‘ആളുകള്‍ക്ക് വേണ്ടത് വെറൈറ്റി തീമില്‍ ആ പഴയ ബിലാലിനെ ആണ്, ആ സ്‌റ്റൈല്‍ സ്ലോ മോഷന്‍’; കുറിപ്പ് വൈറല്‍
1 min read

‘ആളുകള്‍ക്ക് വേണ്ടത് വെറൈറ്റി തീമില്‍ ആ പഴയ ബിലാലിനെ ആണ്, ആ സ്‌റ്റൈല്‍ സ്ലോ മോഷന്‍’; കുറിപ്പ് വൈറല്‍

ലയാളത്തിലെ ഐക്കണിക് സിനിമകളില്‍ ഒന്നായാണ് അമല്‍ നീരദ് ഒരുക്കിയ ബിഗ് ബി എന്ന സിനിമയെ വിശേഷിപ്പിക്കുന്നത്. ബിലാല്‍ എന്ന കഥാപാത്രത്തെ ആണ് മമ്മൂട്ടി സിനിമയില്‍ അവതരിപ്പിച്ചത്. ബിലാല്‍ ജോണ്‍ കുരിശിങ്കലിനെ ഇന്നും കാണാന്‍ ആഗ്രഹിക്കുന്നവരാണ് മലയാളി പ്രേക്ഷകര്‍. മനോജ് കെ ജയന്‍, ബാല, മംമ്ത മോഹന്‍ദാസ് തുടങ്ങി വന്‍ താരനിരയാണ് സിനിമയില്‍ അണിനിരന്നത്. 2005 ലെ ഹോളിവുഡ് സിനിമയായ ഫോര്‍ ബ്രദേഴ്‌സില്‍ നിന്നും പ്രചോദം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച സിനിമയുമാണിത്. മലയാളത്തില്‍ മേക്കിംഗില്‍ പുതിയ രീതി അവലംബിച്ച ആദ്യ സിനിമയെന്ന ഖ്യാതിയും ബിഗ് ബിക്കുണ്ട്.

കൊച്ചിയിലെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമ റിലീസ് സമയത്ത് അത്ര വലിയ വാണിജ്യ വിജയം സമ്മാനിച്ചില്ലെങ്കിലും വര്‍ഷങ്ങള്‍ക്കിപ്പുറം സിനിമ വലിയ ചര്‍ച്ചകള്‍ക്ക് കാരണമാകുകായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്തകള്‍ ആരാധകര്‍ ഏറെ ആകാംഷയോടെയാണ് ഏറ്റെടുത്തത്. 2023ഓടെ ബിലാലിന്റെ ചിത്രീകരണം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സിനിമയുടെ ഭൂരിഭാഗം ഭാഗങ്ങളും വിദേശത്തായിരിക്കും ചിത്രീകരിക്കുകയെന്നും ഫ്രൈഡേ മാറ്റിനി ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോദിക വിശദീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സിനിഫൈല്‍ ഗ്രൂപ്പില്‍ വന്ന കുറിപ്പ് വായിക്കാം.

കുറിപ്പിന്റെ പൂര്‍ണരൂപം

ബിലാല്‍, lunch ready… ‘
‘നീ അബുനെകൂടി വിളിക്കു… ‘
ഒരു കാലത്ത് കുറെ പോസ്റ്റുകള്‍ കണ്ടത് അബു ആയിട്ട് ഇനി DQ വരും, fahad വരും, Asif അലി, നിവിന്‍ പോളി എന്നൊക്കെ
.. പിന്നെ ആലോചിച്ചപ്പോ ഈ അബു വളര്‍ന്നു അവരുടെ ഒക്കെ അത്രേം physicaly ആകുക എന്നു വെച്ചാല്‍ ബിലാല്‍ ഉള്‍പ്പടെ എല്ലാവരും ഒരു 15-20 വര്‍ഷം ശേഷം ഉള്ള റോള്‍ ചെയ്യണം.

അപ്പൊ… ബിലാല്‍ ഒരു 55+ Age, ബാക്കി എല്ലാരും maybe 40, 45+, ആകണം…എഡിയുടെ ( manoj k ജയന്‍ ) രണ്ട് പെണ്‍ മക്കള്‍ ഒരു 20+ ഉള്ള പെണ്‍കുട്ടികള്‍ ആകും… lena കുറച്ചൂടി aged ആയി … ബാല നിലവില്‍ ഇപ്പൊ ഉള്ള പോലെ ഒക്കെ തന്നെ… മമ്ത ചിലപ്പോ ഒരു അമ്മയായി അല്ലെങ്കി character ല്‍ എന്തേലും changes കൊണ്ടുവന്നു, പിന്നെ…. ജാഫര്‍ ഇടുക്കി /ഷംസു… അങ്ങനെ എല്ലാരും complete മാറാന്‍ ചാന്‍സ് ഉണ്ട്.

മലയാളത്തില്‍, എന്നല്ല വേണമെങ്കില്‍ south ഇന്ത്യയില്‍ തന്നെ ഏറ്റവും best character looks കൊണ്ടുവരുന്ന ഒരു 3 പേരില്‍ ഒരു ഡയറക്ടര്‍ ആണ് അമല്‍ നീരദ്… അതുകൊണ്ട് ആ ഒരു കാര്യം gaurantee ആണ്…


പോസ്റ്റര്‍ പോലും ഇല്ലെങ്കിലും പടം ഓടും എന്നു കോണ്‍ഫിഡന്‍സ് പുള്ളി പറയുന്നുണ്ടെങ്കിലും നല്ലൊരു content ഉണ്ടാകട്ടെ എന്നാണ് എന്റെ ആഗ്രഹം… സോഷ്യല്‍ മീഡിയയിലെ 150 ബുദ്ധിജീവികളേ തൃപ്തി പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല എന്നു പറയുന്ന ആ ഒരു കോണ്‍ഫിഡന്‍സ്, അത് എനിക്ക് ഭയങ്കര ഇഷ്ടം ആണ്… പക്ഷെ സ്ഥിരം സെക്കന്റ് പാര്‍ട്ടില്‍ കാണുന്ന പോലെ കൂട്ടത്തില്‍ ഒരുത്തന്‍ ചതിക്കുന്നു കൊല്ലപ്പെടുന്നു അതിന്റ revenge,….. അല്ലെങ്കില്‍ part one ല്‍ പണി കിട്ടിയ വില്ലന്മാരുടെ മക്കള്‍ തിരിച്ചു പണിയാന്‍ വരുന്നു…

ഈ തരം predictable usual thread എടുക്കാതെ വേറെ ഒരു വെറൈറ്റി fresh story ലൈന്‍ എടുത്ത് ചെയ്താല്‍ ഒരു ഹിറ്റ് പ്രതീക്ഷിക്കാം… ആളുകള്‍ക്ക് വേണ്ടത് നല്ലൊരു variety തീമില്‍… ആ പഴയ ബിലാലിനെ ആണ്, ആ സ്‌റ്റൈല്‍, ആ സ്ലോ മോഷന്‍, ആ bass സൗണ്ട്, 3-4 വാക്കുകള്‍ കൊണ്ടു പറഞ്ഞു തീര്‍ക്കുന്ന dialogues, അങ്ങനെ ബിലാല്‍ 100% + മറ്റുള്ള characters same പഴയ behaviour… in a new story line…
ഇതിങ്ങനെ ഒരു പാട് നീട്ടികൊണ്ട് പോകുന്നതും അത്ര നല്ലതല്ല… Current ജനറേഷനില്‍ same charactersന്റെ ഒരു exciting സ്‌ക്രിപ്റ്റ് / story line കൊണ്ടു വന്ന 100% success…
Big B
Bilal