“എന്ത് കൊണ്ട് ഐശ്വര്യ റായ് ഒരു ബുദ്ധിമതിയായ സുന്ദരി ആകുന്നു ?”; കുറിപ്പ് വൈറല്‍
1 min read

“എന്ത് കൊണ്ട് ഐശ്വര്യ റായ് ഒരു ബുദ്ധിമതിയായ സുന്ദരി ആകുന്നു ?”; കുറിപ്പ് വൈറല്‍

ശ്വര്യ റായ്ക്ക് മുമ്പും പിമ്പും ഒട്ടനവധി ലോക സുന്ദരിമാര്‍ ഉണ്ടായിയെങ്കിലും അന്നും ഇന്നും ഇന്ത്യക്കാര്‍ സൗന്ദര്യത്തെ ഉപമിക്കുന്നത് ഐശ്വര്യ റായിയുമായിട്ടാണ്. ഐശ്വര്യയുടെ പ്രായം അമ്പതിനോട് അടുക്കാനായിട്ടും താരത്തിന്റെ സൗന്ദര്യത്തിന് ഒട്ടും കുറവ് വന്നിട്ടില്ല.
ഐശ്വര്യ റായ് സ്‌ക്രീനില്‍ വന്ന് നിന്നാല്‍ തന്നെ കണ്ണെടുക്കാന്‍ തോന്നില്ലെന്നാണ് ആരാധകര്‍ പറയാറുള്ളത്. ആ നീല കണ്ണുകളും വശ്യമായ സൗന്ദര്യവും എത്ര കണ്ടാലും സിനിമാ പ്രേമികള്‍ക്ക് മതിയാവില്ല. മണിരത്നത്തിന്റെ സംവിധാനത്തില്‍ 1997 ല്‍ പുറത്തിറങ്ങിയ ഇരുവറില്‍ മോഹന്‍ലാലിന്റെ നായികയായി ആയിരുന്നു ഐശ്വര്യ സിനിമയില്‍ കാലെടുത്ത് വയ്ക്കുന്നത്. താരത്തിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ എന്ന സിനിമയാണ്. ഇപ്പോഴിതാ താരത്തെക്കുറിച്ച് പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

എന്ത് കൊണ്ട് ഐശ്വര്യ റായ് ഒരു ബുദ്ധിമതിയായ സുന്ദരി ആകുന്നു….?
ഇന്ത്യയിലെ സിനിമ താരങ്ങള്‍ പലപ്പോഴും വിദേശ രാജ്യങ്ങളിലെ ടിവി ഷോകളില്‍ പങ്കെടുക്കാറുണ്ട്. ഇത്തരം ടിവി ഷോയില്‍ ഇവരെ വിളിക്കുന്നത് തന്നെ അപമാനിക്കാന്‍ ആണോ എന്ന് തോന്നിപ്പോകും. 140 കോടി ജനതയുടെ പ്രതിനിധി ആയി പങ്കെടുക്കുക എന്നത് തന്നെ തലവേദന ആണ്. വാക്കുകള്‍ക്കിടയിലെ ഒരു ചെറു പിശക് പോലും മതി, നാണക്കേട് അനുഭവിക്കേണ്ടത് മൊത്തം രാജ്യം ആണ്.

അങ്ങനെയിരിക്കെ പണ്ടൊരിക്കല്‍ അമേരിക്കയിലെ പ്രശസ്ത ടിവി ഷോ അവതാരകന്‍ ആയ ഡേവിഡ് ലാറ്റര്‍മാന്‍ ഷോയില്‍ ഐശ്വര്യ പങ്കെടുത്തു. ഫണ്ണി ചോദ്യങ്ങളുടെ കൂടെ ഐശ്വര്യക്കിട്ടു ഇടക്കിടെ ഉള്ള കുത്തും അവതാരകന്‍ നടത്തുന്നത് കാണാം. ഇന്ത്യയുടെ ഭാഷ വൈവിധ്യം സംസ്‌കാരം തുടങ്ങി പലതിനെയും അംഗീകരിക്കുന്നതിനു പകരം എല്ലാത്തിനെയും ഒരു തരം എന്തോ ‘പ്രശ്‌നം’ എന്ന മട്ടില്‍ ആണ് അവതാരകന്‍ നേരിട്ടത്.

അവസാനം, ഐശ്വര്യ താമസിക്കുന്നത് സ്വന്തം മാതാപിതാക്കള്‍ക്കൊപ്പം ആണോ എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ അവതാരകന് ചെറു ചിരി വന്നു. കാരണം അവിടെ അത് പൊതുവെ പതിവില്ലാത്തത് ആണല്ലോ. എന്നാല്‍ മറുപടിയായി ഇന്ത്യയില്‍ അത് സാധാരണമാണെന്നും. അത് മാത്രമല്ല ഇന്ത്യയില്‍ അച്ഛനമ്മമര്‍ക്കൊപ്പം ഡിന്നര്‍ കഴിക്കാന്‍ പ്രത്യേക അപ്പോയിമെന്റ് എടുക്കേണ്ട ആവശ്യമൊന്നും മക്കള്‍ക്കില്ലെന്നും അവര്‍ കൂട്ടി ചേര്‍ത്തു. ഇന്ത്യന്‍ അമേരിക്കന്‍ കുടുംബ ബന്ധങ്ങളിലെ വ്യത്യസ്തയും പാശ്ചാത്യ രാജ്യങ്ങളിലെ ബന്ധങ്ങളിലെ വിള്ളലും ഒരൊറ്റ ഡയലോഗ് കൊണ്ടാണ് അവര്‍ പൊളിച്ചെടുക്കിയത്. വന്‍ കരഘോഷത്തോടെ ആണ് സദസ്സ് അത് വരവേറ്റത്.

ചിലര്‍ സൗന്ദര്യം കൊണ്ടു മറ്റുള്ളവരെ ആകര്‍ഷിക്കുന്നു. മറ്റു ചിലര്‍ ബുദ്ധി കൊണ്ടും. എന്നാല്‍ ഇത് രണ്ടും ചേര്‍ന്നത് ഒരു ഡെഡ്‌ലി കോംബോ തന്നെ ആണ്. അതിനുദാഹരണം ഐശ്വര്യ റായ് എന്ന ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിശ്വ സുന്ദരിയും. പല സുന്ദരിമാര്‍ ഇക്കാലയളവില്‍ വന്നു പോയിട്ടും ഇന്ത്യക്കാര്‍ ഇന്നും തങ്ങളുടെ മുന്നില്‍ ആറ്റിറ്റിയൂഡ് കാണിക്കുന്ന ഒരു പെണ്ണിനോട് ചോദിക്കുന്ന ആ ചോദ്യം ഇതുവരെ മാറിയിട്ടില്ല.
‘വലിയ ഐശ്വര്യ റായി ആയി എന്നാണ് അവളുടെ വിചാരം…’ എന്താല്ലേ….94 മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്.