വിമര്‍ഷകരുടെ വായടപ്പിച്ചുകൊണ്ട് തീയറ്ററുകളില്‍ കുടുംബ പ്രേക്ഷകരുടെ ആറാട്ട്!
1 min read

വിമര്‍ഷകരുടെ വായടപ്പിച്ചുകൊണ്ട് തീയറ്ററുകളില്‍ കുടുംബ പ്രേക്ഷകരുടെ ആറാട്ട്!

സൂപ്പര്‍ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സൂപ്പര്‍ സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ചിത്രമാണ് “ആറാട്ട്”.ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍ക്ക് പേന ചലിപ്പിച്ച തിരക്കഥകൃത്ത് ഉദയകൃഷ്ണയാണ് ആറാട്ടിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ സിദ്ധീക്ക്, ശ്രദ്ധ ശ്രീനാഥ്, രാമചന്ദ്ര രാജു, വിജയരാഘവന്‍, സായികുമാര്‍, നെടുമുടി വേണു, കോട്ടയം പ്രദീപ്‌, നേഹ സക്സേന, രചന നാരായണന്‍കുട്ടി, സ്വാസിക,മാളവിക മേനോന്‍, നന്ദു, കൊച്ചു പ്രേമന്‍, റിയാസ് ഖാന്‍ എന്നിങ്ങനെയുള്ള ഒരുപാട് താരങ്ങളുടെ നീണ്ട നിരയാണ് അണിനിരക്കുന്നത്.

റിലീസ് ദിവസം മുതല്‍ ശക്തമായ ഡിഗ്രേഡിംങ്ങാണ് മറ്റു താരരാധകരുടെ ഭാഗത്ത്‌നിന്ന് ചിത്രം നേരിടുന്നത്. തീയറ്ററുകളിലെ വീഡിയോ ദ്രിശ്യങ്ങള്‍ മുതല്‍ വ്യാജ കോപ്പികള്‍ വരെ പ്രചരിപ്പിച്ചുകൊണ്ടാണ് വളരെ തരംതാഴ്ന്ന ഇത്തരം പ്രവര്‍ത്തികള്‍ ചില ഖൂഡസംഘങ്ങള്‍ നടത്തിവരുന്നത്, സിനിമ പ്രേമികളെ സംബത്തിച്ചും അണിയറപ്രവര്‍ത്തകരെ സംബത്തിച്ചും ഇത്തരം പ്രവര്‍ത്തികള്‍ ഖേതകരമാണ്.

ഇത്തരം പ്രവര്‍ത്തികള്‍ നടക്കുന്നതിനിടയിലും സിനിമകളെ ആസ്വാധനമായി കാണുന്ന യഥാര്‍ത്ഥ സിനിമ ആസ്വാദകര്‍ ചിത്രത്തിനെ ഏറ്റെടുത്തു എന്നതിന്‍റെ ഉദാഹരണമാണ് തീയറ്ററുകളില്‍ നിന്ന് മനസ്സിലാവുന്നത്. കേരളത്തിലെ ഒട്ടുമിക്ക തീയട്ടറുകളിലും യൂത്തിനൊപ്പം കുടുംബ പ്രേക്ഷരുടെയും വലിയ ജനാവലിയാണ്കാണാന്‍ സാധിക്കുന്നത്. പ്രായഭേധമാന്യേ പ്രേക്ഷകര്‍മോഹന്‍ലാല്‍ എന്ന താരത്തിന്‍റെ മിന്നും പ്രകടനം കാണാന്‍ തീയറ്ററുകളില്‍ എത്തുന്നു.ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ മുന്‍കാല എവര്‍ഗ്രീന്‍ സിനിമകളിലെ ഹിറ്റ് ഡയലോഗുകള്‍ കോര്‍ത്തിണക്കി സ്പൂഫ് സീനുകള്‍ സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ ആറാട്ടില്‍ ഒരുക്കിയിട്ടുണ്ട്. മാസ്സും -കോമഡിയും സമന്വയിപ്പിച്ച ഒരു മുഴുനീള എന്‍റെര്‍ടൈനര്‍ എന്ന നിലയില്‍ ഒരു വന്‍ വിജയം തന്നെയാണ് “നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്‌”.