Latest News

ഒരേ വര്‍ഷം നാല് ഭാഷകളില്‍ അഭിനയിച്ച് പാന്‍ ഇന്ത്യന്‍ നിരയിലേക്ക് എത്തി മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍!

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറെ ആരാധകര്‍ ഉള്ള നടനാണ് ദുല്‍ഖര്‍ സല്‍മാന. മെഗാസ്റ്റാറിന്റെ മകന്‍ എന്ന നിലയില്‍ ആണ് അദ്ദേഹം സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചതെങ്കിലും ഇപ്പോള്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ മറ്റുഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ട് എന്ന് മാത്രമല്ല അവിടങ്ങളിലും ആരാധകരെ നേടിയെടുത്തിട്ടുണ്ട്. അതില്‍ ചില സിനിമ വിജയങ്ങളായി. മറ്റു ചിലത് സാമ്പത്തികമായി പരാജയപ്പെട്ടു. എങ്കില്‍ പോലും അവിടുത്തെ ചലച്ചിത്ര പ്രേമികളുടെ ശ്രദ്ധയിലേക്ക് ദുല്‍ഖറിനെ നീക്കി നിര്‍ത്തി. കരിയര്‍ ആരംഭിച്ച് പത്ത് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ബുദ്ധിപൂര്‍വ്വം നടത്തിയ പരിശ്രമത്തിന്റെ ഫലമാണ് ദുല്‍ഖറിന്റെ ഓരോ ചിത്രം റിലീസ് ചെയ്യുമ്പോഴും ആരാധകര്‍ക്ക് കാണാന്‍ സാധിക്കുക. പാന്‍ ഇന്ത്യന്‍ യുവതാരം എന്ന വിശേഷണം അദ്ദേഹം ചെയ്ത സിനിമകളിലൂടെ നേടിയെടുക്കുകയാണ്.

കൊവിഡ് എന്ന മഹാമാരി വന്നപ്പോള്‍ കേരളത്തിലെ തീയറ്റര്‍ വ്യവസായവും കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോയിരുന്നു, അപ്പോള്‍ അവരെ കൈപിടിച്ചുയര്‍ത്തിയ ചിത്രമായിരുന്നു ദുല്‍ഖറിന്റെ കുറുപ്പ് എന്ന സിനിമ. കഴിഞ്ഞ വര്‍ഷമായിരുന്നു അത്. സ്വന്തം കരിയറില്‍ ഈ വര്‍ഷം അദ്ദേഹത്തിന് ഏറെ പ്രാധാന്യമുള്ള ഒന്നാണ്. നാല് ഭാഷകളിലായി നാല് സിനിമകളാണ് ഒറ്റ വര്‍ഷത്തിനുള്ളില്‍, വെറും ഒന്‍പത് മാസത്തിനുള്ളില്‍ ദുല്‍ഖറിന്റേതായി പുറത്തെത്തിയത്.

അതേമാസം തന്നെ ദുല്‍ഖറിന്റെ ഈ വര്‍ഷത്തെ ഏക മലയാള ചിത്രവും പുറത്തെത്തി. റോഷന്‍ ആന്‍ഡ്രൂസ് ദുല്‍ഖറിനെ ആദ്യമായി നായകനാക്കി സംവിധാനം ചെയ്ത സല്യൂട്ട് ആയിരുന്നു ചിത്രം. എന്നാല്‍ ഇത് ഡയറക്റ്റ് ഒടിടി റിലീസ് ആയിരുന്നു. സോണി ലിവിലൂടെയാണ് ചിത്രം എത്തിയത്. സല്യൂട്ടിനെ ഒരു വിഭാഗം ചലച്ചിത്ര പ്രേമികള്‍ സ്വീകരിച്ചു. കൂടാതെ, ഈ വര്‍ഷത്തെ മൂന്നാം റിലീസ്, തെലുങ്ക് ചിത്രം സീതാ രാമം ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നാണ്. തെലുങ്കില്‍ ദുല്‍ഖറിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണ് സീതാരാമം. മികച്ച വിജയം ചെയ്ത ചിത്രമായിരുന്നു അത്. ഹനു രാഘവപ്പുഡിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തെ പ്രേക്ഷകര്‍, വിശേഷിച്ചും തെലുങ്ക് പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

ഇപ്പോഴിതാ ദുല്‍ഖറിന്റെ കരിയറിലെ മൂന്നാമത്തെ ബോളിവുഡ് ചിത്രവും റിലീസ് ചെയ്തിരിക്കുകയാണ്. ആര്‍ ബല്‍കി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദുല്‍ഖര്‍ ആണ്. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ് ഈ ചിത്രം. സണ്ണി ഡിയോള്‍ ആണ് ദുല്‍ഖറിനൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.