“ഒരു ഫോട്ടോ കണ്ടാൽ അറിയാം.. കഥാപാത്രം ഏതെന്ന്.. പുതുമ കൊണ്ടുവരാൻ പണ്ടും ശ്രമിച്ചിട്ടുണ്ട് . പക്ഷേ പ്രേക്ഷകർ അത് കാണാതെ പോയത് എൻ്റെ ഭാഗ്യക്കേട്” : മമ്മൂട്ടി
1 min read

“ഒരു ഫോട്ടോ കണ്ടാൽ അറിയാം.. കഥാപാത്രം ഏതെന്ന്.. പുതുമ കൊണ്ടുവരാൻ പണ്ടും ശ്രമിച്ചിട്ടുണ്ട് . പക്ഷേ പ്രേക്ഷകർ അത് കാണാതെ പോയത് എൻ്റെ ഭാഗ്യക്കേട്” : മമ്മൂട്ടി

മമ്മൂട്ടിയെ നായകനാക്കി യുവ സംവിധായക രത്തീന പി.ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പുഴു’.  പുഴുവി ൻ്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അദ്ദേഹം നൽകുന്ന അഭിമുഖങ്ങൾക്കൊക്കെ വലിയ രീതിയിലുള്ള സ്വീകാര്യതയും ലഭിക്കുന്നുണ്ട്.  ഇതുവരെ താൻ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തതയുള്ള കഥാപാത്രമാണ് പുഴുവിലേതേന്ന് മുൻപേ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.  തനിയ്ക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങളിലും ഇത്തരത്തിലുള്ള വ്യത്യസ്തത കൊണ്ടുവരാൻ താൻ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.  എങ്കിലും നമ്മൾ വരുത്തുന്ന എല്ലാ പുതുമകളും കാണികൾ മനസ്സിലാക്കണമെന്നില്ലന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മമ്മൂട്ടിയുടെ വാക്കുകൾ …

“പുഴുവിലെ തൻ്റെ കഥാപാത്രം ഒരു പഴയ പോലീസുകാരനാണെന്നും, അതേസമയം കഥയിൽ അതിന് വലിയ പ്രാധാന്യമില്ലെന്നനും . ഇയാളുടെ പോലീസ് കാലത്തെ ചില കാര്യത്തിൻ്റെ റഫറൻസ് ഉപയോഗിക്കുന്നുണ്ടന്നേയുള്ളൂ. അയാളുടെ പോലീസ് ജീവിതവും കേസന്വേഷണവുമൊന്നുമല്ല കഥ. അയാളുടെ ജീവിതത്തിൻ്റെ വേറേ ഭാഗങ്ങളാണ് സിനിമയിൽ കാണിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഒരു പുതുമയുണ്ടെന്നൊക്കെ ഞാൻ വിശ്വസിക്കുന്ന സിനിമയാണിത്. നമ്മൾ വിശ്വസിക്കുന്ന എല്ലാ പുതുമയും കാണുന്നവർക്ക് തോന്നണമെന്നും ഇല്ലെന്നാണ് മമ്മൂട്ടി തൻ്റെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞത്. ഇതിന് മുൻപും താൻ അഭിനയിക്കുന്ന ചിത്രങ്ങളിലും, വേഷങ്ങളിലും പുതുമ കൊണ്ടുവരാനൊക്കെ ശ്രമിച്ചിട്ടുണ്ടെന്നും, തൻ്റെ എല്ലാ കഥാപാത്രങ്ങളെയും ഒരൊറ്റ ഫോട്ടോഗ്രാഫിൽ തിരിച്ചറിയാമെന്നും, താൻ കഥപാത്രങ്ങളിൽ പുതുമ കൊണ്ടുവരുമ്പോൾ പ്രേക്ഷകർ അത് കാണാതെ അല്ലെങ്കിൽ മനസിലാക്കാതെ പോകുന്നത് തൻ്റെ ഭാഗ്യക്കേടാണെന്നും അദ്ദേഹം പറഞ്ഞു.

ചിലതൊക്കെ ആളുകൾ തിരിച്ചറിയുമെന്നും, ചിലതൊന്നും കാണില്ലെന്നും, ഒരു ആക്ടർ ഒരു കഥാപാത്രമാവുന്നതിന് ചെയ്യുന്ന മാനസികമോ ശാരീരികമോ ആയി ചെയ്യുന്ന എല്ലാ മേക്കോവറും ശ്രദ്ധിക്കപ്പെടണമെന്നില്ലെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. അത് ആ കഥാപാത്രങ്ങളുമായി ഉൾചേർന്ന് പോകുന്നതാണ്. ഒരു പടത്തിലെ ഫോട്ടോഗ്രഫി നല്ലതാണ്, എഡിറ്റിംഗ് നല്ലതാണ്, സ്ക്രിപ്റ്റിംങ്ങ് നല്ലതാണെന്ന് പറയുന്നതിനപ്പുറത്തേയ്ക്ക് ഒരു സിനിമ നല്ലതാണെന്ന് പറയുന്നത് ഇതെല്ലാം നല്ലതാകുമ്പോഴാണ്. ഓരോന്ന് ഓരോന്ന് എടുത്ത് പറയുമ്പോൾ ഇതിൽ ഒന്ന് മോശമാകുമെന്നും അദ്ദേഹം വ്യകത്മാക്കി.

ഇതേപോലെ തന്നെയാണ് കഥാപാത്രങ്ങൾ വ്യത്യസ്തമായി ചെയ്യുന്നതെന്നും, ഒട്ടും ശ്രദ്ധിക്കപെടാത്ത മാനറിസങ്ങൾ, ആ കഥാപാത്രത്തിനൊപ്പം ഉൾച്ചേർന്ന് പോകും. പക്ഷേ പ്രേക്ഷകർക്ക് മനസ്സിലാകുന്ന തരത്തിൽ നമ്മൾ എന്തെങ്കിലും ചെയ്യുന്നത് മനഃപൂർവം ചെയ്യുന്ന പോലെയാവും. ഒരു കഥാപാത്രത്തിനെ മനസ്സിലാക്കുമ്പോഴും പറഞ്ഞുകേൾക്കുമ്പോഴും നമ്മളിലേക്ക് ഒരു ഐഡിയ വരും,” മമ്മൂട്ടി കൂട്ടിച്ചേർത്തു.  മെയ് – 13 നാണ് പുഴു റിലീസാവുന്നത്. പാർവതി തിരുവോത്താണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മമ്മൂട്ടി നെഗറ്റീവ് കഥാപാത്രം ചെയ്യുന്നു എന്ന പ്രത്യേകതയും പുഴുവിനുണ്ട്.