സോഷ്യൽ മീഡിയയിൽ വൈറലായി വിജയ് ബാബു കേന്ദ്രകഥാപാത്രമാകുന്ന പെൻഡുലത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ
1 min read

സോഷ്യൽ മീഡിയയിൽ വൈറലായി വിജയ് ബാബു കേന്ദ്രകഥാപാത്രമാകുന്ന പെൻഡുലത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ

പ്രമുഖ നിർമ്മാതാവായ വിജയ് ബാബു, ഇന്ദ്രന്‍സ്, അനു മോള്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ റെജിന്‍ എസ് ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ പെൻഡുലത്തിന്റെ ഫസ്റ്റ് ലുക്ക്‌
പോസ്റ്റർ മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു. വ്യത്യസ്തമായ പശ്ചാത്തലത്തിൽ ഒരുക്കുന്ന സിനിമ ആരാധകർക്ക് ഒരു വിഷ്വൽ ട്രീറ്റ് തന്നെയായിരിക്കും എന്നതാണ് പ്രതീക്ഷ. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറി കഴിഞ്ഞു. വലിയൊരു പെൻഡുലത്തിന്റെ കീഴിലായി സ്റ്റൈലൻ ലുക്കിൽ ഇരിക്കുന്ന വിജയ് ബാബുവിന്റെ ചിത്രമാണ് ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിൽ കാണാൻ കഴിയുന്നത്.

മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ചിത്രത്തിന് ആശംസകൾ അറിയിച്ചു കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. സുനില്‍ സുഖദ, ഷോബി തിലകന്‍, ദേവകീ രാജേന്ദ്രന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . വിജയ് ബാബു ചിത്രങ്ങൾ എപ്പോഴും മലയാള സിനിമയിൽ വേറിട്ട കാഴ്ച തന്നെയാണ് ആരാധകർക്ക് നൽകാറുള്ളത്. അതു കൊണ്ട് തന്നെ ഈ സിനിമയും ആരാധകർക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമ സ്നേഹികൾ.

ലെെറ്റ് ഓണ്‍ സിനിമാസിന്റെയും ഗ്ലോബല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെയും ബാനറില്‍ ഡാനിഷ്, ബിജു അലക്സ്, ജീന്‍ എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത് അരുണ്‍ ദാമോദരന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ജീൻ ആണ്. സൂരജ് ഇ എസ് എഡിറ്റര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജോബ് ജോര്‍ജ്ജ്, കല ദുന്‍ധു രാജീവ് രാധ, മേക്കപ്പ് റോണി വെള്ളത്തൂവല്‍, വസ്ത്രാലങ്കാരം വിപിന്‍ ദാസ്, സ്റ്റില്‍സ് വിഷ്ണു എസ് രാജന്‍, പരസ്യകല മാമിജോ, ക്രിയേറ്റീവ് ഡയറക്ടര്‍ ജിതിന്‍ എസ് ബാബു, സിനിമയുടെ അസോസിയേറ്റ് ഡയറക്ടര്‍ അബ്രു സെെമണ്‍, അസിസ്റ്റന്‍റ് ഡയറക്ടര്‍ നിഥിന്‍ എസ് ആര്‍, കൂടെ ഹരി വിസ്മയം, ശ്രീജയ്, ആതിര കൃഷ്ണന്‍, ചിത്രത്തിന്റെ ഫിനാന്‍സ് കണ്‍ട്രോളര്‍ രോഹിത് ഐ എസ്, പ്രൊഡക്ഷന്‍ മാനേജര്‍ ആദര്‍ശ് സുന്ദര്‍, ജോബി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് വിനോദ് വേണു ഗോപാല്‍, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്.