‘ത്രില്ലര്‍ സിനിമയാണ്, പക്ഷെ ഞാന്‍ ചെയ്തിരിക്കുന്ന മറ്റു സിനിമകളായി ബന്ധമില്ലാത്ത ഒരു എക്‌സ്പീരിമെന്റ് ആണ്’; മോണ്‍സ്റ്ററിനെ കുറിച്ച് വൈശാഖിന്റെ വാക്കുകള്‍
1 min read

‘ത്രില്ലര്‍ സിനിമയാണ്, പക്ഷെ ഞാന്‍ ചെയ്തിരിക്കുന്ന മറ്റു സിനിമകളായി ബന്ധമില്ലാത്ത ഒരു എക്‌സ്പീരിമെന്റ് ആണ്’; മോണ്‍സ്റ്ററിനെ കുറിച്ച് വൈശാഖിന്റെ വാക്കുകള്‍

ലയാള സിനിമയുടെ വാണിജ്യ മൂല്യം കുത്തനെ ഉയര്‍ത്തിയ പുലിമുരുകന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘മോണ്‍സ്റ്റര്‍’. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും അത്രയധികം ആവേശത്തോടെയാണ് സിനിമ പ്രേമികള്‍ സ്വീകരിക്കാറുള്ളത്. പ്രഖ്യാപനസമയം മുതല്‍ ഏറെ ചര്‍ച്ചചെയ്ത ചിത്രകൂടിയാണിത്. പുലിമുരുകന്റെ ചരിത്ര വിജയത്തിന് ശേഷം മോഹന്‍ലാലും സംവിധായകന്‍ വൈശാഖും തിരക്കഥാകൃത്ത് ഉദയ് കൃഷ്ണയും ഒന്നിക്കുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. ലക്കി സിംഗ് എന്ന കഥാപാത്രത്തേയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സിഖ് തലപ്പാവ് ധരിച്ച് തോക്കും തിരകളുമായി ഇരിക്കുന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ഫസ്റ്റ്‌ലുക്കും ചിത്രത്തിന്റെ ട്രയ്‌ലറും പാട്ടുമെല്ലാം വന്‍ ഹിറ്റായിരുന്നു.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടത്. മികച്ച സ്വീകരണമാണ് ഗാനത്തിന് ലഭിച്ചത്. ഇപ്പോഴിതാ മോണ്‍സ്റ്റര്‍ എന്ന ചിത്രത്തെക്കുറിച്ച് സംവിധായകന്‍ വൈശാഖ് പറയുന്ന ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. വളരെയേറെ എക്‌സൈറ്റ്‌മെന്റ്‌റ് തരുന്ന ഒരു എന്റര്‍ടൈന്‍മെന്റ് പോയിന്റ് ഉള്ള സ്‌ക്രിപ്റ്റ് ആണ് മോണ്‍സ്റ്റര്‍ സിനിമയെന്നും ഇതൊരു ത്രില്ലര്‍ സിനിമയാണ്. പക്ഷെ ഒരിക്കലും ഞാന്‍ ചെയ്തിരിക്കുന്ന മറ്റു സിനിമകള്‍ ആയി യാതൊരു തരത്തിലും ബന്ധമില്ലാത്ത ഒരു എക്‌സ്പീരിമെന്റ് ആണെന്നും അദ്ദേഹം പറയുന്നു.

‘ വളരെയേറെ എക്‌സൈറ്റ്‌മെന്റ്‌റ് തരുന്ന ഒരു എന്റര്‍ടൈന്‍മെന്റ് പോയിന്റ് ഉള്ള സ്‌ക്രിപ്റ്റ് ആണ്. അതിന്റെ ഓരോ ചേഞ്ച്കളും ഓരോ മുഹൂര്‍ത്തങ്ങളും നമുക്ക് രസകരമായ ആസ്വദിക്കാന്‍ പറ്റിയതാണ്. അതിന്റെ എക്സൈറ്റ്‌മെന്റ്‌റ് സ്‌പോയില്‍ ചെയ്യപ്പെടാതിരിക്കാന്‍ വേണ്ടി ആണ് ഈ രഹസ്യസ്വഭാവം സൂക്ഷിക്കുന്നത്. അല്ലെങ്കില്‍ ഞാന്‍ എന്റെ സിനിമയുടെ കഥയെയും കഥാപാത്രങ്ങളെയും എല്ലാം പറ്റി റിലീസിനു മുന്നേ ചര്‍ച്ച ചെയ്യാറുണ്ട്. പക്ഷെ മോണ്‍സ്റ്റര്‍ല്‍ അതിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കുന്നത്, കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഉണ്ടാവുന്ന എക്‌സൈറ്റ്‌മെന്റ് നഷ്ടപ്പെടേണ്ട എന്ന് കരുതിയാണ് ‘ വൈശാഖ് പറയുന്നു.

ഇതൊരു ത്രില്ലര്‍ സിനിമയാണ്. പക്ഷെ ഒരിക്കലും ഞാന്‍ ചെയ്തിരിക്കുന്ന മറ്റു സിനിമകള്‍ ആയി യാതൊരു തരത്തിലും ബന്ധമില്ലാത്ത ഒരു എക്‌സ്പീരിമെന്റ് ആണ് ഈ സിനിമ.ഫുള്ളി പാക്ക്ഡ് എന്റര്‍ടൈന്‍മെന്റ് ആണ്. ബട്ട് ഹീറോയിസം ഓറിയന്റ്‌റ്ഡ് അല്ല. ഒരു ഇന്റലിജിന്റ് തിരകഥയുടെയും ക്രാഫ്റ്റിന്റെയും ഒരു മേക്കര്‍സ് മൂവിയുടെയും പ്രത്യേകത ഉള്ള സിനിമയാണ് മോണ്‍സ്റ്ററെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇദ്ദേഹത്തിന്റെ ഈ വാക്കുകള്‍ തന്നെയാണ് മോഹന്‍ലാല്‍ ആരാധകര്‍ മോണ്‍സ്റ്ററിനായി കാത്തിരിക്കുന്നതും.