അമിത വയലൻസ് രംഗങ്ങൾ..!! ;  വിജയ്യുടെ ‘ബീസ്റ്റ്’ പ്രദർശനത്തിന് വിലക്ക് ഏർപ്പെടുത്തി കുവൈറ്റ്
1 min read

അമിത വയലൻസ് രംഗങ്ങൾ..!! ; വിജയ്യുടെ ‘ബീസ്റ്റ്’ പ്രദർശനത്തിന് വിലക്ക് ഏർപ്പെടുത്തി കുവൈറ്റ്

ദളപതി വിജയ് നായകനായി എത്തുന്ന മാൾ ഹൈജാക്ക് ഡ്രാമ ‘ബീസ്റ്റ്’ എന്ന ചിത്രത്തിൻ്റെ റിലീസ് കുവൈറ്റ് സർക്കാർ നിരോധിച്ചു. അതേസമയം യുഎഇ പോലുള്ള മറ്റ് ചില അറബ് രാജ്യങ്ങളിൽ ചിത്രം പ്രദർശിപ്പിക്കാൻ അനുമതിയും നൽകിയിട്ടുണ്ട്. സന്ദർശകരെ ബന്ദികളാക്കിയ ഭീകരർ ചെന്നൈയിലെ ഒരു ഷോപ്പിംഗ് മാൾ ഹൈജാക്ക് ചെയ്യുന്ന ഒരു സാഹചര്യമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. മാളിൽ കുടുങ്ങിയ ചാരനായ ഹീറോ വിജയ്, ഭീകരരെ ഇല്ലാതാക്കി ബന്ദികളെ രക്ഷിക്കാൻ തീരുമാനിക്കുന്നു. അറബ് രാജ്യങ്ങൾ പ്രോത്സാഹിപ്പിക്കാത്ത ഇസ്‌ലാമിക ഭീകരതയാണ് ചിത്രം അവതരിപ്പിക്കുന്നത്. അറബ് രാജ്യങ്ങളെ വില്ലന്മാരുടെയും ഭീകരരുടെയും വീടായി കാണിക്കുന്ന ഏതൊരു സിനിമയും കുവൈറ്റിൽ നിരോധിക്കാറുമുണ്ട്.

ദളപതി വിജയ് നായകനാകുന്ന ‘ബീസ്റ്റ്’ എന്ന ചിത്രത്തിൻ്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ട്രെയിലർ ശനിയാഴ്ച (ഏപ്രിൽ 2) – നായിരുന്നു റിലീസായത്. ഒരു വാണിജ്യ മാസ് എന്റർടെയ്‌നർ ചിത്രം കൂടിയാണിത്. ഏകദേശം 3 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിലൂടെ വിജയുടെ കഥാപാത്രമായ വീരരാഘവനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി., “ഏറ്റവും മികച്ചതും കുപ്രസിദ്ധവുമായ ചാരൻ”. ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി കഴിഞ്ഞപ്പോൾ തന്നെ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ചിത്രം ഏപ്രിൽ – 13 നായിരുന്നു റിലീസ് ചെയ്യാനിരുന്നത്. അതിന് മുൻപേ നിരോധനം ഏർപ്പെടുത്തിയത് ചിത്രത്തിന് ഏറ്റ വലിയ തിരിച്ചടിയാണ്.

മുൻപ് ദുൽഖർ സൽമാൻ നായകനായി എത്തിയ ചിത്രം ‘കുറുപ്പും’ നിരോധിച്ചിരുന്നു. കാരണം സിനിമാ പ്രവർത്തകർ തങ്ങളുടെ രാജ്യത്ത് കുറ്റവാളികൾക്കും കൊലപാതകികൾക്കും അഭയം തേടുന്നത തരത്തിൽ രാജ്യത്തെ ചിത്രീകരിക്കുന്നത് കുവൈറ്റ് സർക്കാരിന് അംഗീകരിക്കാൻ കഴിയില്ല. അതേസമയം വിജയ് യുടെ ഈ ആക്ഷൻ എന്റർടെയ്‌നർ കാണാൻ കാത്തിരുന്ന കുവൈറ്റിലെ ദളപതി ആരാധകർക്ക് തീർച്ചയായും ഒരു വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. കൂടാതെ, ഈ നിരോധനം വിദേശ കളക്ഷനുകളിൽ ചിത്രത്തിന് വലിയ ഇടിവും സൃഷ്ടിക്കും.