“ഇത്രമേൽ മോഹിപ്പിച്ച നടന ശൈലി മറ്റൊരാളിൽ കണ്ടിട്ടില്ല.. ഇത്രമേൽ വിസ്മയിപ്പിച്ച ഭാവങ്ങൾ സമ്മാനിച്ച മറ്റൊരാളില്ല” : മോഹൻലാലിനെ കുറിച്ച് കുറിപ്പ് എഴുതി ആരാധിക
1 min read

“ഇത്രമേൽ മോഹിപ്പിച്ച നടന ശൈലി മറ്റൊരാളിൽ കണ്ടിട്ടില്ല.. ഇത്രമേൽ വിസ്മയിപ്പിച്ച ഭാവങ്ങൾ സമ്മാനിച്ച മറ്റൊരാളില്ല” : മോഹൻലാലിനെ കുറിച്ച് കുറിപ്പ് എഴുതി ആരാധിക

ലാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് ഇന്ന് അറുപത്തി രണ്ടാം ജന്മദിനം. അഭിനയം മോഹനമായൊരു അനുഭവമാക്കുന്ന ലാല്‍ ഭാവങ്ങള്‍ക്ക് പക്ഷേ, ഇന്നും, എന്നും നിത്യയൗവനം തന്നെ. വില്ലനായെത്തി മലയാള സിനിമയുടെ നായകനായി പിന്നീട് നാട്ടിന്‍പുറത്തുകാരനായും അധോലോക നായകനായും കാമുകനായുമൊക്കെ വിവിധ വേഷപ്പകര്‍ച്ചകള്‍ ആടിയ താരമാണ് മോഹന്‍ലാല്‍. എന്ത് വെല്ലുവിളിയും എടുത്ത് ഓരോ കഥാപാത്രവും മികവുറ്റതാക്കാന്‍ ശ്രമിക്കാറുണ്ട് അദ്ദേഹം. ഇന്നത്തെ സിനിമകളിലും മോഹന്‍ലാലിന്റെ ആ പഴയ എന്‍ര്‍ജി നമുക്ക് കാണാന്‍ സാധിക്കും. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിവസമായ ഇന്ന് നിരവധി ആരാധകരും താരങ്ങളും സോഷ്യല്‍ മീഡിയകളിലൂടെ അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേരുന്നുണ്ട്.

ഇപ്പോഴിതാ മോഹന്‍ലാല്‍ ആരാധികയുടെ ഒരു കുറിപ്പോടെയുള്ള ആശംസയാണ് വൈറലാവുന്നത്. ഷിജി ബാഭവാണ് മോഹന്‍ലാലിന് ആശംസ നേര്‍ന്ന്‌കൊണ്ട് കുറിപ്പ് എഴുതിയിരിക്കുന്നത്. ഇത്രമേല്‍ വിസ്മയിപ്പിച്ച ഭാവങ്ങള്‍ സമ്മാനിച്ച മറ്റൊരാളില്ല. ഇത്രമേല്‍ മോഹിപ്പിച്ച നടനശൈലി മറ്റൊരാളില്‍ കണ്ടിട്ടില്ല. പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാമതും രണ്ടാമതും മൂന്നാമതും മോഹന്‍ലാല്‍ എന്ന നായകന്റെത് തന്നെയാണെന്നും കുറിപ്പില്‍ ഷിജി പറയുന്നു. ഇനിയൊരു സദയമോ, അമൃതം ഗമയയോ, കിലുക്കമോ,താഴ്വാരമോ പാദമുദ്രയോ, വാനപ്രസ്ഥമോ, അഹമോ, നമ്മളെ അതിശയിപ്പിക്കാന്‍ പാകത്തില്‍ കഥാപാത്രമായി പകര്‍ന്നാടുന്ന മോഹന്‍ലാലിനെ കാണാന്‍ കഴിയുമോ എന്നറിയില്ല. എങ്കിലും അന്നും ഇന്നും എന്നും അയാള്‍ ഏറ്റവും പ്രിയപ്പെട്ടവനാണ്. ഹാപ്പി ബെര്‍ത്ത്‌ഡേ ലെജന്റ് എന്ന് കുറിച്ചാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

ക്യാമറയ്ക്ക് മുന്നില്‍ വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളാണ് മോഹന്‍ലാല്‍ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ താരം ക്യാമറയ്ക്ക് പിന്നിലും പ്രവര്‍ത്തിക്കുകയാണ്. ആദ്യ സംവിധാന സംരംഭത്തിന്റെ പണിപ്പുരയിലാണ് മോഹന്‍ലാല്‍. ബറോസ് എന്ന ചിത്രത്തിലൂടെയാണ് ലാല്‍ സംവിധാന രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. മൂന്ന് വര്‍ഷം മുമ്പാണ് അദ്ദേഹം സംവിധാനം ചെയ്യാന്‍ പോകുന്നുവെന്നും ബറോസ് ചിത്രമാണതെന്നും പ്രഖ്യാപിച്ചത്. അന്ന് മുതല്‍ ആരാധകര്‍ ഏറെ ആകംഷയോടെയാണ് കാത്തിരിക്കുന്നത്. 3 ഡിയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത് മോഹന്‍ലാല്‍ തന്നെയാണ്.

മോഹന്‍ലാലിന്റെ പിറന്നാളോട് അനുബന്ധിച്ച് റിലീസ് ചെയ്ത ചിത്രമാണ് ട്വല്‍ത്ത് മാന്‍. ഹോട്ട്‌സ്റ്റാറിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്. ദൃശ്യം 2ന് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും കൂടിയുണ്ട് ചിത്രത്തിന്. 42 വര്‍ഷങ്ങളില്‍ 400 റോളം സിനിമകളാണ് മോഹന്‍ലാല്‍ എന്ന താരം മലയാളികള്‍ക്കായി നല്‍കിയത്. മലയാളത്തിനായി ഇനിയും നിറയണം ഭാവങ്ങളുടെയും ജീവിതത്തിന്റെയും ആ മഹാസാഗരം.