“മനസ്സിലുള്ള സിനിമ വിട്ടുവീഴ്ച്ചകളില്ലാതെ പൂർത്തീകരിക്കും” : ലിജോ ജോസ് പെല്ലിശ്ശേരിയുടെ കോൺഫിഡൻസ്
1 min read

“മനസ്സിലുള്ള സിനിമ വിട്ടുവീഴ്ച്ചകളില്ലാതെ പൂർത്തീകരിക്കും” : ലിജോ ജോസ് പെല്ലിശ്ശേരിയുടെ കോൺഫിഡൻസ്

എല്ലാക്കാലത്തും മലയാള സിനിമയിൽ വിസ്മയം തീർത്തിട്ടുള്ള രണ്ടുപേരാണ് മോഹൻലാലും സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരിയും. എപ്പോഴും ലിജോയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും സമൂഹത്തിലും ചർച്ചകൾ കാഴ്ചപ്പാടുകളും സൃഷ്ടിക്കുന്നതിൽ മുൻപന്തിയിലാണ്. ഏറ്റവും ഒടുവിലായി അദ്ദേഹത്തിൻറെ പുറത്തിറങ്ങിയ ചിത്രം മമ്മൂട്ടി നായകനായ നൻപകൽ നേരത്ത് മയക്കം ആണ്. ഇപ്പോൾ സിനിമ പ്രേമികളെ ആവേശത്തിൽ ആക്കി കൊണ്ടുള്ള ഏറ്റവും പുതിയ വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

മലയാള സിനിമയിലെ ആവേശമായ മോഹൻലാലും പുതിയ തലമുറയിലെ സംവിധായകർക്കിടയിൽ പ്രശസ്തനായി മാറിയ ലിജോ ജോസ് പല്ലിശേരിയും ഒന്നിച്ചുകൊണ്ടുള്ള പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നതിന്റെ വിശേഷങ്ങളാണ് പുറത്തുവരുന്നത്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ് ബാനറിൽ ഷിബു ബേബി ജോൺ നിർമ്മിക്കുന്ന ചിത്രത്തിൻറെ ആദ്യ പ്രൊജക്റ്റ് ആണിത്. കഴിഞ്ഞദിവസം ജോൺ ആൻഡ് മേരി ക്രിയേറ്റീവ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട് വഴി സിനിമയുടെ ചില പ്രഖ്യാപന സൂചനകൾ നൽകിക്കൊണ്ട് പോസ്റ്റർ പുറത്ത് വിട്ടിരുന്നു. ഇതിനു പിന്നാലെ മോഹൻലാൽ തന്നെ ഔദ്യോഗികമായി ചിത്രത്തിൻറെ പ്രഖ്യാപനവുമായി രംഗത്തെത്തിയിരുന്നു. തൻറെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ആയിരുന്നു പ്രഖ്യാപനം.

പുതിയ വാർത്തകൾ പ്രകാരം ചെമ്പോത്ത് സൈമൺ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ലാൽ അവതരിപ്പിക്കുന്നത്.മലയിക്കോട്ടെ വാലിബൻ എന്നായിരിക്കും ചിത്രത്തിൻറെ പേര് എന്നും അണിയറ പ്രവർത്തകർ സൂചനകൾ നൽകുന്നു. ചിത്രത്തിൻറെ ഔദ്യോഗിക ടൈറ്റിൽ പ്രഖ്യാപനത്തിനും ഫസ്റ്റ് ലുക്ക് പോസ്റ്ററിനും വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. ആന്ധ്രയുടെ പശ്ചാത്തലത്തിൽ ഗുസ്തിക്കാരനായി മോഹൻലാൽ പ്രത്യക്ഷപ്പെടുമ്പോൾ മഞ്ജുവാര്യർ, ചെമ്പൻ വിനോദ്, ജോസ് ആൻറണി വർഗീസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു എന്ന വാർത്തകളും പ്രചരിക്കുന്നു.

ചിത്രത്തിലെ താരനിർണയവും മറ്റ് അണിയറ പ്രവർത്തകരുടെ വിവരങ്ങളും ഫസ്റ്റിലുക്ക് പോസ്റ്ററും ഉടൻ തന്നെ പുറത്തുവിടുന്ന എന്നാണ് പ്രതീക്ഷിക്കപ്പെടുന്നു. ജനുവരി പത്തിന് ചിത്രീകരണം ആരംഭിക്കുമെന്ന് കരുതപ്പെടുന്ന ചിത്രം ഒരു പീരിയോഡിക്കൽ ഡ്രാമയാണ് എന്നാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നത്. അടുത്തിടെ സംവിധായകരുമായി നടന്ന സംവാദത്തിൽ തന്റേതായ ഇഷ്ടങ്ങളിൽ ചിത്രം ചെയ്യാൻ ആഗ്രഹിക്കുന്ന ആളാണ് താനെന്നും മനസ്സിലുള്ളത് ഒരു മോഹൻലാൽ ചിത്രമാണെന്നും ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞിരുന്നു.