും ആത്മാർത്ഥതക്കും മറുവാക്ക് ഉണ്ടെങ്കിൽ അതിന്റെ പേരാവാം മമ്മൂട്ടി. സിനിമ ഇൻഡസ്ട്രിയിൽ തന്നെ ഇത്രയേറെ അപ്ഡേറ്റഡായ ഒരാൾ ഉണ്ടോന്ന് സംശയമാണ് എന്ന് ഹരി പറയുന്നു.

ഹരി നാരായണന്റെ പോസ്റ്റ്‌ ഇങ്ങനെ..

“സിനിമക്ക് ലാഗ് ഉണ്ടെന്ന് പറയുന്നവർ എഡിറ്റിങ് പഠിക്കണം” – അഞ്ജലി മേനോൻ

“സിനിമയെ വിമർശിക്കുന്നവർക്ക് യോഗ്യത ഉണ്ടോ എന്ന് ചിന്തിക്കണം”- റോഷൻ ആൻഡ്രൂസ്

“സിനിമയെപ്പറ്റി ബന്ധം ഇല്ലാത്തവരാണ് മോശം പറയുന്നത്” – മോഹൻലാൽ

ഒരേ ആശയത്തിലൂന്നി ‘കഴിവേറെയുള്ളവർ’ പറയുന്ന വാക്കുകളാണിത്. ഒരുകാര്യത്തിനെ വിമർശിക്കാൻ അത് വശമാക്കണമെന്നുണ്ടോ..? ഇല്ല ഒരിക്കലും ഇല്ല. അങ്ങനെ എങ്കിൽ ക്രിക്കറ്റിൽ സച്ചിൻ തെണ്ടുൽക്കറേ വിമർശിക്കാൻ ആർക്കെങ്കിലും കഴിയുമോ..? 

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഉള്ളതാണ്. അതൊരു അവകാശം കൂടിയാണ്. അതുകൊണ്ടാണ് വിമർശനങ്ങൾ വരുന്നതും പ്രകടനങ്ങൾ മികവാകുന്നതും. 

ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും ഒരു പ്രത്യേകതരം ലെഗസി കാത്തുസൂക്ഷിക്കുന്ന ആളാണ് ശ്രീ മമ്മൂട്ടി. ഒരു കൊച്ചു കുട്ടിയെപ്പോലെ സംസാരിക്കുമ്പോൾ ഒരു കൊച്ചു കുട്ടിയായി മാറുകയും, സീരിയസായ ഇന്റർവ്യൂകളിൽ പങ്കെടുക്കുമ്പോൾ പക്വമായ മറുപടികൾ കൊടുക്കുന്ന മമ്മൂക്കയെയും ഞാൻ കണ്ടിട്ടുണ്ട്. ചുരുക്കം ചില വ്യക്തികൾക്ക് മാത്രമുള്ള കഴിവ്. 

ഒരു വ്യക്തിയുടെ അർപ്പണ ബോധത്തിനും ആത്മാർത്ഥതക്കും മറുവാക്ക് ഉണ്ടെങ്കിൽ അതിന്റെ പേരാവാം മമ്മൂട്ടി. സിനിമ ഇൻഡസ്ട്രിയിൽ തന്നെ ഇത്രയേറെ അപ്ഡേറ്റഡായ ഒരാൾ ഉണ്ടോന്ന് സംശയമാണ്. അതിനാലാവണം തന്നെ വിമർശിക്കുന്നവരെ പോലും അദ്ദേഹം വേദനിപ്പിക്കാത്തത്. കള്ളം പറയുന്ന മമ്മൂട്ടിയെ ഞാനിന്നേ വരെ കണ്ടിട്ടില്ല. എനിക്ക് ദേഷ്യം വന്നാൽ ഞാൻ ദേഷ്യപ്പെടും, ചിരി വന്നാൽ ചിരിക്കും… അങ്ങനെ തീർത്തും ഒരു പച്ചയായ മനുഷ്യൻ.  

സിനിമ മാറി, കാഴ്ച്ചക്കാരും മാറി! 

അദ്ദേഹം ഇപ്പോഴല്ല, പണ്ടേ പറഞ്ഞതിങ്ങനെയാണ്…

“നമ്മുടെ പ്രേക്ഷകർ ഒരുപാട് വളർന്നിരിക്കുന്നു.അവർ നമ്മളെ ക്രിട്ടിസൈസ് ചെയ്യുന്ന സമയമാണിപ്പോൾ. കാരണം എല്ലാ ഭാഷകളിലും ഉള്ള സിനിമ കാണുന്ന അവർക്ക് ഏത് നല്ലത് ഏത് മോശം എന്ന് ക്രിട്ടിസൈസ് ചെയ്യാൻ നമ്മളെക്കാൾ അറിവുണ്ട്. അവരുടെ അറിവിനെ ഇവിടുത്തെ മൈക്കേഴ്സ് ഒരു ചലഞ്ചായി എടുക്കുകയാണ് വേണ്ടത്” – മമ്മൂട്ടി

അതേ സിനിമ മാറി, കാഴ്ച്ചക്കാരും. 

Written by : Hari Narayanan

 

News summary : Hari Narayanan Viral Post