സുന്ദരി പെണ്ണെ പാടി ദുല്‍ഖര്‍ സല്‍മാന്‍! കൊണ്ടോട്ടിയെ ഇളക്കി മറിച്ച് ദുല്‍ഖറിന്റെ മാസ് എന്‍ട്രി
1 min read

സുന്ദരി പെണ്ണെ പാടി ദുല്‍ഖര്‍ സല്‍മാന്‍! കൊണ്ടോട്ടിയെ ഇളക്കി മറിച്ച് ദുല്‍ഖറിന്റെ മാസ് എന്‍ട്രി

മലയാള സിനിമയിലെ യുവ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മെഗാസ്റ്റാറിന്റെ മകന്‍ എന്ന നിലയില്‍ ആണ് അദ്ദേഹം സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചതെങ്കിലും ഇപ്പോള്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ മറ്റുഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ടെന്ന് മാത്രമല്ല, അവിടങ്ങളിലും ആരാധകരെ നേടിയെടുത്തിട്ടുണ്ട് താരം.

കൊണ്ടോട്ടിയിൽ ജനസാഗരം; കുഞ്ഞിക്കയെ കാണാൻ ലക്ഷങ്ങൾ, ഡാൻസും പാട്ടുമായി നടൻ

സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ വന്ന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമാസ്വാദകരുടെ മനസ്സില്‍ ഇടംനേടാന്‍ താരത്തിന് സാധിച്ചു. ഇന്ന് പാന്‍ ഇന്ത്യന്‍ താരമെന്ന ലെവലിലേക്ക് ഉയര്‍ന്നു. അഭിനേതാവെന്നതിന് പുറമെ താനൊരു ഗായകനാണെന്നും ദുല്‍ഖര്‍ ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. കുഞ്ഞിക്ക എന്നാണ് സ്‌നേഹത്തോടെ ആരാധകര്‍ നടനെ വിളിക്കുന്നത്.

ഇപ്പോഴിതാ ഏറെ നാളുകള്‍ക്ക് ശേഷം കേരളത്തിലെ ഒരു ഉദ്ഘാടന വേദിയില്‍ എത്തിയ ദുല്‍ഖറിന്റെ വീഡിയോകളാണ് സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. കൊണ്ടോട്ടിയില്‍ ഒരു ഉദ്ഘാടനത്തിന് എത്തിയതാണ് ദുല്‍ഖര്‍ സല്‍മാന്‍. അവിടെ പ്രിയതാരത്തെ കാണാന്‍ എത്തിയത് ആയിരക്കണക്കിന് പേരാണ്.

ദുല്‍ഖര്‍ സ്റ്റേജില്‍ എത്തിയപ്പോള്‍ ആരാധകരുടെ ആര്‍പ്പ് വിളികള്‍ ഉയര്‍ന്നു. ‘സുന്ദരി പെണ്ണെ’ എന്ന ഗാനം നടന്‍ ആലപിക്കുകയും ചുവടുവയ്ക്കുകയും ചെയ്തു. കൊണ്ടോട്ടിയിലെ റോഡ് മുഴുവന്‍ ജനങ്ങളെ കൊണ്ട് നിറഞ്ഞതുകൊണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടായി. ഇതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

അതേസമയം, ‘കിംഗ് ഓഫ് കൊത്ത’യാണ് ദുല്‍ഖറിന്റേതായി ഈ വര്‍ഷം റിലീസിനൊരുങ്ങുന്ന ചിത്രം. ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് സംവിധാനം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. ചിത്രം നിര്‍മ്മിക്കുന്നത് വെഫേറര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്മാന്‍ എന്നിവരാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം- നിമീഷ് രവി, സ്‌ക്രിപ്റ്റ്- അഭിലാഷ് എന്‍ ചന്ദ്രന്‍, എഡിറ്റര്‍- ശ്യാം ശശിധരന്‍.