‘മോഹന്‍ലാല്‍ സിനിമ ലോകം വെട്ടി പിടിച്ചത് ആരുടേയും പിന്തുണ കൊണ്ടോ ശരീര സൗന്ദര്യം കൊണ്ടോ അല്ല’ ; കുറിപ്പ്
1 min read

‘മോഹന്‍ലാല്‍ സിനിമ ലോകം വെട്ടി പിടിച്ചത് ആരുടേയും പിന്തുണ കൊണ്ടോ ശരീര സൗന്ദര്യം കൊണ്ടോ അല്ല’ ; കുറിപ്പ്

മോഹന്‍ലാല്‍ നല്ല റൗഡി ഇമേജ് ഉള്ള ആളാണെന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവന അടുത്തിടെ വിവാദമായിരുന്നു. അടൂരിന്റെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നു. ‘മോഹന്‍ലാലിന് വല്ലാത്ത ഒരു ഇമേജാണ്, നല്ലവനായ റൗഡി. എനിക്ക് അത് പറ്റുകയില്ല. നല്ലവനായ റൗഡി എന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല, റൗഡി റൗഡി തന്നെയാണ്, അയാള്‍ എങ്ങനെയാണ് നല്ലവനാകുന്നത്. അതല്ലാതെയും അദ്ദേഹം സിനിമകള്‍ ചെയ്തിട്ടുണ്ടാകാം. എന്നാല്‍ എന്റെ മനസ്സില്‍ ഉറച്ച ഇമേജ് അതാണ്’, എന്നായിരുന്നു അടൂര്‍ പറഞ്ഞത്. ഇതിനെതിരെ നിരവധിപേരായിരുന്നു രംഗത്തെത്തിയത്. മോഹന്‍ലാലിനെ ഗുണ്ട എന്ന് വിളിക്കാന്‍ ആരാണ് അധികാരം തന്നതെന്നും മോഹന്‍ലാല്‍ നില്‍ക്കുന്ന സ്ഥലം താങ്കള്‍ക്ക് ഒരിക്കലും എത്തിപ്പെടാന്‍ സാധിക്കില്ല എന്നതിന്റെ പേരില്‍, ഒരാളെയും ഇതുപോലെ അവഹേളിക്കാന്‍ ശ്രമിക്കരുതെന്നുമായിരുന്നു അടൂരിനെതിരെ തുറന്നടിച്ച് മേജര്‍ രവി രംഗത്തെത്തിയത്. ഇപ്പോഴിതാ മോഹന്‍ലാലിനെതിരെ അടൂര്‍ നടത്തിയ പരമാര്‍ശത്തിനെതിരെ പ്രേക്ഷകന്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

മോഹന്‍ലാല്‍ എന്ന നടന് നേരെ അടൂര്‍ ഗോപാല കൃഷ്ണന്‍ നടത്തിയ ബോഡി ഷെയിമിംങും മീഡിയവണ്‍ ചാനല്‍ ലാലേട്ടനെതിരെ നടത്തിയ പരിഹാസവും ഒന്നും ഈ നാട്ടിലെ സിനിമ പ്രവര്‍ത്തകരും സംസാരിക പ്രവര്‍ത്തകരും കാണില്ല. കണ്ടാലും കണ്ടതായി ഭാവിക്കില്ലെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. മിസ്റ്റര്‍ അടൂര്‍ എന്ന സ്ഥലത്തെ ഗോപാലകൃഷ്ണ നിങ്ങള്‍ നല്ലവനായ റൗഡി എന്നോ, കുങ്കുമം ചുമക്കുന്ന കഴുത എന്നോ നിങ്ങളുടെ നിലവാരവും സംസ്‌കാരം വെച്ച് എന്തും അയാളെ വിളിക്കാം അതു നിങ്ങളുടെ നിലവാരം, നിങ്ങളുടെ സംസ്‌കാരം എന്നും എപ്പോഴും അയാളോടൊപ്പം ചേര്‍ന്ന് നില്‍ക്കാനും സ്‌നേഹിക്കാനും താങ്കള്‍ക്ക് ചിന്തിക്കാന്‍ പറ്റുന്നതിനും അപ്പുറം ഒരു ജനം പുറത്തുണ്ട്. അയാള്‍ സിനിമ ലോകം വെട്ടി പിടിച്ചത് ആരുടേയും പിന്തുണ കൊണ്ടോ ശരീര സൗന്ദര്യം കൊണ്ടോ, മഹാന്മാരായ എഴുത്തുകാരുടെയോ പിന്തുണ കൊണ്ടല്ല, അയാളുടെ കഴിവ് കൊണ്ടാണ്. മലയാളത്തിലെ ഏറ്റവും താരമൂല്യം ഉള്ള നടന്‍ അയാള്‍ ഒറ്റയ്ക്ക് ഉണ്ടാക്കിയതാണ്. അതിനു ശേഷമാണു കുറെ നല്ല എഴുത്തുകരും ഡയറക്ടേഴ്‌സും അയാള്‍ക്ക് മുന്നില്‍ വന്നത്.

അടൂര്‍ ഗോപാലകൃഷ്ണന്‍ വിഷയത്തില്‍ ഒഴിഞ്ഞു മാറിയ മമ്മൂട്ടിയെ ന്യായീകരിച്ചു വെള്ള പൂശിയിട്ട് മീഡിയ വണ്‍ ചാനല്‍ ആ സബ്ജക്ടിന്റെ ഭാഗമേ അല്ലാത്ത മോഹന്‍ലാല്‍ എന്ന നടന് നേരെ നടത്തിയ പരാമര്‍ശവും തോന്ന്യവാസം ആയിരുന്നു. ലോക സിനിമയിലെ എണ്ണം പറഞ്ഞ നടനു വന്ന ബഹുമതികളും അകലെ മാറി അകന്ന പുരസ്‌കാരങ്ങളും എല്ലാം അയാളിലെ പ്രതിഭ നിറവേകിയത് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ പറ്റുന്നതിനും അപ്പുറമാണ്. മോഹന്‍ലാല്‍ ഇനിയും നിര്‍വചിക്കാന്‍ കഴിയാത്ത അഭിനയ രസക്കൂട്ടുകളുടെ സങ്കലനമാണ്.. കഥയും കഥാപാത്രവും ആവശ്യപ്പെടുമ്പോള്‍ വിസ്മയമായി മാറും തീര്‍ച്ച. എന്നും എപ്പോഴും ലാലേട്ടന്‍ ഒപ്പമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.