‘എന്തൊരു കൗതുകമുണര്‍ത്തുന്ന ടീസറാണിത്! ത്രില്ലിംഗ് ആക്ഷനും പവര്‍ പാക്ക്ഡ് പെര്‍ഫോമന്‍സും’; ക്രിസ്റ്റഫര്‍ ടീസറിനെക്കുറിച്ച് ദുല്‍ഖര്‍
1 min read

‘എന്തൊരു കൗതുകമുണര്‍ത്തുന്ന ടീസറാണിത്! ത്രില്ലിംഗ് ആക്ഷനും പവര്‍ പാക്ക്ഡ് പെര്‍ഫോമന്‍സും’; ക്രിസ്റ്റഫര്‍ ടീസറിനെക്കുറിച്ച് ദുല്‍ഖര്‍

മ്മൂട്ടിയെ നായകനാക്കി റിലീസിനൊരുങ്ങുന്ന ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രം ആണിത്. പ്രമാണി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന പ്രമോഷന്‍ മെറ്റീരിയലുകള്‍ എല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ക്രിസ്റ്റഫര്‍ ടീസറും ശ്രദ്ധനേടുകയാണ്. ഒരു പക്കാ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സിനിമയാണ് വരുന്നതെന്ന് പറഞ്ഞുവയ്ക്കുന്ന ടീസറാണ് പുറത്തുവിട്ടത്. ഇപ്പോഴിതാ ടീസറിനെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ‘എന്തൊരു കൗതുകമുണര്‍ത്തുന്ന ടീസറാണിത്! ത്രില്ലിംഗ് ആക്ഷനും പവര്‍ പാക്ക്ഡ് പെര്‍ഫോമന്‍സുമായി ക്രിസ്റ്റഫര്‍ ഇവിടെയുണ്ട്’, എന്നാണ് ടീസര്‍ പങ്കുവച്ച് ദുല്‍ഖര്‍ സല്‍മാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തുന്നത്.

‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടുകൂടി ഇറങ്ങുന്ന ഈ ത്രില്ലര്‍ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഉദയകൃഷ്ണയാണ്. മോഹന്‍ലാല്‍ ചിത്രം ആറാട്ടിനുശേഷം ബി. ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ഒരുക്കുന്ന ചിത്രമാണിത്. 2010-ല്‍ പുറത്തിറങ്ങിയ പ്രമാണിക്ക് ശേഷം മമ്മൂട്ടിയും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ക്രിസ്റ്റഫറിനുണ്ട്. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ഉള്ളത്. ആര്‍ ഡി ഇല്യൂമിനേഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഒട്ടേറെ ഹിറ്റുകളുടെ രചന നിര്‍വ്വഹിച്ചിട്ടുള്ള ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. ഓപ്പറേഷന്‍ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിങ്: മനോജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, കലാ സംവിധാനം: ഷാജി നടുവില്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷന്‍ കൊറിയോഗ്രഫി: സുപ്രീം സുന്ദര്‍, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പി.ആര്‍.ഒ: പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാര്‍ക്കറ്റിങ്: ഒബ്സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്സ്, സ്റ്റില്‍സ്: നവീന്‍ മുരളി, ഡിസൈന്‍: കോളിന്‍സ് ലിയോഫില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

https://youtu.be/R3v_s95LPaw