‘നമ്മുടെയൊക്കെ ജീവിതം വരച്ച പോലെ ഒരു ചിത്രം ആണ് മനസ്സിനെക്കരെ’; കുറിപ്പ് ശ്രദ്ധ നേടുന്നു
1 min read

‘നമ്മുടെയൊക്കെ ജീവിതം വരച്ച പോലെ ഒരു ചിത്രം ആണ് മനസ്സിനെക്കരെ’; കുറിപ്പ് ശ്രദ്ധ നേടുന്നു

ത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 2003-ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മനസ്സിനക്കരെ. വാര്‍ധക്യത്തിന്റെ ഒറ്റപ്പെടലും, തലമുറകളുടെ വിടവുമാണ് ചിത്രത്തില്‍ പറയുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് രഞ്ജന്‍ പ്രമോദാണ്. ഷീല, ജയറാം, ഇന്നസെന്റ്, നയന്‍താര, കെ.പി.എ.സി. ലളിത, ഒടുവില്‍ ഉണ്ണികൃഷ്ണന്‍,സുകുമാരി, സിദ്ദിഖ്, മാമുക്കോയ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. മനസ്സിനക്കരെ ആയിരുന്നു നയന്‍താരയുടെ ആദ്യ ചിത്രം. ഈ ചിത്രം വാണിജ്യപരമായി വിജയമായിരുന്നു.100 ദിവസത്തിലേറെ ഈ ചിത്രം തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പങ്കുവെച്ച കുറിപ്പ് വായിക്കാം.

കുറിപ്പിന്റെ പൂര്‍ണരൂപം

2003 ല്‍ സത്യന്‍ അന്തിക്കാട് – ജയറാം കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമാണ് മനസ്സിനെക്കരെ. സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍ പലപ്പോഴും പറയുന്നത് നമ്മുടെയൊക്കെ ജീവിതത്തിലെ കാര്യങ്ങള്‍ തന്നെയാണ്. പച്ചയായ ജീവിതം വരച്ചുകാട്ടന്‍ അദ്ദേഹത്തിനോളം കഴിവ് മാറ്റാര്‍ക്കാണ് ഉള്ളത്.അത് പോലെ നമ്മുടെയൊക്കെ ജീവിതം വരച്ച പോലെഒരു ചിത്രം ആണ് മനസ്സിനെക്കരെ. മനസ്സിനെക്കരെ എന്ന ചിത്രം എപ്പോള്‍ കണ്ടാലും ആ പഴയ അട്രാക്ഷന്‍ ഇന്നും ഉണ്ട്.അതിലെ ഓരോ സീനും നമ്മുടെ മനസ്സില്‍ കൊള്ളുന്ന ഫീല്‍ ആണ്.

അമ്മ -മക്കള്‍ ബന്ധം വരച്ചു കാട്ടിയ ഒരുപാട് ചിത്രങ്ങള്‍ മലയാളത്തില്‍ ഉണ്ട് പക്ഷെ ഈ ചിത്രം എനിക്ക് ഫേവറിറ്റ് ആണ് എന്നും. ജയറാം എന്ന നായകന്‍ റെജിയായി നിറഞ്ഞാടിയപ്പോള്‍ അമ്മയായി (സിദ്ധിക്കിന്റെ ) ഷീലാമയും തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. ഇന്നസെന്റ് എന്ന നടന്റെ കരിയറില്‍ തന്നെ മികച്ച വേഷങ്ങളില്‍ ഒന്ന് എന്ന് പറയാം ഇതിലെ അച്ഛന്‍ വേഷം.??
കേട്ടാലും മതി വരാത്ത മികച്ച ഗാനങ്ങള്‍ ചിത്രത്തെ കൂടുതല്‍ മനോഹരമാക്കുന്നു നയന്‍താര – ജയറാം താരജോഡി നന്നായി വര്‍ക്ക് ഔട്ട് അയിട്ടുണ്ട്. ഈ ചിത്രത്തിലെ ഏറ്റവും മനോഹരമായ സീന്‍ എന്ന് എനിക്ക് തോന്നിട്ടുള്ളത് അവസാന ഭാഗം ജയറാം – ഇന്നസെന്റ് ബസ്സില്‍ പോകുന്നതാണ്.

”നിന്റെ അമ്മയെ ഞാന്‍ കെട്ടിയപ്പോള്‍ പലരും പറഞ്ഞു കുരങ്ങന്റെ കൈയില്‍ പൂമാല കിട്ടിയത് പോലെ ആണെന്ന്.”
”നിന്റെ അമ്മയോട് ഞാനും ചോദിച്ചിട്ടുണ്ട് എന്നെ കെട്ടാന്‍ നീ എന്ത് ദൈവദോഷമാടി ചെയ്തതു എന്ന്.”
”നിനക്കോര്‍മ്മ ഉണ്ടോ അമ്മയെ.അമ്മ മരിക്കുമ്പോള്‍ നിനക്ക് ആറ് വയസ്സാണ്.”
”കര്‍ത്താവുമായിട്ട് അന്ന് ഞാന്‍ തെറ്റിയതാണ് അര്‍ഹിക്കാത്തത് ഒക്കെ തരുക എന്നിട്ട് വിചാരിക്കാത്ത നേരത്ത് തിരിച്ചു എടുക്കുക. ”
”അന്ന് അമ്മയെ കാണാതെ നീ വാവിട്ട് കരയുമ്പോള്‍ ഞാന്‍ അങ്ങേരെ കൊറേ ശപിച്ചിട്ടുണ്ട്.”
പക്ഷെ അവള്‍ പോയെങ്കിലും എനിക്ക് മകനായി നിന്നെയാണല്ലോ തന്നത് അത് കൊണ്ട് എനിക്ക് ഇപ്പൊ കര്‍ത്താവിനോട് ചെറിയ ഇഷ്ടം തോന്നി തുടങ്ങിട്ടുണ്ട്.
”നിന്റെ അമ്മച്ചി പോയപ്പോള്‍ എനിക്ക് ജീവിക്കാന്‍ കൂട്ടായി നീ ഉണ്ട്.
ഈ അപ്പന്‍ പെട്ടെന്ന് അങ്ങ് ചത്തു പോയാല്‍ നീ ആര്‍ക്ക് വേണ്ടി ജീവിക്കും ”

ഈയൊരു സീനും അതിലെ അവസാന വാക്കുകളും എല്ലാം പലപ്പോഴും വലിയ നിരാശ ഉണ്ടാക്കാറുണ്ട് . പലപ്പോഴും ഈ ഭാഗം കാണുമ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞു പോകും.