“എന്റെ കാലം കഴിഞ്ഞാലും നാളെ മലയാളസിനിമയ്ക്ക് ഉള്ള സൂപ്പർസ്റ്റാറുകൾ ആണ് എന്റെ മക്കൾ” – സുകുമാരൻ

ഒരുകാലത്ത് മലയാള സിനിമയിൽ പകരക്കാരില്ലാതെ തിളങ്ങുന്ന സൂപ്പർസ്റ്റാർ താരമായിരുന്നു സുകുമാരൻ. നിരവധി ആരാധകരെയും വളരെ ചെറിയ സമയും കൊണ്ട് തന്നെ സ്വന്തമാക്കാൻ സുകുമാരന് സാധിച്ചിട്ടുണ്ടായിരുന്നു. സുകുമാരന്റെ നിലപാടുകൾക്കും ആരാധകർ നിരവധിയായിരുന്നു. എന്ത് കാര്യവും മുഖത്തുനോക്കി പറയാൻ കാണിക്കുന്ന ഒരു ധൈര്യമായിരുന്നു സുകുമാരനെ കുറിച്ച് ആളുകൾ എപ്പോഴും എടുത്തു പറയുന്ന ഒരു മികച്ച നിലപാടെന്നു പറയുന്നത്. ബാലചന്ദ്രമേനോൻ സിനിമകൾക്ക് ഒരുകാലത്ത് മലയാളത്തിൽ ലഭിച്ചിരുന്ന സ്വീകാര്യത ഒന്ന് വേറെ തന്നെയായിരുന്നു. പല നായികമാരുടെയും ഉദയത്തിന് കാരണമായതും ബാലചന്ദ്രമേനോൻ ആയിരുന്നു.

 

മലയാള സിനിമയ്ക്ക് അദ്ദേഹം സമ്മാനിച്ച നായികമാരാണ് നടിമാരായ പാർവതി, ശോഭന, നന്ദിനി, ആനി തുടങ്ങിയവരൊക്കെ. ബാലചന്ദ്ര മേനോന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു അന്തരിച്ച സുകുമാരൻ. ഇരുവരും ഒരുമിച്ച് നിരവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ബാലചന്ദ്രമേനോൻ സുകുമാരനുമായുള്ള സൗഹൃദത്തെ കുറിച്ചും ചില ഓർമ്മകളെ കുറിച്ചും ഒക്കെ തുറന്നു പറയുകയാണ്.

 

 

അതോടൊപ്പം മക്കളായ പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും കുറിച്ച് അദ്ദേഹം പറയുന്ന വാക്കുകളും ശ്രദ്ധ നേടുന്നുണ്ട്. അദ്ദേഹം കലാകൗമുദിയിൽ എഴുതിയ ഒരു കുറിപ്പിൽ ആണ് ഈ കാര്യത്തെക്കുറിച്ച് പറയുന്നത്. സുകുമാരനും ഞാനും തമ്മിൽ നല്ല ചേർച്ചയിലായിരുന്നു. ഊടും പാവും പോലെയായിരുന്നു ഞങ്ങളുടെ യോജിപ്പ്. ഞാൻ എഴുതിയ ഡയലോഗുകൾ സുകുമാരൻ പറഞ്ഞപ്പോൾ അത് അങ്ങേയറ്റം സ്വാഭാവികമായാണ് പ്രേക്ഷകർക്ക് തോന്നിയിരുന്നത്.എന്റെ സിനിമയിലേ ഡയലോഗുകൾ സുകുമാരന്റെ സ്വയം രചനയാണെന്ന് വരെ ആളുകൾ വിശ്വസിച്ച ഒരു കാലം ഉണ്ടായിരുന്നു.

ഏത് കാര്യവും ഡബ്ബ് ചെയ്യാനുള്ള ഒരു കഴിവും സുകുമാരന് ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. മക്കളെക്കുറിച്ച് ഒരിക്കൽ സുകുമാരൻ അമ്മയോഗത്തിൽ വച്ച് തമാശയായി പറഞ്ഞതിനെക്കുറിച്ചും ബാലചന്ദ്രമേനോൻ ഓർമ്മിക്കുന്നുണ്ട്. അമ്മ മീറ്റിങ്ങുകളിൽ ആദ്യം മുതലേ സുകുമാരൻ സജീവമായിരുന്നു. ഒരു ദിവസം അദ്ദേഹം ജനറൽബോഡി മീറ്റിങ്ങിനു വന്നത് രണ്ട് കൈകളിലായി തന്റെ രണ്ട് ആൺമക്കളെയും പിടിച്ചു കൊണ്ടാണ്. ഇവർ പിള്ളേരല്ലേ സുകുമാരൻ ഇവരെ എന്തിനാണ് അവിടെ കൊണ്ടുവന്നത് എന്ന് ഞാൻ ചോദിച്ചു. ഉടനെ സുകുമാരൻ എന്നോട് പറഞ്ഞു എന്റെ കാലം കഴിഞ്ഞാലും നാളെ 2 സൂപ്പർസ്റ്റാറുകളെ വേണ്ടി ആശാനേ നിങ്ങൾക്ക് അതിനു വേണ്ടി കൊണ്ടുവന്നതാണ് ഞാൻ എന്ന്.

Related Posts