ദുൽഖർ സൽമാനെ നിരോധിച്ചു? ഇനിയും നിരോധനം വന്നേക്കാം? : ആന്റണി പെരുമ്പാവൂരിന് പറയാനുള്ളത് അറിയാം
1 min read

ദുൽഖർ സൽമാനെ നിരോധിച്ചു? ഇനിയും നിരോധനം വന്നേക്കാം? : ആന്റണി പെരുമ്പാവൂരിന് പറയാനുള്ളത് അറിയാം

താൻ അംഗമല്ലാത്ത സംഘടനയിൽ നിന്ന് എങ്ങനെയാണ് തന്നെ പുറത്താക്കാൻ സാധിക്കുകയെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ ചോദിക്കുന്നു. ‘ഫിയോക്ക്’ എന്ന സംഘടനയിൽ നിന്ന് മുന്നേ തന്നെ രാജി വെച്ചതാണെന്നും, ഇനിയും രാജി സ്വീകരിച്ചിട്ടില്ലെങ്കിലും തനിയ്ക്ക് ഒരു കുഴപ്പവും ഇല്ലെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞു. തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽ നിന്ന് ആന്റണി പെരുമ്പാവൂരിനെ പുറത്താക്കാൻ ആലോചിക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“ഫിയോക്കിൽ നിന്ന് താൻ രാജി വെച്ചിട്ടുണ്ട്. അതിൻ്റെ കാരണം അവരെ ബോധ്യപ്പെടുത്തിയതാണെന്നും, രാജി സ്വീകരിച്ചിട്ടുണ്ടെങ്കിലും, ഇല്ലെങ്കിലും തനിയ്ക്ക് ഒരു കുഴപ്പവും ഇല്ല.  പുറത്തക്കലിൻ്റെയും നിരോധനത്തിൻ്റെയുമെല്ലാം കാലം കഴിഞ്ഞിരിക്കുന്നു.  ദുൽഖർ സൽമാനെ നിരോധിച്ചതായി പറയുന്നു.  ഇനിയും നിരോധനങ്ങളുണ്ടാവാൻ സാധ്യതയുണ്ട്.  സിനിമയൊരു വ്യവസായമാണെന്നും എല്ലാവരും ഒരുമിച്ച് നിന്നാൽ മാത്രമേ അത് മുന്നോട്ട് പോവുകയുള്ളു.

ഫിയോക്കിനെ ശക്തമായ തരത്തിൽ എതിർത്തിരുന്ന ലിബർട്ടി നിരോധിച്ച സമയത്തു പോലും സിനിമ കൊടുത്ത സാഹചര്യം ഉണ്ടായിട്ടുണ്ട് തിയറ്ററുകൾ നിർമിച്ചിരിക്കുന്നത് സിനിമ പ്രദർശിപ്പിക്കുവാണെന്നും സിനിമയുടെ ലക്ഷ്യം ലാഭമുണ്ടാക്കുക എന്നതാണെന്നും സ്വാഭാവികമായും കളക്ഷൻ കിട്ടുമെന്ന് തോന്നിയാൽ തിയറ്ററുകൾ പ്രദർശിപ്പിക്കും വിതരണക്കാർ നൽകും സിനിമ മേഖലയ്ക്ക് തന്നെ നിരവധി മാറ്റങ്ങൾ സംഭവിച്ചു. ചെറിയ കേരളത്തിൽ നിന്ന് ലോക മാർക്കറ്റിലേയ്ക്ക് വരെ ഏത് സിനിമയ്ക്കും എത്താമെന്ന അവസ്ഥയാണ് നിലവിലുള്ളത്.

അതുകൊണ്ട് ഇത്തരമൊരു സാഹചര്യത്തിൽ മാറിയ കാലത്തിന് അനുസൃതമായി സഞ്ചരിക്കണം. ഒരു ചെറിയ മാർക്കറ്റിൽ കിടന്ന് അടിപിടി കൂടിയതുകൊണ്ട് ഒരു കാര്യവുമില്ല. ആര് തന്നെ പുറത്താക്കിയാലും അകത്ത് ആക്കിയാലും ഞാൻ അവരുമായിട്ടുള്ള സൗഹൃദം സൂക്ഷിക്കും. സിനിമ നിർമിക്കുകയും അത് വിതരണം നടത്തുകയും ചെയ്യും എൻ്റെ കമ്പനിയുടെ തിയേറ്ററുകളിൽ എല്ലാവരുടെയും സിനിമ കളിക്കുകയും ചെയ്യും”. നിരോധനം ഏർപ്പെടുത്തിക്കൊണ്ട് ആർക്കും മുന്നോട്ട് പോവാൻ സാധിക്കില്ലെന്നും – ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി.

ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ എന്ന സംഘടന 2017 – ൽ പിളരുകയും പിന്നീട് നടൻ ദിലീപിൻ്റെ നേതൃത്വത്തിൽ ഫിയോക് ആരംഭിക്കുകയും ചെയ്തു. സംഘടനയുടെ അജീവനാന്ത ചെയർമാനായി അന്ന് ദിലീപും,വൈസ് ചെയർമാനായി അന്റെണിയും സ്ഥാനമേൽക്കുകയായിരുന്നു. ഒരു കാരണവശാലും ഈ രണ്ട് സ്ഥാനങ്ങളിലേയ്ക്കും തെരഞ്ഞെടുപ്പ് ഉണ്ടാവാൻ പാടില്ലെന്നും അന്ന് ഭരണഘടനയിൽ വ്യക്തമാക്കിയിരുന്നു.  പിന്നീട് മോഹൻലാൽ നായകനായ മരക്കാർ സിനിമയുമായി ബന്ധപ്പെട്ടാണ്‌ സംഘടനയിൽ പൊട്ടിത്തെറി ഉടലെടുക്കുന്നത്. അതിനു പിന്നാലെയാണ് ദിലീപിനെയും, അന്റെണിയെയും പുറത്താക്കുവാനുള്ള നീക്കം നടക്കുന്നത്. മുന്നേ ദുൽഖർ സൽമാനും, അദ്ദേഹത്തിന്റെ നിർമാണ കമ്പനയിക്കും ഫിയോക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.

ദുൽഖർ സൽമാൻ നായകനായ ഏറ്റവും പുതിയ ചിത്രം ‘സല്യൂട്ട്’ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചതിന് പിന്നാലെ വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.  ഭരണഘടനയിലെ മാനദണ്ഡങ്ങൾ പാലിക്കാതെ സല്യൂട്ട് ഒടിടിയ്ക്ക് നൽകിയതിൽ ഫിയോക്ക് പ്രതിഷേധം അറിയിച്ചിരുന്നു. മുന്നേ ചെയര്‍മാനായ ദിലീപ് വഴി സംഘടനയ്ക്ക് ആന്റണി പെരുമ്പാവൂര്‍ രാജി നല്‍കിയിരുന്നെങ്കിലും അതേകുറിച്ച് തനിയ്ക്ക് അറിയില്ലെന്നായിരുന്നു ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ അന്ന് പറഞ്ഞത്. എല്ലാവരുമായി കൂടിയാലോചിച്ച് വിഷയത്തിൽ ഉചിതമായ തീരുമാനം മാർച്ച്‌ – 31 ന് നടക്കുന്ന ജനറൽ ബോഡിയിലാണ് ഉണ്ടാവുകയെന്നും വിജയകുമാർ വ്യക്തമാക്കിയിരുന്നു.