‘മമ്മൂട്ടി അഭിനയത്തിന്റെ പാഠപുസ്തകം, മമ്മൂട്ടിക്ക് മുകളില്‍ മറ്റൊരു നടനെയും ചിന്തിക്കാന്‍ പോലും കഴിയില്ല’ ; കുറിപ്പ് വൈറലാവുന്നു
1 min read

‘മമ്മൂട്ടി അഭിനയത്തിന്റെ പാഠപുസ്തകം, മമ്മൂട്ടിക്ക് മുകളില്‍ മറ്റൊരു നടനെയും ചിന്തിക്കാന്‍ പോലും കഴിയില്ല’ ; കുറിപ്പ് വൈറലാവുന്നു

ലയാള സിനിമയുടെ മെഗാസ്റ്റാര്‍ എന്ന പേരിലാണ് മമ്മൂട്ടി അറിയപ്പെടുന്നത്. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസമെന്നും അദ്ദേഹത്തിനെ വിശേഷിപ്പിക്കാറുണ്ട്. ഒരു നടന്‍ എങ്ങനെ ആയിരിക്കണം എന്ന് മലയാള സിനിമയില്‍ എന്ന് മാത്രമല്ല ഇന്ത്യന്‍ സിനിമയില്‍ തന്നെ പലരും ഉദാഹരണമായി ചൂണ്ടിക്കാട്ടുന്ന വ്യക്തിയാണ് മമ്മൂട്ടി. മമ്മൂട്ടിക്ക് ചെയ്യാന്‍ പറ്റാതെപോയ നിരവധി ചിത്രങ്ങള്‍ അഭിനയിച്ച് പല നടന്മാരും സൂപ്പര്‍ സ്റ്റാറുകള്‍ ആയിട്ടുണ്ട്. മോഹന്‍ലാല്‍ മുതല്‍ സുരേഷ് ഗോപി, മുരളി അങ്ങനെ പലരും ഉണ്ട്.

ചമ്പക്കുളം തച്ചന്‍, ഏകലവ്യന്‍ എന്നീ ചിത്രങ്ങളിലേക്ക് ആദ്യം തിരഞ്ഞെടുത്തത് മമ്മൂട്ടിയെ ആയിരുന്നു. ഇപ്പോള്‍ മമ്മൂക്ക ഉപേക്ഷിച്ച ചിത്രങ്ങളും അത് മറ്റു താരങ്ങള്‍ സൂപ്പര്‍ ഹിറ്റാക്കിയതുമായ ലിസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയാണ് അദ്ദേഹത്തിന്റെ ആരാധകര്‍. അങ്ങനെ മമ്മൂക്കയുടെ ഫാന്‍ പേജില്‍ വന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഏകലവ്യനും ചമ്പക്കുളം തച്ചനും പിന്നെ മമ്മൂട്ടിയും എന്ന ക്യാപ്ഷനോടെയാണ് കുറിപ്പ് തുടങ്ങുന്നത്. ശ്രീനിവാസന്റെ തിരക്കഥയില്‍ കമല്‍ സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ‘ ‘ചമ്പക്കുളം തച്ചന്‍’..1992 ല്‍ പുറത്ത് ഇറങ്ങിയ ഈ ചിത്രത്തില്‍ മുരളി ആയിരുന്നു നായകന്‍.

രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ഏകലവ്യന്‍’. 1993 ല്‍ പുറത്ത് ഇറങ്ങിയ ഈ ചിത്രത്തില്‍ സുരേഷ് ഗോപി ആയിരുന്നു നായകന്‍. തീപ്പൊരി ഡയലോഗുകളും മാസ്സ് സീനുകളും ഉള്ള ഒരു ക്രൈം ത്രില്ലര്‍ ആണ്. ചമ്പക്കുളം തച്ചനില്‍ മുരളി അവതരിപ്പിച്ച കഥാപാത്രം സ്വന്തം മകളെ അതിരു അറ്റു സ്‌നേഹിക്കുന്ന വാത്സല്യ നിധിയായ ഒരു പാവം അച്ഛനെയായിരുന്നു. എന്നാല്‍ നേരെ മറിച്ച് ഏകലവ്യനില്‍ സുരേഷ് ഗോപി അവതരിപ്പിച്ചത് ഡയലോഗ് കൊണ്ട് തീപ്പൊരി ചിതറിക്കുന്ന ക്ഷോഭിക്കുന്ന ഐപിഎസ് ഓഫീസര്‍നെ ആയിരുന്നു.

ഇതില്‍ രസകരമായ വസ്തുത എന്തെന്നാല്‍ രണ്ട് വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്ന രണ്ട് വ്യത്യസ്ത രീതിയില്‍ ഉള്ള ഈ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഈ രണ്ട് സംവിധായകരും രണ്ട് എഴുത്തുകാരും ആദ്യം പോയത് മമ്മൂട്ടിയുടെ അടുക്കല്‍ എന്നുള്ളതാണ്. ചമ്പക്കുളം തച്ചന്‍ലെ തച്ചന്‍ ആകാന്‍ സുരേഷ് ഗോപികോ ഏകലവ്യനിലെ മാധവന്‍ ഐപിഎസ് ആകാനോ മുരളിക്കോ സാധിക്കില്ലെന്നും കുറിപ്പില്‍ പറയുന്നു.

ഇവിടെയാണ് മമ്മൂട്ടി എന്ന നടന്റെ അപാരമായ റേന്‍ജ് എന്താണെന്നു നാം മനസ്സിലാക്കേണ്ടത്. അതായത് ചമ്പക്കുളം തച്ചന്‍ലെ വാത്സല്യനിധിയായ മകളുടെ പാവം പിടിച്ച അച്ഛന്‍ ആകാനും ഏകലവ്യന്‍ലെ തീപ്പൊരി ഡയലോഗ് പറയുന്ന ക്ഷോഭിക്കുന്ന ഐപിഎസ് ഓഫീസര്‍ ആകാനും മമ്മൂട്ടി എന്ന നടനെ കൊണ്ട് സാധിക്കും. അത്‌കൊണ്ട് തന്നെയാണ് ഈ രണ്ട് കഥാപാത്രങ്ങളേയും അവതരിപ്പിക്കാന്‍ ഈ രണ്ട് സിനിമയുടെയും സംവിധായകരും എഴുത്തുകാരും ആദ്യം മമ്മൂട്ടിയെ തേടി എത്തിയതും. ഇത് കൊണ്ട് ഒക്കെ തന്നെയാണ് മമ്മൂട്ടി അഭിനയത്തിന്റെ പാഠ പുസ്തകം ആണെന്നും മമ്മൂട്ടിക്ക് മുകളില്‍ മറ്റൊരു നടനെയും ചിന്തിക്കാന്‍ പോലും കഴിയില്ലന്നും വിവരമുള്ളവര്‍ പറയുന്നതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.