‘മമ്മൂട്ടിയുടെ പുതിയ സിനിമയിലെ അഭിനയത്തിന് കിടിലന്‍ അഭിപ്രായം വന്നാല്‍ ഉടനെ 80കളിലും 90കളിലും ഇറങ്ങിയ ഒരോന്ന് കൊണ്ട് വരും’ ; കുറിപ്പ്
1 min read

‘മമ്മൂട്ടിയുടെ പുതിയ സിനിമയിലെ അഭിനയത്തിന് കിടിലന്‍ അഭിപ്രായം വന്നാല്‍ ഉടനെ 80കളിലും 90കളിലും ഇറങ്ങിയ ഒരോന്ന് കൊണ്ട് വരും’ ; കുറിപ്പ്

2022ല്‍ പ്രേക്ഷകരും ആരാധകരും ഒരുപോലെ ആഘോഷിച്ച രണ്ട് മമ്മൂട്ടി ചിത്രങ്ങളാണ് അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വ്വവും നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്കും. ചിത്രങ്ങളിലെ മമ്മൂട്ടിയുടെ ഭാവങ്ങളും ഡയലോഗുകളുമെല്ലാം സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിരുന്നു. ലൂക്ക് ആന്റണിയേയും ഭീഷ്മപര്‍വ്വത്തിലെ മൈക്കിളപ്പന്റേയും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് താരതമ്യം ചെയ്തിരിക്കുന്ന ട്രോളുകള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. രണ്ട് ചിത്രങ്ങളിലെയും മമ്മൂട്ടിയുടെ ചിരിയെ എടുത്തുകാട്ടി ‘ചെകുത്താന്റെ ചിരി’ എന്ന് വിശേഷിപ്പിച്ചായിരുന്നു പോസ്റ്റുകള്‍. ഇതേതുടര്‍ന്ന് ഡെവിളിഷ് സ്മൈല്‍ എന്ന പേരില്‍ കൊട്ടിഘോഷിക്കുന്ന അഭിനയനിമിഷങ്ങളൊക്കെ മോഹന്‍ലാല്‍ ചെറുപ്പത്തില്‍ തന്നെ ചെയ്തുകഴിഞ്ഞതാണെന്നാണ് ചൂണ്ടിക്കാണിച്ച് മോഹന്‍ലാല്‍ ആരാധകരും ഒപ്പം എത്തിയിരുന്നു.

സദയം എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ ചിരി പങ്കുവെച്ച് സിനിഫൈല്‍ ഗ്രൂപ്പില്‍ ഇന്ന് ഒരു പോസ്റ്റ് വന്നിരുന്നു. ‘കൊല്ലുന്ന ചിരി എന്ന് പറഞ്ഞാല്‍ ഇതാണ്. ഞാന്‍ എഴുതിയതിനും മേലെയാണ് അയാളുടെ അഭിനയം എന്ന് സാക്ഷാല്‍ എംടിയെകൊണ്ട് പറയിപ്പിച്ച നടനാണ് മോഹന്‍ലാല്‍ എന്നും ദയവായി റോഷാക്ക് ആയിട്ട് ഇതിനെ താരതമ്യം ചെയ്യരുതെന്നും’ ആയിരുന്നു സദയത്തിലെ മോഹന്‍ലാലിന്റെ ചിരിക്കുന്ന ഫോട്ടോ പങ്കുവെച്ച് കുറിച്ചത്. ഇപ്പോഴിതാ പോസ്റ്റിന് മറുപടി പോസ്റ്റുമായി മമ്മൂട്ടി ആരാധകന്‍ എത്തിയിരിക്കുകയാണ്.

കുറിപ്പിന്റെ പൂര്‍ണരൂപം

സൗഹൃദ റിപ്ലൈ

ഇവരുടെ കാര്യം എന്ത് കഷ്ടമാണ്. മമ്മൂട്ടിയുടെ ഏതേലും പുതിയ സിനിമയിലെ അഭിനയത്തിന് കിടിലന്‍ അഭിപ്രായം വന്ന ഉടനെ 80 കളിലും 90 കളിലും ഇറങ്ങിയ ഒരോന്ന് പൊക്കി കൊണ്ട് വരും

മമ്മൂട്ടിയുടെ 50 വര്‍ഷ കരിയറിലെ ലാസ്റ്റ് 10 വര്‍ഷത്തിന് ഉള്ളില്‍ നോക്കിയാല്‍ തന്നെ മാനസിക പ്രശ്‌നങ്ങള്‍ ഉള്ള കഥാപാത്രങ്ങള്‍
മുന്നറിയിപ്പിലെ ck രാഘവന്‍ ഉണ്ട് റോഷാക്കിലെ ലൂക്ക് ഉണ്ട്

രണ്ടും ചെയ്ത് വെച്ചേക്കുന്നേ രീതി രാപ്പകല്‍ വ്യത്യസ്ഥം ആണ്. ബോഡി മാനറിസം വോയിസ് മോഡുലേഷന്‍ നടത്തം ഇരുത്തം ശബ്ദം എല്ലാം സെപ്പറേറ്റ്

അവിടെയാണ് മമ്മൂട്ടി എന്ന നടന്റെ റേഞ്ച് വ്യത്യസ്തമകുന്നത്….

എന്നാല്‍ മോഹന്‍ലാല്‍ ഇങ്ങനെ ഒരു റോള്‍ ചെയ്തെന്ന് കാണിക്കാന്‍ 30 വര്‍ഷങ്ങള്‍ പുറകിലേക്ക് പോകേണ്ടി വരും

മാത്രമല്ല ഇനി ഇത് പോലുള്ള റോള്‍ ചെയ്ത് ഭലിപ്പിക്കാന്‍ പോയിട്ട് തൊട്ട് നോക്കാന്‍ പോലും പറ്റില്ല എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യം ആണ്….

അതേ സമയം മമ്മൂട്ടി വാര്‍ത്തമാന കാലത്തും ആക്ടിങ് ലീഗില്‍ ഇന്ത്യന്‍ ടോപ് സീനിയര്‍ ആക്ടര്‍ ആയി നിലനില്‍ക്കുന്നു….

പണ്ട് മോഹന്‍ലാല്‍ മമ്മൂട്ടിയുടെ കൂടെ അഭിനയത്തില്‍ പിടിച്ച് നിക്കാന്‍ പാകത്തിന് ഉള്ള ആള്‍ തന്നെ ആയിരുന്നു. എന്ന് വെച്ച് ഇപ്പോഴും മോഹന്‍ലാല്‍ എന്ന ആളെ മമ്മൂട്ടി എന്ന നടനുമായി താരതമ്യം ചെയ്യേണ്ട  കാര്യമില്ല