‘വാപ്പച്ചി സ്ലോ മോഷനിൽ എത്തുന്നതൊക്കെ കണ്ട് ഞാന്‍ ഭയങ്കര ഇമോഷണലായി’: ഭീഷ്മ പര്‍വ്വം കണ്ടശേഷം ദുല്‍ഖര്‍ സൽമാൻ പറയുന്നത് ശ്രെദ്ധേയം
1 min read

‘വാപ്പച്ചി സ്ലോ മോഷനിൽ എത്തുന്നതൊക്കെ കണ്ട് ഞാന്‍ ഭയങ്കര ഇമോഷണലായി’: ഭീഷ്മ പര്‍വ്വം കണ്ടശേഷം ദുല്‍ഖര്‍ സൽമാൻ പറയുന്നത് ശ്രെദ്ധേയം

മ്മൂട്ടി – അമല്‍ നീരദ് കൂട്ടുകെട്ടില്‍ പിറന്ന ഭീഷ്മപര്‍വ്വം ദിവസങ്ങള്‍ കഴിയുന്തോറും റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. റിലീസ് ചെയ്ത് മൂന്നാമത്തെ ആഴ്ചയും തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സോടെ പ്രദര്‍ശനം തുടരുകയാണ്. കഴിഞ്ഞ ദിവസം ചിത്രം 80 കോടി ക്ലബ്ബിലെത്തിയെന്ന വാര്‍ത്തകള്‍ ആരാധകര്‍ ആഘോഷിക്കുകയായിരുന്നു. ലൂസിഫര്‍, പുലിമുരുകന്‍, കുറുപ്പ് എന്നിവയാണ് നേരത്തെ 80 കോടി ക്ലബില്‍ ഇടംനേടിയ സിനിമകള്‍. സിനിമ റിലീസ് ചെയ്ത് ദിവസങ്ങള്‍കൊണ്ട് ഇത്രയും കളക്ഷന്‍ എടുക്കുകയാണേല്‍ നൂറ് കോടി ക്ലബില്‍ നിഷ്പ്രയാസംകൊണ്ട് എത്തുമെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്.

ബിഗ് ബി പുറത്തിറങ്ങി പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടിയും അമല്‍ നീരദും ഒരുമിക്കുന്നത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് റിലീസിന്റെ ഒരാഴ്ചയ്ക്കുള്ളില്‍ 50 കോടി നേടിയ ചിത്രമാണ് ഭീഷ്മ പര്‍വ്വം. കേരളത്തില്‍ സിനിമാ പ്രേക്ഷകരുടെ ആദ്യ ചോയ്‌സ് റിലീസിന്റെ മൂന്നാം വാരത്തിലും ഭീഷ്മ പര്‍വ്വം ആണ്. ഗള്‍ഫ് ഉള്‍പ്പെടെ ഉള്ള വിദേശ മാര്‍ക്കറ്റുകള്‍ക്കൊപ്പം ഇന്ത്യയിലെ സംസ്ഥാനങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് നിരവധി സിനിമാ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മെഗാസ്റ്റാറിന്റെ മകന്‍ ദുല്‍ഖര്‍ ഭീഷ്മപര്‍വ്വത്തെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.

സിനിമ കാണുമ്പോള്‍ ഞാന്‍ വളരെ ഇമോഷ്ണല്‍ ആയിരുന്നുവെന്നും നാളുകള്‍ക്ക് ശേഷം ഒരു സംവിധായകന്‍ ശരിക്കും അദ്ദേഹത്തെ ഉപയോഗിച്ചുവെന്നും ദുല്‍ഖര്‍ പറയുന്നു. ചെന്നെയില്‍ നിന്നാണ് ഞാന്‍ ഈ സിനിമ കണ്ടത്. ഒരു തിങ്കളാഴ്ച്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഒളിച്ച് പോയാണ് ഭീഷ്മപര്‍വ്വം കണ്ടത്. പക്ഷേ കണ്ട് കഴിഞ്ഞപ്പോള്‍ നാട്ടില്‍ വന്ന് അവിടത്തെ തിയേറ്ററില്‍ ഇരുന്ന് കാണേണ്ട സിനിമയായിരുന്നുവെന്ന് തോന്നിയതെന്നും അവിശ്വസനീയമാണിതെന്നും ആദ്യത്തെ ഫൈറ്റ് സീനുകളൊക്കെ കണ്ടപ്പോള്‍ എന്താണിപ്പോള്‍ സംഭവിച്ചതെന്നുള്ള അതിശയമായിരുന്നു എനിക്ക്. വിശ്വസിക്കാന്‍ കഴിയുന്നില്ലായിരുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു.

സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ വാപ്പച്ചി സ്ലോ മോഷനിലെത്തുന്നതൊക്കെ കണ്ട് ഞാന്‍ ഭയങ്കര ഇമോഷണലായിപോയിരുന്നു. ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരു സംവിധായകന്‍ ശരിക്കും അദ്ദേഹത്തെ ഉപയോഗിക്കുകയും നന്നായി പ്രൊജക്റ്റ് ചെയ്യുകയും ചെയ്തു. നമ്മള്‍ എത്ര നാളായി ഇങ്ങനെയൊരു സിനിമ കാണാന്‍ കൊതിക്കുന്നു. സംവിധായകന്‍ വാപ്പച്ചിയോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തി. ഒരു രക്ഷയുമില്ലെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

സിനിമയിലെ സംഗീതമെല്ലാം ഒരു രക്ഷയുമുണ്ടായില്ല. അടിപൊളിയായി ചെയ്തിട്ടുണ്ട്. സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും ഓര്‍ത്തിരിക്കും. ഒരു സിനിമയ്ക്കായി എല്ലാവരും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ അതില്‍ ഒരു മാജിക്ക് ഉണ്ടാവാറുണ്ട്. അത് എല്ലാ ചിത്രത്തിനും കിട്ടുന്നത് അപൂര്‍വ്വമാണ്. അത്‌പോലുള്ള ഒരു ചിത്രത്തിനായാണ് നമ്മള്‍ സ്വപ്‌നം കാണാറുള്ളതെന്നും ദുല്‍ഖര്‍ വ്യക്തമാക്കുന്നു.