‘മായമയൂരം’ നൂറ്റാണ്ടിന്റെയും വരും വര്‍ഷങ്ങളുടെയും നിലക്കാത്ത വേദനയും കണ്ണുനീരുമാണ് ; കുറിപ്പ് വൈറല്‍
1 min read

‘മായമയൂരം’ നൂറ്റാണ്ടിന്റെയും വരും വര്‍ഷങ്ങളുടെയും നിലക്കാത്ത വേദനയും കണ്ണുനീരുമാണ് ; കുറിപ്പ് വൈറല്‍

സിബി മലയിലിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, തിലകന്‍, രേവതി, ശോഭന എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 1993ല്‍ പുറത്തിറങ്ങിയ സിനിമയാണ് മായാമയൂരം. മോഹന്‍ലാല്‍ ഇതില്‍ നരേന്ദ്രന്‍, ഉണ്ണി എന്നീ ഇരട്ട കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിരിക്കുന്നു. ഗുഡ്‌നൈറ്റ് ഫിലിംസിന്റെ ബാനറില്‍ ആര്‍. മോഹന്‍ നിര്‍മ്മിച്ച ഈ ചിത്രം മനോരാജ്യം റിലീസ് വിതരണം ചെയ്തിരിക്കുന്നു. കഥയും തിരക്കഥയും സംഭാഷണവും എഴുതിയത് രഞ്ജിത്ത് ആണ്. ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് രഘുകുമാര്‍ ആണ്. വികാരനിര്‍ഭരമായ മോഹന്‍ലാല്‍ സിനിമയാണ് മായാമയൂരം. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഇന്നും സിനിമാ പ്രേമികളും ആരാധകരും പാടി നടക്കാറുണ്ട്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സിനിഫൈല്‍ ഗ്രൂപ്പില്‍ വന്ന കുറിപ്പാണ് വൈറലാവുന്നത്.

രഞ്ജിത്ത് എഴുതി, സിബി മലയില്‍ സംവിധാനം ചെയ്ത ‘മായമയൂരം ‘ നൂറ്റാണ്ടിന്റെയും വരും വര്‍ഷങ്ങളുടെയും നിലക്കാത്ത വേദനയും കണ്ണുനീരുമാണ്. നരേനായും ഉണ്ണിയായും ജീവിച്ച മോഹന്‍ലാല്‍, നരേന്റെ പ്രണയം ചുറുചുറുക്കുള്ളതും കുസൃതിയുള്ളതും ആയിരുന്നു എങ്കില്‍, ഉണ്ണിയുടേത് പതിയെ ഒഴുകുന്ന പുഴ പോലെ ആയിരുന്നു. നരേന്റെ മരണ ശേഷം ഉണ്ണിയുടെ വധുവായി നന്ദയെ സ്വീകരിക്കുവാന്‍ തയ്യാറാകുന്ന കുടുംബം. ആ നിമിഷം മുതല്‍ ഭദ്രക്ക് നഷ്ട്ടമാകുന്ന അവളുടെ പ്രണയം, നന്ദക്ക് നരേനെ മാത്രമേ സ്‌നേഹിക്കുവാന്‍ കഴിയു. നരേനെ പോലെ ഇരിക്കുന്ന ഉണ്ണിയുടെ വധുവാകാന്‍ അവള്‍ക്ക് കഴിയില്ല, പ്രണയം ചിലപ്പോഴെങ്കിലും വല്ലാത്ത വേദനയാണ്, അതൊരിക്കലും മറ്റൊരാളിലേക്ക് സഞ്ചരിക്കുകയില്ല. നന്ദക്ക് അവളുടെ നരേന്ദ്രനെ മാത്രമേ പ്രണയിക്കുവാന്‍ കഴിയൂ എന്ന പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

ഈ പോസ്റ്റിന് നിരവധി പേരാണ് കമന്റുകളും ലൈക്കുകളും ചെയ്തിരിക്കുന്നത്.’നരേന്‍ ഒരു വിങ്ങലായി മനസ്സില്‍ ഇപ്പോഴും നീറുന്നുണ്ട് ‘, മൈ ഓള്‍ടം ഫേവറിറ്റ്, ‘ഈ പോസ്റ്റ് കണ്ടപ്പോള്‍ വീണ്ടും ഈ സിനിമ ഇരുന്നു കണ്ടു’, ‘ഇജ്ജാതി പടം..നരന്റെ മരണശേഷം ഉള്ള നന്ദയുടെ അവസ്ഥയൊക്കെ എന്ത് കിടു ആയിട്ടാണ് എടുത്തത്. പക്ഷെ വലിയ രീതിയിലൊന്നും ആരും ചര്‍ച്ച ചെയ്ത് കണ്ടിട്ടില്ല ഈ പടം’, ‘തീരാ വേദനയായ കഥ തന്ദു,’ എന്നെല്ലാമാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്ന കമന്റുകള്‍. ചിത്രത്തെക്കുറിച്ചുള്ള നിരവധി ഓര്‍മ്മകളാണ് കമന്റിലൂടെ പലരും പങ്കുവെക്കുന്നത്.