“15 മിനിറ്റ് കാണാൻ കഴിയും എന്ന് കരുതിയ എന്നോട്,അന്ന് മമ്മൂക്ക ആറു മണിക്കൂറോളം സംസാരിച്ചു, എല്ലാം ഒരു സ്വപ്നമായി ആണ് തോന്നുന്നത് “: ഗോകുൽ സുരേഷ്
1 min read

“15 മിനിറ്റ് കാണാൻ കഴിയും എന്ന് കരുതിയ എന്നോട്,അന്ന് മമ്മൂക്ക ആറു മണിക്കൂറോളം സംസാരിച്ചു, എല്ലാം ഒരു സ്വപ്നമായി ആണ് തോന്നുന്നത് “: ഗോകുൽ സുരേഷ്

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരപുത്രൻ ആയി മാറിയിരിക്കുകയാണ് ഗോകുൽ സുരേഷ്. പിതാവായ സുരേഷ് ഗോപിയുടെ പാത പിന്തുടർന്നാണ് താരവും സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. താരത്തിന്റെതായി ഏറ്റവുമൊടുവിൽ തിയേറ്ററിലെത്തിയ സിനിമയാണ് പാപ്പൻ. സായാഹ്ന വാർത്തകൾ എന്ന ചിത്രവും തിയറ്ററിൽ എത്താൻ ഒരുങ്ങുകയാണ്. പാപ്പൻ എന്ന സിനിമയിൽ ചെറിയ കഥാപാത്രത്തെയാണ് ഗോകുൽ അവതരിപ്പിച്ചത്. എങ്കിലും മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. ഇപ്പോഴിതാ താൻ ആദ്യമായി മമ്മൂട്ടിയെ കണ്ടപ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

തന്റെ 21ാം വയസിൽ ആദ്യ ചിത്രത്തിൽ അഭിനയിക്കാനായി അനുഗ്രഹം വാങ്ങാൻ പോയപ്പോൾ ഉണ്ടായ അനുഭവം ആണ് താരം പറയുന്നത്. വളരെ ചെറുപ്പത്തിൽ അച്ഛനോടൊപ്പം പരിപാടികളിൽ പങ്കെടുക്കാൻ പോയപ്പോൾ മാത്രമാണ് മമ്മൂട്ടി സാറിനെ താൻ നേരിട്ട് കണ്ടിട്ടുള്ളത്.  എന്നാൽ അതിനു ശേഷം കണ്ടത് തന്റെ ആദ്യ സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് മുൻപ് അനുഗ്രഹം വാങ്ങാൻ വീട്ടിൽ പോയപ്പോഴാണ്. പത്തോ പതിനഞ്ചോ മിനിറ്റ് കിട്ടിയാൽ ആയി എന്ന് കരുതിയാണ് ചെന്നത് എന്നാൽ ആ കാഴ്ച തന്നെ അമ്പരപ്പിച്ചു. അന്ന് തന്നോട് ഏകദേശം ആറു മണിക്കൂറോളം ആണ് അദ്ദേഹം സംസാരിച്ചത്. കൂടാതെ തന്നെയും സുഹൃത്തിനെയും ഭക്ഷണം കഴിക്കാൻ വിളിക്കുകയും വിളമ്പി തരുകയും ചെയ്തു.  ഭക്ഷണം കഴിച്ച് കൈകഴുകാൻ നേരത്തെ എന്റെ സുഹൃത്തിന്റെ മുഖത്ത് ഞാനവനോട് എന്താണെന്ന് ചോദിച്ചപ്പോൾ എല്ലാം ഒരു സ്വപ്നമാണെന്ന് തോന്നുന്നു എന്നാണ് അവൻ പറഞ്ഞത്.

ആദ്യമായി കോളേജിൽ ചേരാൻ പോകുന്ന ഒരു കുട്ടിക്ക് അവിടത്തെ കോളേജ് പ്രിൻസിപ്പലിനോട് തോന്നുന്ന ഒരു ബഹുമാനം ആണ് എനിക്ക് അപ്പോൾ തോന്നിയത്. മമ്മൂക്കയും ദുൽഖറും ഏതു സമയവും വീട്ടിൽ പോയി കാണാനുള്ള സ്വാതന്ത്ര്യം അവർ എനിക്ക് തന്നിട്ടുണ്ട്. എന്നാൽ പറഞ്ഞ വാക്ക് ദുരുപയോഗം ചെയ്യരുത് എന്ന് ഉള്ളതു കൊണ്ട് വളരെ കുറച്ചു തവണ മാത്രമാണ് വീട്ടിലേക്ക് പോയിട്ടുള്ളത്. ജീവിതത്തിൽ പലർക്കും പല അനുഭവങ്ങളും ഉണ്ടാകും അത് ഒരിക്കലും മറക്കാൻ സാധിക്കാത്തവ ആയും വരു. അത്തരത്തിൽ തനിക്കുണ്ടായ അനുഭവം ആയിരുന്നു അത്. അന്ന് അദ്ദേഹം തന്നോട് അത്തരത്തിൽ പെരുമാറും എന്ന് ഒരിക്കലും കരുതിയിരുന്നില്ല.