അവഗണനയും അവഹേളനവും എന്തിനു സഹിക്കണം !! ബി.ജെ.പിയിലേക്ക് വരൂ: രമേശ് ചെന്നിത്തലയ്ക്ക് ക്ഷണവുമായി യുവമോർച്ച നേതാവ്
1 min read

അവഗണനയും അവഹേളനവും എന്തിനു സഹിക്കണം !! ബി.ജെ.പിയിലേക്ക് വരൂ: രമേശ് ചെന്നിത്തലയ്ക്ക് ക്ഷണവുമായി യുവമോർച്ച നേതാവ്

വളരെ അപ്രതീക്ഷിതമായാണ് കോൺഗ്രസിന്റെ പ്രതിപക്ഷ നേതാവായി വി. ഡി സതീശൻ രംഗത്തെത്തുന്നത്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ആ സ്ഥാനത്തു നിന്നും മാറ്റിയത് പാർട്ടിക്കുള്ളിൽ നിന്നും പുറത്തു നിന്നും പലതരത്തിലുള്ള വിമർശനങ്ങളും അവഹേളനങ്ങളും എല്ലാം ഉയർന്നു വരുന്നതിനു കാരണമായി. ഇപ്പോഴിതാ പ്രതിപക്ഷ സ്ഥാനം നഷ്ടപ്പെട്ട രമേശ് ചെന്നിത്തലയെ ബിജെപിയിലേക്ക് ക്ഷണം ലഭിച്ചിരിക്കുകയാണ്. സംസ്ഥാന യുവമോർച്ച ജനറൽസെക്രട്ടറി കെ ഗണേഷ് ആണ് അവഗണനയും അവഹേളനവും സഹിച്ചുകൊണ്ട് കോൺഗ്രസിൽ നൽകാതെ ബിജെപിയിലേക്ക് വരണമെന്ന് അഭ്യർത്ഥിക്കുന്നത്. ഇതിനോടകം വൈറലായ കെ.ഗണേഷ് ഫേസ്ബുക്കിൽ പങ്കുവെച്ച് കുറുപ്പിന്റെ പൂർണരൂപം ഇങ്ങനെ:, “വി.ഡി . സതീശൻ പ്രതിപക്ഷ നേതാവായ തീരുമാനം കോൺഗ്രസ് ഹൈക്കമാന്റിന്റെ ഭാഗത്ത് നിന്നുമാണുണ്ടായത്. കേരളത്തിന്റെ കാര്യത്തിൽ രാഹുൽ ഗാന്ധി എം പി യായിരിക്കുന്ന സംസ്ഥാനം എന്ന താല്പര്യം കൂടി കോൺഗ്രസ് ഹൈക്കമാന്റിനുണ്ടാവുക സ്വാഭാവികം. തലമുറ മാറ്റം എന്നൊക്കെ പറഞ്ഞ് ചെന്നിത്തലയെ അങ്ങ് ഒഴിവാക്കി. ഒതുക്കിയും അവഗണിച്ചും ഒക്കെ ചെന്നിത്തലയ മാറ്റിനിർത്തുന്നത് തെരഞ്ഞെടുപ്പ് വേളയിൽ തന്നെ കണ്ടതാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉമ്മൻ ചാണ്ടി നയിച്ചെന്ന് പറയുന്ന കോൺഗ്രസുകാരുണ്ടായിരുന്നു.

തെരഞ്ഞെടുപ്പിൽ UDF തോറ്റത് കൊണ്ട് അതൊന്നും ചർച്ചയായില്ല. എന്തായാലും ചെന്നിത്തലയും കൂട്ടരും വെട്ടിനിരത്ത പെട്ടിരിക്കുന്നു. ഈ അവഗണനയും അവഹേളനവും ഒക്കെ എന്തിന് ചെന്നിത്തലയും കൂട്ടരും സഹിക്കണം. നാണമുണ്ടങ്കിൽ ചെന്നിത്തലയും കൂട്ടരും രാജിവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം അംഗീകരിച്ച് ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാകണം. കേരളത്തിൽ പിണറായിയുടെ ഏകാധിപത്യം ചോദ്യം ചെയ്യാൻ സാധിക്കുക udfനോ സതീശനോ സുധാകരനോ അല്ല ബി ജെ പിക്കും കെ.സുരേന്ദ്രനും മാത്രമാണ്”

Leave a Reply