” എന്റെ സിനിമ അവസരങ്ങൾക്ക് വേണ്ടി അച്ഛൻ ഒരിക്കലും സംസാരിച്ചിട്ടില്ല, ആദ്യമായി സിനിമയെക്കുറിച്ച് സംസാരിച്ചത് അദ്ദേഹം പറഞ്ഞിട്ടാണ്” : ഗോകുൽ സുരേഷ്
1 min read

” എന്റെ സിനിമ അവസരങ്ങൾക്ക് വേണ്ടി അച്ഛൻ ഒരിക്കലും സംസാരിച്ചിട്ടില്ല, ആദ്യമായി സിനിമയെക്കുറിച്ച് സംസാരിച്ചത് അദ്ദേഹം പറഞ്ഞിട്ടാണ്” : ഗോകുൽ സുരേഷ്


ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും മലയാളത്തിന്റെ സൂപ്പർഹിറ്റ് സംവിധായകനായ ജോഷിയും ഒന്നിചെത്തിയ ചിത്രമായിരുന്നു പാപ്പൻ. ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകനായ ഗോകുൽ സുരേഷ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു കൂടാതെതന്നെ ജോഷിയുടെ മകനായ അഭിലാഷ് ജോഷിയും ചിത്രത്തിൽ ഛായാഗ്രാഹകനായി എത്തിയിരുന്നു. ത്രില്ലർ ജോണർ ഇൽ പുറത്തിറങ്ങിയ സിനിമ മികച്ച അഭിപ്രായം തന്നെയാണ് നേടിയെടുത്തത്. സിനിമാ പ്രവേശനത്തിന് കുറിച്ച് ഗോകുൽ സുരേഷ് പറഞ്ഞു വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് .

അച്ഛൻ സിനിമയിൽ സജീവമാണെങ്കിലും വീട്ടിൽ സിനിമ മേഖലയെ കുറിച്ച് സിനിമയുടെ സാധ്യതകളെക്കുറിച്ചോ ഒന്നും സംസാരം ഉണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ സുരേഷ് ഗോപിയുടെ മകനായ താൻ സിനിമയിലേക്ക് എത്തുമെന്ന പ്രതീക്ഷ ഒന്നും തന്നെ ഉണ്ടായിരുന്നില്ല . അതു പോലെ തന്നെ വീട്ടിൽ സിനിമ എന്ന വിഷയം അധികം സംസാരവും ഇല്ല. എന്നാൽ സിനിമ തനിക്ക് വലിയ ഇഷ്ടമുള്ള മേഖല തന്നെയായിരുന്നു പക്ഷേ അച്ഛൻ ഒരിക്കലും തന്നോട് ആ മേഖലയെപ്പറ്റി സംസാരിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല. സിനിമാ രംഗത്തേക്ക് തന്റെ അരങ്ങേറ്റം വളരെ വ്യത്യസ്തമായിരുന്നു. വിജയ് ബാബു ചേട്ടൻ ആണ് അച്ഛനോട് സിനിമയുടെ കഥ പറയുകയും തനിക്ക് താല്പര്യം ഉണ്ടോ എന്ന് ചോദിച്ചത്.

കഥ കേട്ട ശേഷം അച്ഛൻ എന്നോട് വന്ന് ഇങ്ങനെയൊരു സിനിമ ഉണ്ട് എന്ന് നിനക്ക് അഭിനയിക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിക്കുകയായിരുന്നു. സുരേഷ് ഗോപി എന്ന നാടൻ വീട്ടിൽ ഒരിക്കലും സിനിമയെപ്പറ്റി സംസാരിക്കില്ല എന്ന് പറയുമ്പോൾ അത്ഭുതമായിരിക്കും എന്നാൽ ഞങ്ങളുടെ വീട്ടിൽ അങ്ങനെ ആയിരുന്നു എന്ന് അച്ഛൻ ആദ്യമായി സിനിമ എന്ന വിഷയത്തെക്കുറിച്ച് തന്നോട് ആധികാരികമായി സംസാരിച്ചത് മുത്തുഗൗ എന്ന ചിത്രത്തിന്റെ തിരക്കഥയുമായി വിജയ് ബാബു ചേട്ടൻ അച്ഛനെ സമീപിച്ചപ്പോഴാണ്. സിനിമയായിരുന്നു തനിക്ക് സ്വപ്നം അതിൽ അച്ഛൻ തന്നെയായിരുന്നു എന്നും തന്റെ മുൻപിൽ നിന്ന വ്യക്തിയും. ഒരിക്കലും ഒരു കാര്യത്തിനും പോസ് ചെയ്യുന്ന പ്രകൃതക്കാരനാണ് അച്ഛൻ അതു കൊണ്ടു തന്നെ നമ്മൾ താല്പര്യമുള്ള മേഖലയിലേക്ക് പോകാൻ അച്ഛൻ എപ്പോഴും നമ്മളെ പ്രോത്സാഹിപ്പിക്കാറുണ്ട്.