“അന്യഭാഷ സിനിമ പ്രവര്‍ത്തകര്‍ മമ്മൂക്കയെ ആദരവോടെ കാണുന്നു..” : കാരണസഹിതം വ്യക്തമാക്കി നടൻ ഹരീഷ് പേരടി
1 min read

“അന്യഭാഷ സിനിമ പ്രവര്‍ത്തകര്‍ മമ്മൂക്കയെ ആദരവോടെ കാണുന്നു..” : കാരണസഹിതം വ്യക്തമാക്കി നടൻ ഹരീഷ് പേരടി

മലയാള നാടക, ചലച്ചിത്ര, ടെലിവിഷന്‍ അഭിനേതാവായ ഹരീഷ് പേരടി ‘കായംകുളം കൊച്ചുണ്ണി’ എന്ന ടെലിവിഷന്‍ സീരിയലിലൂടെ മിനിസ്‌ക്രിനില്‍ എത്തിയ താരമാണ്. സ്‌കൂള്‍ കാലത്ത് തന്നെ നാടകങ്ങളില്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം പത്തൊമ്പതാം വയസ്സില്‍ ആകാശവാണിയില്‍ നാടക ആര്‍ട്ടിസ്റ്റായി. ജയപ്രകാശ് കൂളൂരിന്റെ കീഴില്‍ നാടകം അഭ്യസിച്ച ഹരീഷ് പേരടി തെരുവു നാടകങ്ങളിലും അഭിനയിച്ചിരുന്നു. കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലെ അദ്ദേഹത്തിന്റെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. അതിനു ശേഷം ഇരുനൂറോളം പരമ്പരകള്‍ ചെയ്തു. സിബി മലയിലിന്റെ ‘ആയിരത്തിലൊരുവന്‍’ എന്ന സിനിമയിലാണ് ഹരീഷ് ആദ്യമായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് റെഡ് ചില്ലീസ് എന്ന ചിത്രത്തില്‍ അഭിനയിച്ചു.

ഇപ്പോഴിതാ നടന്‍ മമ്മൂട്ടിയോടൊപ്പമുള്ള ലൊക്കേഷന്‍ അനുഭവങ്ങള്‍ തുറന്നു പറയുകയാണ് ഹരീഷ് പേരടി. ‘ഉയരങ്ങളില്‍ നില്‍ക്കുമ്പോഴും, തിരക്ക് പിടിച്ച് നില്‍ക്കുമ്പോഴും ഞങ്ങളെ പോലുള്ള ചെറിയ ആളുകളെയൊക്കെ ശക്തമായിട്ട് പരിഗണിക്കുന്ന ഒരാളാണ് മമ്മൂക്ക എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് ഹരീഷ് പേരടി. ഒരു നടന്‍ എന്ന രീതിയില്‍ വിലയിരുത്തുമ്പോള്‍ മമ്മൂക്കയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ കണ്ട് പഠിക്കാനുണ്ട്. നല്ല നല്ല ഓര്‍മ്മകളാണ് മമ്മൂക്കയുടെ കൂടെ അഭിനയിച്ചപ്പോള്‍ തനിക്ക് കിട്ടിയതെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഷം, ഫയര്‍മാന്‍, ഷൈലോക്ക് തുടങ്ങിയ സിനിമകളിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.

സീരിയലില്‍ ഒക്കെ അഭിനയിക്കുന്ന കാലത്താണ് മമ്മൂക്കയെ നേരിട്ട് പരിചയപ്പെടുന്നത്. അതിനു ശേഷം മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നത് ഗ്യാംഗ്‌സ്റ്റര്‍ എന്ന സിനിമയില്‍ ആണ്. ഡേറ്റ് കിട്ടാത്തതിനാല്‍ ചില സിനിമകള്‍ ഒരുമിച്ച് ചെയ്യാന്‍ പറ്റാതെ പോയി, എന്നിരുന്നാലും ഇപ്പോഴും നല്ല ബന്ധത്തിലാണ് താനും മമ്മൂക്കയും എന്ന് ഹരീഷ് പേരടി പറഞ്ഞു. മമ്മൂട്ടിയുടെ എല്ലാ സിനിമകളും തനിക്ക് പ്രിയപ്പെട്ടതാണ്. അതില്‍ എടുത്ത് പറയാനുള്ളവയാണ് മതിലുകള്‍, ഒരു വടക്കന്‍ വീരഗാഥ, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, കൂടെവിടെ എന്നീ സിനിമകള്‍.

നല്ല നല്ല ഓര്‍മ്മകള്‍ ആണ് തനിക്ക് മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചപ്പോള്‍ കിട്ടിയത്. വര്‍ഷം എന്ന സിനിമയില്‍ മമ്മൂട്ടിയുടെ ഏട്ടനായിട്ടാണ് താന്‍ അഭിനയിച്ചത്. ഒരു വ്യക്തി എന്ന നിലയില്‍ മമ്മൂക്ക നല്ലൊരു മനുഷ്യനാണ്. എന്ത് കാര്യവും പറഞ്ഞു കവിഞ്ഞാന്‍ ചെയ്തു തരുന്നൊരു ആളാണ് മമ്മൂക്ക. ഒരു നടന്‍ എന്ന രീതിയില്‍ വിലയിരുത്തുമ്പോള്‍ മമ്മൂക്കയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ കണ്ട് പഠിക്കാനുണ്ട്. അദ്ദേഹം ഒരു കഥാപാത്രത്തെ സമീപിക്കുന്ന രീതി, ഒരു കഥയെ സമീപിക്കുന്ന രീതി എല്ലാം വ്യത്യസ്തമാണ്. സിനിമയില്‍ വളരെ സജീവമായി നില്‍ക്കുന്ന നല്ല നടനാണ് മമ്മൂക്ക എന്നാണ് ഹരീഷ് പേരടി തുറന്നു പറയുന്നത്.

അതേസമയം, മമ്മൂട്ടി ആരാധകരുടെ കാത്തിരിപ്പിന് വിരാമമായി സിബിഐ 5 ദി ബ്രെയ്ന്‍ തിയേറ്ററുകളില്‍ എത്തി. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കൂടാതെ, ജഗതി ശ്രീകുമാര്‍ കുറച്ച് കാലങ്ങള്‍ക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും സിബിഐ 5 ദി ബ്രെയ്ന്‍ എന്ന ചിത്രത്തിനുണ്ട്. ചിത്രത്തില്‍ എസ്.എസ് സ്വാമി ഞെട്ടിച്ചെന്നും സായ്കുമാര്‍ പൊളിച്ചടുക്കി എന്നുള്ള പ്രേക്ഷക പ്രതികരണമാണ് പുറത്തു വരുന്നത്. എന്നാല്‍ ചിത്രം കുറച്ചു കൂടെ നന്നാക്കാമായിരുന്നു എന്ന പ്രതികരണം കൂടെ പുറത്തു വരുന്നുണ്ട്.